¡Disfruta de 1 año de Premium al 25% de dto! ¡Lo quiero!
She's Equal
Podcast

She's Equal

73
0

സ്ത്രീയും പുരുഷനും; ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ. സ്ത്രീയുടെ അസാന്നിധ്യത്തിൽ പുരുഷനും പുരുഷന്റെ അസാന്നിധ്യത്തിൽ സ്ത്രീയും അപൂർണ്ണമാണ്‌. എന്നാൽ, സാമൂഹിക പരമായും ജീവശാസ്ത്ര പരമായും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന, ഒന്നിൽ നിന്നും മറ്റൊന്നിനെ എടുത്തമാറ്റാൻ കഴിയാത്ത വിധം പരസ്പര പൂരകങ്ങളായ സ്ത്രീയും പുരുഷനും എല്ലാ അർത്ഥത്തിലും സമൂഹത്തിൽ തുല്യ സ്ഥാനം ലഭിക്കുന്നുണ്ടോ ? തീർച്ചയായും ഇല്ല എന്ന് തന്നെയാണ് അതിനുള്ള ഉത്തരം.

സ്ത്രീ പുരുഷ സമത്വത്തിന്റെ ആഗോള നീതി നമ്മുടെ സമൂഹത്തിൽ ഇന്നും പടവെട്ടി നേടേണ്ട അവസ്ഥയാണ്. വിദ്യാഭ്യാസ പരമായി, സാമ്പത്തിക പരമായി, തൊഴിൽപരമായി, സാമൂഹികപരമായി ഇന്നും സ്ത്രീക്കും പുരുഷനും ഇടയിൽ പ്രകടമായ ഏറ്റക്കുറച്ചിലുകൾ നിലനിൽക്കുന്നു.

സ്ത്രീയെയും പുരുഷനെയും ഒരേ പോലെ തങ്ങളുടെ കടമകളെയും അവകാശങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുന്ന തരത്തിലാണ് She's Equal വിഭാവനം ചെയ്തിരിക്കുന്നത്

ഒറ്റപ്പെട്ട ചില വിജയമാതൃകകൾ കാണിച്ച് അത് സമൂഹത്തിലെ എല്ലാ സ്ത്രീകളുടെയും വിജയത്തിന്റെ മുഖചിത്രമാണെന്ന് പറയുന്നതിൽ അർത്ഥമില്ല. ഓരോ സ്ത്രീയും വിദ്യാഭ്യാസ പരമായി ഉയരുകയും സ്വന്തമായി വരുമാനം കണ്ടെത്തുകയും ആ വരുമാനം അവളുടെ ഇഷ്ടപ്രകാരം വിനിയോഗിക്കുകയും ചെയ്യുന്ന തലത്തിലേക്ക് ഉപാധികളില്ലാതെ സമൂഹം മാറേണ്ടതുണ്ട്.

സ്ത്രീക്ക് സമത്വവും സ്വാതന്ത്ര്യവും കൽപ്പിച്ചു നൽകേണ്ട ഒന്നല്ല. സ്ത്രീയുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ് സമത്വവും സ്വാതന്ത്ര്യവും. അതിൽ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ സമത്വങ്ങൾ ഉൾപ്പെടുന്നു. സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനും ജീവിക്കാനും ഉള്ള അവകാശം ഓരോ വ്യക്തിയിലും നിക്ഷിപ്തമാണ്. ആ അവകാശം ചോദ്യം ചെയ്യപ്പെടുമ്പോഴാണ് സ്ത്രീ പുരുഷ അസമത്വം ഉണ്ടാകുന്നത്.

ജീവിതത്തിന്റെ നാനാ തുറകളിൽപ്പെട്ട, വ്യത്യസ്ത ജീവിതസാഹചര്യങ്ങളുള്ള, പല പ്രായപരിധിയിലുള്ള സ്ത്രീകൾ ഇന്നും ഇത്തരം അസമത്വത്തിന്റെ അടിമകളാണ്. സ്വന്തം കരിയർ, ജീവിതം, എന്തിനേറെ എപ്പോൾ പ്രസവിക്കണം , എത്ര പ്രസവിക്കണം തുടങ്ങി സ്വന്തം ശരീരത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ പോലും സ്വയം തീരുമാനിക്കാൻ കഴിയാത്ത സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്.

സ്ത്രീ എന്നാൽ പുരുഷന് കീഴിൽ നിൽക്കേണ്ടവളാണ് എന്ന അലിഖിത നിയമം പൊളിച്ചെഴുതേണ്ടതിന്റെ ആവശ്യകതയിലേക്കാണ് സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. ഇവിടെയാണ് She's Equal എന്ന നവമാധ്യമത്തിന്റെ പ്രസക്തി.

സ്ത്രീ-പുരുഷ സമത്വത്തിന് നേരെ, സ്വാതന്ത്യത്തിന് നേരെ തിരിച്ചു പിടിച്ച കണ്ണാടിയാണ് She's Equal. സമൂഹത്തിലും ജീവിതത്തിലും സ്ത്രീയുടെയും പുരുഷന്റെയും റോൾ എന്തായിരിക്കണം, ഇരു കൂട്ടരുടെയും അവകാശങ്ങളും ഉത്തരവാദിത്വങ്ങളും എന്തെല്ലാമാണ് തുടങ്ങിയ തലങ്ങളിൽ സമൂഹത്തിനു അവബോധം നൽകുക എന്നതാണ് She's Equal പ്രാഥമികമായും ലക്ഷ്യമിടുന്നത്.

സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനും ജീവിക്കാനും ഉള്ള അവകാശം ഓരോ വ്യക്തിയിലും നിക്ഷിപ്തമാണ്. ആ അവകാശം ചോദ്യം ചെയ്യപ്പെടുമ്പോഴാണ് സ്ത്രീ പുരുഷ അസമത്വം ഉണ്ടാകുന്നത്

സ്ത്രീകളുടെ തുല്യാവകാശവും നിയമപരിരക്ഷയും ലക്ഷ്യമിടുന്ന ചിന്താശാസ്ത്രമായ ഫെമിനിസം ഇന്ന് ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു പദമായി മാറിക്കഴിഞ്ഞു. എന്താണ് ഫെമിനിസത്തിന്റെ യഥാർത്ഥ സത്ത്? ഇത് സംബന്ധിച്ച സമൂഹത്തിലെ തെറ്റിദ്ധാരണ എങ്ങനെ മാറ്റം? സാമൂഹികമായ ഉന്നമനത്തിനായി ഫെമിനിസം എങ്ങനെ നടപ്പിലാക്കാം ? തുടങ്ങി നിരവധിക്കാര്യങ്ങൾ She's Equal ചർച്ച ചെയ്യുന്നു.

