Description of വിവേകും ആമിയും
വിവേകും ആമിയും
നിവിനിയുടെ
കഥ
ഒരിടത്ത് ഒരു വീട്ടിൽ വിവേകെന്നും ആമിയെന്നും
രണ്ടു കുട്ടികൾ ഉണ്ടായിരുന്നു.
വിവേക് രണ്ടിലും ആമി മൂന്നിലുമായിരുന്നു.
ഇരുവരും പഠിക്കാൻ മിടുക്കരായിരുന്നു. ഒരു ദിവസം അവർ സ്കൂളിൽ നിന്നും വരുന്പോൾ
വിവേക് ചേച്ചിയോട് പറഞ്ഞു.
ചേച്ചി, എനിക്കാ പാർക്കിൽ പോകണം.
അതു കേട്ട് അവൾ അവൻ കൈ ചൂണ്ടിയ ഭാഗത്തേയ്ക്ക്
നോക്കി.
അവൾ അവനോട് പറഞ്ഞു.
നമുക്ക് അമ്മയോട് ചോദിക്കാം.
അവർ വീട്ടിലെത്തി അമ്മയോട് പറഞ്ഞു.
അമ്മ അതിന് സമ്മതിച്ചു.
അവർ പാർക്കിൽ പോകാൻ തയ്യാറായി. അവർ അവരുടെ
നായക്കുട്ടിയേയും കൂടെ കൂട്ടി.
വഴിക്കുവച്ച് വിവേകിനെ കാണാതായി.
അവൾ അവളുടെ നായക്കുട്ടിയെ അഴിച്ചുവിട്ടിട്ട്
പറഞ്ഞു.
നീ മണം പിടിച്ചുകൊണ്ട് മുന്പേ പോക്കൂ. ഞാൻ പിറകേ
വരാം.
അവൻ അതനുസരിച്ച് നടക്കാൻ തുടങ്ങി. കുറേ നടന്ന
ശേഷം അവൻ നിന്നു. അവൻറെ അടുത്തുചെന്ന് അവൾ നോക്കി. അതാ വിവേക് ഒരു വീട്ടിൽ നിന്ന്
ബല്ലടിക്കുന്നു. അവൾ അവനടുത്തേക്ക് ചെന്ന് ചോദിച്ചു.
ആരുടെ വീടാണിത്.
അവൻ പറഞ്ഞു.
ഇതോ, ഇത് ആരുടെയും വീടല്ല മാന്ത്രിക
കൊട്ടാരമാണ്.
പെട്ടന്ന് വാതിൽ തുറന്നുവന്നു.
അവർ അകത്തുകയറി. ആമി അത്ഭുതപ്പെട്ടുപോയി. അത്
ഒരു മഴവിൽ കൊട്ടാരമാണ്. അത് നിറയെ മഴവില്ല്. മുറികൾ ചുറ്റിക്കണ്ടശേഷം അവർ
പുറത്തിറങ്ങി. അപ്പോഴും ആമിയുടെ അത്ഭുതം മാറിയിട്ടില്ലായിരുന്നു.
അവൾ വീട്ടിലേക്കോടി.
അമ്മയോട് എല്ലാം പറഞ്ഞു.
അത് കേട്ട അമ്മ അത്ഭുതപ്പെട്ടുപോയി.
അവൾ അച്ഛനോട് പറഞ്ഞു.
പക്ഷേ അച്ഛൻ അത് വിശ്വസിച്ചില്ല.
ആമിയും അച്ഛനും അമ്മയും കൊട്ടാരത്തിലെത്തി.
കൊട്ടാരം കണ്ട് അദ്ദേഹം അസൂയാലുവായി.
അദ്ദേഹം ഒരു ദിവസം ആരും കാണാതെ ആ വീട് മുഴുവൻ
പരിശോധിച്ചു.
അതാ കൊട്ടാരത്തിൻറെ മാന്ത്രികശക്തി ഇരിക്കുന്നു.
അദ്ദേഹം അതെടുത്ത് താഴെയിട്ടു പൊട്ടിച്ചു.
ആ വീട് ശക്തി ന്ഷ്ടപ്പെട്ട് പൊളിഞ്ഞ് താഴെവീണു.
അതിൽ പെട്ട് ആമിയുടെയും വിവേകിൻറെയും അച്ഛൻ
മരിച്ചു.
ഗുണപാഠം – അസൂയ നല്ലതല്ല.