സ്ത്രീകളുടെ നേട്ടങ്ങൾ, വീടിനകത്തും ഔദ്യോഗിക രംഗത്തും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, അവയ്ക്കുള്ള പരിഹാരങ്ങൾ, സ്ത്രീകളുടെ മാനസികാരോഗ്യം, കുടുംബ ജീവിതത്തിലെ സമത്വ ചിന്ത, സിനിമകളുടെ സ്ത്രീപക്ഷ കാഴ്ചകൾ, വേറിട്ട വനിതാ വ്യക്തിത്വങ്ങൾ, സ്ത്രീ ജീവിതത്തിന്റെ നേർക്കാഴ്ചകൾ, വിവാഹമോചനവും ജീവിതവും, വനിതാ സംരംഭകത്വം തുടങ്ങി സമൂഹത്തിൽ സമത്വ ചിന്ത ഊട്ടിയുറപ്പിക്കുന്ന നിരവധിക്കാര്യങ്ങൾ She's Equal ചർച്ച ചെയ്യുന്നു.

സ്ത്രീയെയും പുരുഷനെയും ഒരേ പോലെ തങ്ങളുടെ കടമകളെയും അവകാശങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുന്ന തരത്തിലാണ് She's Equal വിഭാവനം ചെയ്തിരിക്കുന്നത്. സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കാൻ, ഈ രംഗത്ത് മാറ്റത്തിന്റെ ശബ്ദമാകാൻ നവമാധ്യമത്തിന്റെ എല്ലാ സാധ്യതകളും വിനിയോഗിച്ചുകൊണ്ട് She's Equal ജനങ്ങളിലേക്ക് എത്തുന്നു.

സ്ത്രീയും പുരുഷനും; ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ. സ്ത്രീയുടെ അസാന്നിധ്യത്തിൽ പുരുഷനും പുരുഷന്റെ അസാന്നിധ്യത്തിൽ സ്ത്രീയും അപൂർണ്ണമാണ്‌. എന്നാൽ, സാമൂഹിക പരമായും ജീവശാസ്ത്ര പരമായും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന, ഒന്നിൽ നിന്നും മറ്റൊന്നിനെ എടുത്തമാറ്റാൻ കഴിയാത്ത വിധം പരസ്പര പൂരകങ്ങളായ സ്ത്രീയും പുരുഷനും എല്ലാ അർത്ഥത്തിലും സമൂഹത്തിൽ തുല്യ സ്ഥാനം ലഭിക്കുന്നുണ്ടോ ? തീർച്ചയായും ഇല്ല എന്ന് തന്നെയാണ് അതിനുള്ള ഉത്തരം.

സ്ത്രീ പുരുഷ സമത്വത്തിന്റെ ആഗോള നീതി നമ്മുടെ സമൂഹത്തിൽ ഇന്നും പടവെട്ടി നേടേണ്ട അവസ്ഥയാണ്. വിദ്യാഭ്യാസ പരമായി, സാമ്പത്തിക പരമായി, തൊഴിൽപരമായി, സാമൂഹികപരമായി ഇന്നും സ്ത്രീക്കും പുരുഷനും ഇടയിൽ പ്രകടമായ ഏറ്റക്കുറച്ചിലുകൾ നിലനിൽക്കുന്നു.

സ്ത്രീയെയും പുരുഷനെയും ഒരേ പോലെ തങ്ങളുടെ കടമകളെയും അവകാശങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുന്ന തരത്തിലാണ് She's Equal വിഭാവനം ചെയ്തിരിക്കുന്നത്

ഒറ്റപ്പെട്ട ചില വിജയമാതൃകകൾ കാണിച്ച് അത് സമൂഹത്തിലെ എല്ലാ സ്ത്രീകളുടെയും വിജയത്തിന്റെ മുഖചിത്രമാണെന്ന് പറയുന്നതിൽ അർത്ഥമില്ല. ഓരോ സ്ത്രീയും വിദ്യാഭ്യാസ പരമായി ഉയരുകയും സ്വന്തമായി വരുമാനം കണ്ടെത്തുകയും ആ വരുമാനം അവളുടെ ഇഷ്ടപ്രകാരം വിനിയോഗിക്കുകയും ചെയ്യുന്ന തലത്തിലേക്ക് ഉപാധികളില്ലാതെ സമൂഹം മാറേണ്ടതുണ്ട്.

സ്ത്രീക്ക് സമത്വവും സ്വാതന്ത്ര്യവും കൽപ്പിച്ചു നൽകേണ്ട ഒന്നല്ല. സ്ത്രീയുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ് സമത്വവും സ്വാതന്ത്ര്യവും. അതിൽ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ സമത്വങ്ങൾ ഉൾപ്പെടുന്നു. സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനും ജീവിക്കാനും ഉള്ള അവകാശം ഓരോ വ്യക്തിയിലും നിക്ഷിപ്തമാണ്. ആ അവകാശം ചോദ്യം ചെയ്യപ്പെടുമ്പോഴാണ് സ്ത്രീ പുരുഷ അസമത്വം ഉണ്ടാകുന്നത്.

ജീവിതത്തിന്റെ നാനാ തുറകളിൽപ്പെട്ട, വ്യത്യസ്ത ജീവിതസാഹചര്യങ്ങളുള്ള, പല പ്രായപരിധിയിലുള്ള സ്ത്രീകൾ ഇന്നും ഇത്തരം അസമത്വത്തിന്റെ അടിമകളാണ്. സ്വന്തം കരിയർ, ജീവിതം, എന്തിനേറെ എപ്പോൾ പ്രസവിക്കണം , എത്ര പ്രസവിക്കണം തുടങ്ങി സ്വന്തം ശരീരത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ പോലും സ്വയം തീരുമാനിക്കാൻ കഴിയാത്ത സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്.

സ്ത്രീ എന്നാൽ പുരുഷന് കീഴിൽ നിൽക്കേണ്ടവളാണ് എന്ന അലിഖിത നിയമം പൊളിച്ചെഴുതേണ്ടതിന്റെ ആവശ്യകതയിലേക്കാണ് സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. ഇവിടെയാണ് She's Equal എന്ന നവമാധ്യമത്തിന്റെ പ്രസക്തി.

സ്ത്രീ-പുരുഷ സമത്വത്തിന് നേരെ, സ്വാതന്ത്യത്തിന് നേരെ തിരിച്ചു പിടിച്ച കണ്ണാടിയാണ് She's Equal. സമൂഹത്തിലും ജീവിതത്തിലും സ്ത്രീയുടെയും പുരുഷന്റെയും റോൾ എന്തായിരിക്കണം, ഇരു കൂട്ടരുടെയും അവകാശങ്ങളും ഉത്തരവാദിത്വങ്ങളും എന്തെല്ലാമാണ് തുടങ്ങിയ തലങ്ങളിൽ സമൂഹത്തിനു അവബോധം നൽകുക എന്നതാണ് She's Equal പ്രാഥമികമായും ലക്ഷ്യമിടുന്നത്.

സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനും ജീവിക്കാനും ഉള്ള അവകാശം ഓരോ വ്യക്തിയിലും നിക്ഷിപ്തമാണ്. ആ അവകാശം ചോദ്യം ചെയ്യപ്പെടുമ്പോഴാണ് സ്ത്രീ പുരുഷ അസമത്വം ഉണ്ടാകുന്നത്

സ്ത്രീകളുടെ തുല്യാവകാശവും നിയമപരിരക്ഷയും ലക്ഷ്യമിടുന്ന ചിന്താശാസ്ത്രമായ ഫെമിനിസം ഇന്ന് ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു പദമായി മാറിക്കഴിഞ്ഞു. എന്താണ് ഫെമിനിസത്തിന്റെ യഥാർത്ഥ സത്ത്? ഇത് സംബന്ധിച്ച സമൂഹത്തിലെ തെറ്റിദ്ധാരണ എങ്ങനെ മാറ്റം? സാമൂഹികമായ ഉന്നമനത്തിനായി ഫെമിനിസം എങ്ങനെ നടപ്പിലാക്കാം ? തുടങ്ങി നിരവധിക്കാര്യങ്ങൾ She's Equal ചർച്ച ചെയ്യുന്നു.

സ്ത്രീകളുടെ നേട്ടങ്ങൾ, വീടിനകത്തും ഔദ്യോഗിക രംഗത്തും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, അവയ്ക്കുള്ള പരിഹാരങ്ങൾ, സ്ത്രീകളുടെ മാനസികാരോഗ്യം, കുടുംബ ജീവിതത്തിലെ സമത്വ ചിന്ത, സിനിമകളുടെ സ്ത്രീപക്ഷ കാഴ്ചകൾ, വേറിട്ട വനിതാ വ്യക്തിത്വങ്ങൾ, സ്ത്രീ ജീവിതത്തിന്റെ നേർക്കാഴ്ചകൾ, വിവാഹമോചനവും ജീവിതവും, വനിതാ സംരംഭകത്വം തുടങ്ങി സമൂഹത്തിൽ സമത്വ ചിന്ത ഊട്ടിയുറപ്പിക്കുന്ന നിരവധിക്കാര്യങ്ങൾ She's Equal ചർച്ച ചെയ്യുന്നു.

സ്ത്രീയെയും പുരുഷനെയും ഒരേ പോലെ തങ്ങളുടെ കടമകളെയും അവകാശങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുന്ന തരത്തിലാണ് She's Equal വിഭാവനം ചെയ്തിരിക്കുന്നത്. സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കാൻ, ഈ രംഗത്ത് മാറ്റത്തിന്റെ ശബ്ദമാകാൻ നവമാധ്യമത്തിന്റെ എല്ലാ സാധ്യതകളും വിനിയോഗിച്ചുകൊണ്ട് She's Equal ജനങ്ങളിലേക്ക് എത്തുന്നു.

73
0

സ്വന്തം നഷ്ടത്തിൽ &#3368

Episode in She's Equal
1999 കാലഘട്ടം. സലീൽ എന്ന ഒരു കുട്ടിക്ക് കിഡ്നി സംബന്ധമായ അസുഖം പിടിപെടുന്നു. ഡോക്ടർമാരുടെ പരിശോധനക്ക് ശേഷം കിഡ്നി മാറ്റി വയ്ക്കുക എന്നതല്ലാതെ ജീവൻ രക്ഷിക്കാൻ വേറെ ഒരു വഴിയും ഇല്ലെന്ന് മനസിലാക്കുന്നു. 1999ൽ കിഡ്നി മാറ്റി വയ്ക്കലിനെ പറ്റി യാതൊരു അറിവും ഇല്ലാതിരുന്ന കാലം. അപ്പോഴാണ് ഒരു മാലാഖയെപ്പോലെ ഉമാ പ്രേമൻ എന്ന സാമൂഹിക പ്രവർത്തക വൃക്ക ദാനം ചെയ്യാൻ തയ്യാറായി മുന്നോട്ട് വരുന്നത്. ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ സ്ഥാപകയും സാമൂഹിക പ്രവർത്തകയുമായ ഉമാ പ്രേമന്റെ ജീവിത കഥയാണ് ഈ തവണ ഷീ ഈസ്‌ ഇക്വലിൽ. മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് ട്യൂബർക്യൂലോസിസ് ബാധിച്ച് ഭർത്താവ് മരിക്കുന്നതിലൂടെയാണ് ഉമാ തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത് മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് ട്യൂബർക്യൂലോസിസ് ബാധിച്ച് ഭർത്താവ് മരിക്കുന്നതിലൂടെയാണ് ഉമാ തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. കൃത്യമായ ചികിത്സ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് അദ്ദേഹം മരിക്കുന്നത്. മെഡിക്കൽ നെഗ്ലിജിൻസിന് ഉപരി മെഡിക്കൽ ആവേർനസ് ഇല്ലാത്തതാണ് ഇതിന് കാരണമെന്നാണ് ഉമ വിശ്വസിക്കുന്നത്. തങ്ങളുടെ ഭർത്താവിനെ ചികിൽസിക്കുന്ന ഡോക്ടറുമായി കൃത്യമായ ആശയവിനിമയം പോലും ഉണ്ടായിട്ടില്ലെന്ന് ഉമ പറയുന്നു. രോഗത്തെ കുറിച്ച് യാതൊന്നും ഡോക്ടർ അവരോട് സംസാരിച്ചിരുന്നില്ല. അതോടെ മെഡിക്കൽ അവേർനസിന്റെ പ്രാധാന്യം ഉമ മനസിലാക്കുകയായിരുന്നു. അങ്ങനെ 1997 ഓഗസ്റ്റ് 24 ന് ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററിന് അവർ രൂപം നൽകുന്നു. വിവിധതരം അസുഖങ്ങളുമായി ബന്ധപ്പെട്ട് വരുന്നവരെയെല്ലാം കൃത്യമായി ഗൈഡ് ചെയ്യാൻ ഈ ഫൗണ്ടേഷന് കഴിഞ്ഞു. അപ്പോഴാണ് വരുന്ന രോഗികളിൽ നിരവധി കിഡ്നി പേഷ്യന്റ്സിനെ കണ്ടു വന്നത്. അന്ന് കിഡ്നി മാറ്റി വച്ച ഒരാളെയെ ഉമയ്ക്ക് പരിചയമുണ്ടായിരുന്നുള്ളു സാക്ഷാൽ MGR. എന്ത് കൊണ്ട് മറ്റുള്ളവർക്കും ഈ വഴി പിന്തുടർന്ന് കൂടാ? അവിടെ നിന്നാണ് ഉമയുടെ ജീവിതത്തിലെ മറ്റൊരു ഘട്ടം ആരംഭിക്കുന്നത്. ആ സമയത്താണ് വിഷുവിന്റെ തലേന്ന് ഏപ്രിൽ 12 ന് ബ്രെയിൻഡെത്ത് സംഭവിച്ച ഒരു കുട്ടിയുടെ മാതാപിതാക്കൾ അവരെ സമീപിക്കുന്നത്. മാവിന്റെ മുകളിൽ നിന്നും താഴെ വീണ കുട്ടിയെ തൃശൂരിലെ ഒരു ഹോസ്പിറ്റലിലാണ് ചികിത്സിക്കാൻ കൊണ്ട് പോയത്. വിഷുവിന്റെ തലേന്ന് ആയതിനാൽ ഡോക്ടർമാരും നഴ്‌സുമാരും ഇല്ലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയാൽ മാത്രമേ ജീവൻ രക്ഷിക്കാൻ സാധിക്കൂ എന്ന് ഡോക്ടർമാർ പറഞ്ഞു. പതിനെട്ട് വയസ്സുള്ള ആ കുട്ടിയെയും കൂട്ടി കോയമ്പത്തൂരിലേക്ക് മരണപാച്ചിലായിരുന്നു. അവിടെ എത്തിയപ്പോഴാണ് ബ്രെയിൻ ഡെത്ത് സ്ഥിരീകരിക്കുന്നത്. ആ സമയം അവിടെത്തെ ഡോക്ടറാണ് ഈ കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യുകയാണെങ്കിൽ മററ്റ് നാല് ജീവനുകൾ കൂടി രക്ഷിക്കാമെന്ന് പറയുന്നത്. എന്ത് കൊണ്ടാണ് ഈ ഡോക്ടർ ഇത് എന്നോട് പറയുന്നത് എന്ന് ഉമ ചോദിച്ചു... ഡോക്ടർ പറയുമ്പോൾ അത് ബിസിനസ് ആയിട്ടേ ആ കുട്ടിയുടെ വീട്ടുകാർ കാണുകയുള്ളൂ. അതേ സമയം ഉമാ ഈ കാര്യം സൂചിപ്പിക്കുകയാണെങ്കിൽ അതൊരു സോഷ്യൽ വർക്ക് ആയി മാറും. ആ കുട്ടി കാരണം നാല് പേരുടെ വരെ ജീവൻ രക്ഷിക്കാനാവുമായിരുന്നു. ആ ജീവനുകൾ രക്ഷിക്കാനുള്ള ഉദ്യമത്തിൽ ഉമ പങ്കാളിയാവുകയായിരുന്നു. അത് വരെ അവയവ ദാനത്തെ പറ്റി യാതൊരു ധാരണ പോലും ഇല്ലാതെയിരുന്ന ആ കുട്ടിയുടെ മാതാപിതാക്കളോട് സംസാരിച്ചു സമ്മതം വാങ്ങിച്ചു. അങ്ങനെ സുചിത് എന്ന പതിനെട്ടുകാരൻ നാല് ജീവനുകളുടെ രക്ഷകാനായി മാറി. ആ പേര് ഒരിക്കലും മറക്കാൻ കഴിയില്ലെന്നാണ് ഉമാ പറയുന്നത്. നന്മ തിരിച്ചടിയാകുന്നു അതിനു ശേഷം അഭിനന്ദനങ്ങൾക്ക് പകരം സംഭവിച്ചത് മറ്റൊന്നായിരുന്നു. ബ്രെയിൻ ഡെത്തിനെ കുറിച്ചും അവയവദാനത്തെ കുറിച്ചും യാതൊരു അറിവും ഇല്ലാതിരുന്ന ആ സമൂഹം ഉമയെ അവയവ വിൽപനക്കാരിയായി ചിത്രീകരിച്ചു. അതോടെ സുചിതിന്റെ മാതാപിതാക്കൾ ഉമയുടെ നേരെ തിരിഞ്ഞു. " നിങ്ങളുടെ മകനാണ് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ നിങ്ങളിത് സമ്മതിക്കുമായിരുന്നോ..? " എന്ന് സുചിതിന്റെ അമ്മ ചോദിച്ചപ്പോൾ ഉമ തകർന്നു പോയി. " നിങ്ങളുടെ മകനാണ് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ നിങ്ങളിത് സമ്മതിക്കുമായിരുന്നോ..? " എന്ന് സുചിതിന്റെ അമ്മ ചോദിച്ചപ്പോൾ ഉമ തകർന്നു പോയി. വിഷമം കൊണ്ടാണ് അവർ പറഞ്ഞതെങ്കിലും ആ വാക്കുകൾ ഒരു ശക്തിയായി മാറ്റാനാണ് ഉമ ശ്രമിച്ചത്. ഇതോടെ കൂടുതൽ ആളുകളെ അതായത് ഇത്തരം രോഗമായി വരുന്നവരെ അവയവ ട്രാൻസ്പ്ലാന്റ് ചെയ്യാനും ജനങ്ങളെ ഇതിനെ പറ്റി ബോധവൽകരിക്കാനും തുടങ്ങി. അവിടുന്ന് കൃത്യം ഒരു വർഷത്തിന് ശേഷം 1998 ൽ ഉമ തന്റെ കിഡ്നി അന്ന് വരെ കാണാത്ത ഒരു വ്യക്തിക്ക് ദാനം നൽകി. യാതൊരു ബന്ധവും ഇല്ലാത്ത ഒരാൾക്ക് വേണ്ടി എന്തിനാണ് ഇത് ചെയ്തത് എന്ന് പലരും ഉമയോട് ചോദിച്ചു. " പറഞ്ഞു കൊടുക്കുന്ന ആൾ തന്നെ ചെയ്തു കാണിക്കണ്ടേ അല്ലെങ്കിൽ എന്ത് കാര്യം ? റോൾ മോഡൽ ആവേണ്ടത് ഞാൻ തന്നെയല്ലേ , എങ്കിൽ മാത്രമേ ആളുകൾ ധൈര്യത്തോടെ മുന്നോട്ട് വരൂ. മാത്രമല്ല, എനിക്കൊരു സഹോദരനെയും കിട്ടിയില്ലേ, ഇന്നിപ്പോ വേറെ ഏത് വഴിയാ എനിക്കൊരു സഹോദരനെ കിട്ടുക " വളരെ സന്തോഷത്തോടെയാണ് ഉമ അത് പറഞ്ഞത്. അങ്ങനെ സ്വന്തം കിഡ്നി നൽകി ഉമ മാതൃകയായി മാറി. ഇതിന് ശേഷം ഗുരുവായൂരിലുള്ള ഉമയുടെ ഓഫീസിലേക്ക് കിഡ്നിയും ചോദിച്ചു നൂറോളം ആളുകളാണ് വിളിച്ചത്. ചിലർ ചോദിച്ചത് നിങ്ങൾക്ക് രണ്ട് കിഡ്നിയില്ലേ, ഒരെണ്ണം കൊടുത്തു. ബാക്കിയുള്ള ഒന്ന് ഞങ്ങൾക്ക് തന്നൂടെ എന്നായിരുന്നു. കിഡ്നി ദാനം ചെയ്യുന്നത് ബ്ലഡ് ഡോണഷൻ പോലെയാണെന്നാണ് പലരും കരുതിയിരിക്കുന്നത്. അതിനാൽ തന്നെ ഇതിനെ കുറിച്ചുള്ള ബോധവത്കരണം കൂടുതൽ ഉർജിതമാക്കണമെന്ന് ഉമയ്ക്ക് മനസ്സിലായി. ചിലർക്ക് കിഡ്നി നൽകാൻ ഭയമായിരുന്നു. അത് കൊണ്ട് അവർക്ക് മുന്നിൽ ഉമയും മറ്റും ഓടിയും ചാടിയും വരെ കാണിച്ചു. തങ്ങൾക്ക് ഒരു കുഴപ്പവുമില്ല എന്നു കാണിക്കുകയായിരുന്നു ലക്ഷ്യം. ജീവിച്ചിരിക്കുന്ന ഉദാഹരണത്തിന് മുന്നിൽ പലരും സമ്മതം മൂളി. കിഡ്‌നി ദാനം ചെയ്യുന്നതിൽ മുൻപന്തിയിൽ സ്ത്രീകൾ, പിന്നിൽ വേദനിപ്പിക്കുന്ന കാരണമുണ്ട് ! കിഡ്നി ദാനം ചെയ്യുന്നതിൽ ഭൂരിഭാഗം പേരും സ്ത്രീകളായിരുന്നു എന്നതാണ് മറ്റൊരു സത്യം. അതിന്റെ കാരണമാണ് ഏറെ രസകരം, ഒരു പക്ഷെ കിഡ്നി കൊടുത്തതിനു ശേഷം പുരുഷന് എന്തെങ്കിലും സംഭവിച്ചാൽ കുടുംബമെങ്ങനെ നോക്കുമെന്നതായിരുന്നു പ്രധാന പ്രശ്നം. " അതെന്താ പെണ്ണിന് കുടുംബം നോക്കിയാൽ..? കിഡ്നി കൊടുക്കാൻ ധൈര്യം കാണിക്കുന്ന സ്ത്രീകൾക്ക് കുടുംബം നോക്കുന്നത് വളരെ നിസ്സാരമാണ്. മറ്റു ചിലർ കിഡ്നി ദാനം ചെയ്ത സ്ത്രീകളെ അകറ്റി നിർത്തുകയും ചെയ്യാറുണ്ട്. അവർക്ക് എന്തോ നഷ്ട്ടപെട്ടു ഇനിയവരെ ഒന്നിനും കൊള്ളില്ലാന്ന് പറഞ്ഞിട്ട് വേറെ സ്ത്രീകളെ നോക്കി പോകുന്നവരും ഉണ്ട്. ഇതേ സ്ത്രീയുടെ കിഡ്നി പേറി നടക്കുന്നവരാണ് ഇവർ എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം." ഉമ സ്‌ത്രീകളുടെ ധൈര്യത്തെയും ആത്മവിശ്വാസത്തെയും കുറിച്ചു പറയുന്നു. "പലരും ഇപ്പോൾ ചാരിറ്റി എന്ന പേരിൽ 40ഉം 50ഉം ലക്ഷമൊക്കെ പിരിക്കുന്നുണ്ട്. എന്തിന് വേണ്ടിയാണതെന്ന് മനസിലാവുന്നില്ല. പല ചികിത്സയ്ക്കും അതിന്റെ പകുതി ചിലവ് പോലും ഉണ്ടാവാറില്ല’’ ഇപ്പോഴത്തെ പലരുടെയും ചാരിറ്റി പ്രവർത്തനങ്ങളെ പറ്റിയും ഉമയ്ക്ക് പറയാനുണ്ട്. "പലരും ഇപ്പോൾ ചാരിറ്റി എന്ന പേരിൽ 40ഉം 50ഉം ലക്ഷമൊക്കെ പിരിക്കുന്നുണ്ട്. എന്തിന് വേണ്ടിയാണതെന്ന് മനസിലാവുന്നില്ല. പല ചികിത്സയ്ക്കും അതിന്റെ പകുതി ചിലവ് പോലും ഉണ്ടാവാറില്ല. ഞാൻ കിഡ്നി രോഗികൾക്കായി പണം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതൊക്കെ അവരവരുടെ നാട്ടുകാരുടെ സഹായത്തോടെയാണ്. അവർ പണം തന്നിട്ട് തിരിഞ്ഞു നടക്കുന്നവരല്ല. രോഗിയുടെ കൂടെ എല്ലാ കാര്യത്തിനും ഉണ്ടാവും. ആ രോഗിക്ക് ചികിത്സ കഴിഞ്ഞു തിരിച്ചെത്തുന്നതിന് മുൻപ് വൃത്തിയുള്ള ടോയിലറ്റ് വേണമെന്നുള്ളതിനാൽ അത് പണിത് കൊടുക്കാൻ വരെ നിന്നവരുണ്ട്. "അതൊന്നും ഞാൻ പറഞ്ഞിട്ടല്ല. അതൊന്നും ചാരിറ്റിയുമല്ല, സ്നേഹമാണ്." ഉമാ പറയുന്നു. അട്ടപ്പാടിയുടെ വെളിച്ചമായി ഉമ നടൻ സുരേഷ് ഗോപിയുടെ നിർബന്ധപ്രകാരം പിന്നീട് ഉമ പ്രേമൻ സാമൂഹ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിലേക്ക് മാറുകയായിരുന്നു. ഒരുപാട് പേർക്ക് വെളിച്ചം കാണിച്ച് കൊടുത്ത ഉമ അട്ടപ്പാടിക്കാർക്കും താങ്ങായി. സ്കൂളുകളുടെ ഉയർച്ചക്കും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനും ടോയ്‌ലറ്റ് സംവിധാനം ഉണ്ടാക്കുന്നതിനും വേണ്ടി അവർ പ്രവർത്തിച്ചു. പിന്നീട് അട്ടപ്പാടിയിൽ ഒരു ഇന്റർനാഷണൽ റെസിഡന്റ്സ് ട്രൈബൽ സ്കൂളിനും അവർ തുടക്കം കുറിച്ചു. വിദ്യാഭ്യാസം മാത്രം പോരാ ഗുണമേന്മയുള്ള വിദ്യാഭ്യാസം വേണമെന്നുള്ള ആഗ്രഹമാണ് ഉമയ്ക്ക് പ്രചോദനമായത്. ഇനി ഉമയുടെ ലക്ഷ്യം ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിലെല്ലാം ഓർഗൻ ട്രാൻസ്‌പ്ലാനറ്റേഷൻ യൂണിറ്റുകൾ നിർമിക്കുന്ന എന്നതാണ്. സ്വകാര്യ ഹോസ്പിറ്റലുകളുടെ ഭീമമായ തുക ഇതിലൂടെ ഉപയോഗിക്കാൻ സാധിക്കും "അട്ടപ്പടിയിലെ പ്രവർത്തനങ്ങൾക്ക് ശേഷം ഒരൊട്ടമായിരുന്നു. നാഗലാന്റിലും അരുണചൽ പ്രാദേശിലും മറ്റുമൊക്കെ കുറഞ്ഞ ചിലവിൽ അംഗനവാടികളും ഹെൽത്ത് സെന്ററുകളും മറ്റുമൊക്കെ നിർമ്മിക്കാനായിരുന്നു എന്നെ ഏൽപ്പിച്ചത്. ഫ്ലഡിന് ശേഷം അട്ടപ്പാടിയിൽ പ്രൈം ഫാബ്രിക്കേറ്റഡ് മെറ്റീരിയൽ ഉപയോഗിച്ച് ഏഴ് ദിവസം കൊണ്ട് ഒരു വീട് നിർമിച്ചു. അത് പത്രങ്ങളിലൊക്കെ വന്നതിന് ശേഷമാണ് ഈ ഓട്ടം. ഇപ്പോൾ തെലുങ്കാനയിൽ വന്ന് നിൽക്കുന്നു."പ്രവർത്തനങ്ങളുടെ പുരോഗതിയെക്കുറിച്ചു ഉമ വാചലയായി. ഇനി ഉമയുടെ ലക്ഷ്യം ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിലെല്ലാം ഓർഗൻ ട്രാൻസ്‌പ്ലാനറ്റേഷൻ യൂണിറ്റുകൾ നിർമിക്കുന്ന എന്നതാണ്. സ്വകാര്യ ഹോസ്പിറ്റലുകളുടെ ഭീമമായ തുക ഇതിലൂടെ ഉപയോഗിക്കാൻ സാധിക്കും. തെലുങ്കാനയിൽ നിന്ന് വന്നാലുടൻ ഈ ആവശ്യം സർക്കാരിനെ അറിയിക്കുമെന്നും ഉമാ ഉറപ്പിച്ചു പറയുന്നു. സ്നേഹമാണ് ഉമ. ഒരു ചിരിയോടെ എല്ലാവരോടും സംസാരിക്കുന്ന ഉമയ്ക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. ഒരുപാട് പേരുടെ ചിരിയ്ക്ക് കാരണമാവേണ്ടതുണ്ട്!
Relationships 3 years
0
0
0
09:09

മലയാള സിനിമയിലെ അങ&#3405

Episode in She's Equal
ഉപാധികൾ ഇല്ലാതെ മനസ്സ് പങ്കിടുന്നതാണ് പ്രണയം. കവികൾക്ക് പാടാൻ എളുപ്പമാണ്, പക്ഷെ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ഡിമാന്റുകളും നിബന്ധനകളും നിലനിൽക്കുന്നത് പ്രണയത്തിലും വിവാഹത്തിലും ആണ്. സമൂഹത്തിന്റെ പരിച്ഛേദം എന്ന നിലയ്ക്ക് സിനിമയിലും ഇതേ സമീപനം കാണാം. ഒരു പ്രണയബന്ധത്തിൽ എന്ന് മുതലാണ് അധികാരം കടന്നുവരുന്നത്? അത് ഉടലെടുക്കുന്ന ദിവസം തന്നെ! ലിംഗം മാത്രം കൈമുതലാക്കി ആദ്യ ദിവസം മുതൽ പങ്കാളിയെ അടിമയാക്കുന്ന പുരുഷന്മാർ മലയാളസിനിമയിൽ ഒട്ടനവധിയാണ്. മലയാളികൾ കണ്ടും കൈയടിച്ചും സൂപ്പർഹിറ്റ് ആക്കിയ അഞ്ച് ചിത്രങ്ങളിലെ പ്രപ്പോസൽ സീനുകൾ നമുക്ക് ഒന്ന് അപഗ്രഥിക്കാം. മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയുടെ ഏറ്റവും നല്ല ഉദാഹരണങ്ങൾ ആണ് ഇവ. വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും എത്ര ഔന്നത്യത്തിൽ നിൽക്കുന്ന സ്ത്രീ ആയാലും പ്രണയത്തിൽ, വിവാഹത്തിൽ അവളുടെ സ്ഥാനം പുരുഷന്റെ കാല്കീഴില് ആണെന്ന് അടിവര ഇടുന്ന രംഗങ്ങൾ ആണ് ഇവ. 5. ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ സ്ത്രീയുടെ താത്പര്യങ്ങൾക്ക് പ്രണയത്തിലോ വിവാഹത്തിലോ യാതൊരു സ്ഥാനവും ഇല്ല എന്ന് അടിവര ഇടുന്ന ചിത്രമാണ് ലാൽജോസ് സംവിധാനം ചെയ്ത് ദിലീപ് നായകൻ ആയ മൾട്ടിസ്റ്റാറർ റൊമാന്റിക് 'ഹിറ്റ്' ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ. 'താൻ ആരെ പ്രണയിക്കുന്നു എന്നല്ല; തന്നെ ആരാണ് പ്രണയിക്കുന്നത്' എന്ന് വേണം സ്ത്രീകൾ പരിഗണിക്കാൻ എന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നു. മറ്റൊരാളുമായി വിവാഹം കഴിഞ്ഞ ശേഷവും അവൾ തന്നെ മനസ്സിൽ കൊണ്ട് നടക്കുന്നു എന്നറിഞ്ഞപ്പോൾ മുൻകാമുകൻ പ്രയോഗിച്ച ഒരു ഒറ്റമൂലി ഉണ്ട് - അവളെ വിവാഹ വാഗ്ദാനം നൽകി അമ്പലത്തിൽ വിളിച്ച് വരുത്തി അവളുടെ കണ്മുന്നിൽ വച്ച് മറ്റൊരു പെൺകുട്ടിയുടെ കഴുത്തിൽ താലി കെട്ടുക ആത്മാർത്ഥമായി പ്രണയിക്കുന്ന രണ്ട് പേരിൽ, സ്ത്രീയുടെ കഴുത്തിൽ മറ്റൊരാൾ നിർബന്ധപൂർവ്വം താലി കെട്ടുന്നതോടെ അത്ര നാൾ അവൾ മനസ്സിൽ താലോലിച്ച പ്രണയം 'നൾ' ആകുന്നു എന്നാണ് ചിത്രത്തിൽ നിന്ന് മനസ്സിലാകുക. പിന്നീട് താലി കെട്ടിയ പുരുഷനിൽ മാത്രം അവളുടെ പ്രണയം അണകെട്ടി നിർത്തണം. മറ്റൊരാളുമായി വിവാഹം കഴിഞ്ഞ ശേഷവും അവൾ തന്നെ മനസ്സിൽ കൊണ്ട് നടക്കുന്നു എന്നറിഞ്ഞപ്പോൾ മുൻകാമുകൻ പ്രയോഗിച്ച ഒരു ഒറ്റമൂലി ഉണ്ട് - അവളെ വിവാഹ വാഗ്ദാനം നൽകി അമ്പലത്തിൽ വിളിച്ച് വരുത്തി അവളുടെ കണ്മുന്നിൽ വച്ച് മറ്റൊരു പെൺകുട്ടിയുടെ കഴുത്തിൽ താലി കെട്ടുക! വർഷങ്ങളുടെ പ്രണയത്തിന് പ്രതിഫലം ആയി ലഭിച്ച ഇൻസൾട്ട് 'ജീവിതപാഠം' ആണെന്ന് അംഗീകരിക്കാൻ മലയാളികൾക്ക് തീർത്തും മടി ഉണ്ടായില്ല. ഇനി അതിലും രസം അയാൾ വിവാഹം കഴിക്കുന്നതാണ് അഭിനയിച്ച രണ്ടാമത്തെ പെൺകുട്ടിയുടെ കാര്യമാണ് - ഒരു താലി കഴുത്തിൽ വീണതോടെ അവൾ മനസ്സ് കൊണ്ട് അത് കെട്ടിയ ആളുടെ ഭാര്യ ആയി തീർന്നു! മനുഷ്യ മനസ്സിനേക്കാൾ വില, ഒരു വ്യക്തിയുടെ വികാരങ്ങളെക്കാൾ വില, ഒരു കഷ്ണം പൊന്നിനും അത് കെട്ടിയിട്ട ചരടിനും ഉണ്ടെന്ന് സംവിധായകൻ വിശ്വസിക്കുന്നു. 4. കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ മലയാള സിനിമ കണ്ട ഏറ്റവും ടോക്സിക് ആയ കാമുകന്മാരിൽ മുൻപന്തിയിലാണ് ജയറാമിന്റെ അപ്പൂട്ടൻ. പണം മുതൽമുടക്ക് ആക്കി പ്രേമിക്കാൻ ഇറങ്ങിയ നായകൻ. നിർധനയായ നായികയെ പണം മുടക്കി പഠിപ്പിച്ച് ഡോക്ടർ ആക്കി, സ്വന്തം ചെലവിൽ ഒരു ആശുപത്രി തുടങ്ങി അവിടെ നിയമിച്ച്, ശേഷം കടപ്പാടിന്റെ പേരിൽ ഡോക്ടറെ തന്നെ വിലക്ക് വാങ്ങാൻ യാതൊരു നാണവും ഇല്ലാതെ ഇറങ്ങിത്തിരിച്ച ചെറുപ്പക്കാരൻ. നായികയോട് അപ്പൂട്ടൻ തന്റെ പ്രണയം പ്രകടിപ്പിക്കുന്ന രീതിയാണ് അതിലും ശ്രദ്ധേയം. "നീ ചെറുപ്പക്കാർ ആയ രോഗികളെ ചികിത്സിക്കണ്ട. അതെനിക്ക് ഇഷ്ടമല്ല." "നീ സഹപാഠിയായ ആൺ ഡോക്ടറോട് അടുത്ത് ഇടപഴാകണ്ട. അതെനിക്ക് ഇഷ്ടമല്ല." "ഞാൻ രണ്ട് ലക്ഷത്തിൽ അധികം പണം കൊടുത്ത് നിന്നെ ഡോക്ടർ ആക്കിയത് എന്റെ വാക്കുകൾ കേൾക്കാൻ ആണ്." ഈ ആണധികാര നിബന്ധനകൾ സഹിക്കാതെ നായികാ ഒരിക്കൽ തിരിച്ച് ചോദിക്കുന്നുണ്ട്: "ഇക്കണക്കിന് അപ്പൂട്ടൻ വിവാഹം ചെയ്യുന്ന സ്ത്രീയെ പർദ്ദ ഇടീച്ച് നടത്തുമോ?" എന്ന്. അതിന് ഉത്തരം ആയി അപ്പൂട്ടൻ പറയുന്നത് 'വേണ്ടി വന്നാൽ ചെയ്യും' എന്നാണ്. ഒരു ഗ്രാമം മുഴുവൻ അപ്പൂട്ടനോടൊപ്പം നിൽക്കുകയും അപ്പൂട്ടൻ നായികയെ വിവാഹം ചെയ്യുന്നതിനായി ഗൂഢാലോചന ചെയ്യുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട്. അങ്ങനെ നായിക ഒടുക്കം അപ്പൂട്ടനെ വിവാഹം ചെയ്യാൻ തന്നെ തീരുമാനിക്കുന്നു! ഇതിനെ ട്രാപ്പ് എന്നല്ലാതെ എന്ത് വിളിക്കാനാണ്?! 3. കന്മദം സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ കരിയറിലെ എണ്ണം പറഞ്ഞ കഥാപാത്രങ്ങളിൽ ഒന്നാണ് ലോഹിതദാസ് ചിത്രം ആയ കന്മദത്തിലെ ഭാനു. തിക്തമായ ജീവിതാനുഭവങ്ങളാൽ ഊതിക്കാച്ചിയ കാരിരുമ്പ് പോലുള്ള മനസ്സ്. ചുമലിൽ കുടുംബത്തിന്റെ മാറാപ്പ്. വാക്കിലും നോക്കിലും കാഠിന്യം. നായകനായ മോഹൻലാൽ കഥാപാത്രത്തെ ഭാനു വില വയ്ക്കുന്നേ ഇല്ല. അയാളോട് അകൽച്ചയും ശത്രുതയും മാത്രമാണ് ഭാനു പ്രകടിപ്പിക്കുന്നത്. മലയാള സിനിമയിലെ ക്ലാസ്സിക്കുകളുടെ രാജാവ് ആയ ലോഹിതദാസിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നിലാണീ വികലമായ പൊതുബോധം. ഒരാണിന്റെ ചുംബനം കൊണ്ടോ സമ്മതം ഇല്ലാതെ ഒരു അടുത്ത പരിചയക്കാരൻ നടത്തുന്ന കയ്യേറ്റം കൊണ്ടോ ലൈംഗിക ചൂഷണം കൊണ്ടോ അബല ആകുന്നവൾ ആണോ പെണ്ണ്? കഥാഗതിയിൽ എപ്പോഴോ അവൾ കാണിച്ച സൗമ്യത മുതലെടുത്ത് ഭാനുവിനെ വഴി തടഞ്ഞ് നിർത്തി ബലമായി ചുംബിച്ചുകൊണ്ടാണ് മോഹൻലാൽ അവതരിപ്പിച്ച നായക കഥാപാത്രം വിശ്വനാഥൻ ഭാനുവിനോട് തന്റെ പ്രണയം പറയുന്നത്. അത്ര നേരം ഊതിയാൽ കനൽ പറക്കുന്ന പരുവത്തിൽ ഇരുന്ന തീപ്പൊരി നായികാ കഥാപാത്രം, ഒരാണിന്റെ അമർത്തിയുള്ള ഒരു ചുംബനം കൊണ്ട് തളർന്ന് 'അബലയായ' ഒരു പെണ്ണാകുന്നത് കാണാം. പിന്നീടുള്ള കഥാഗതിയിൽ ഭാനു മുമ്പത്തേക്കാൾ മൃദുലതയുള്ള സ്ത്രീയാണ്. മലയാള സിനിമയിലെ ക്ലാസ്സിക്കുകളുടെ രാജാവ് ആയ ലോഹിതദാസിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നിലാണീ വികലമായ പൊതുബോധം. ഒരാണിന്റെ ചുംബനം കൊണ്ടോ സമ്മതം ഇല്ലാതെ ഒരു അടുത്ത പരിചയക്കാരൻ നടത്തുന്ന കയ്യേറ്റം കൊണ്ടോ ലൈംഗിക ചൂഷണം കൊണ്ടോ അബല ആകുന്നവൾ ആണോ പെണ്ണ്? തീർച്ചയായും അല്ല! 2. ധ്രുവം മെഗാ സ്റ്റാർ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ക്ലാസ്സിക് കഥാപാത്രങ്ങളിൽ ഒന്നാണ് ജോഷി ചിത്രമായ ധ്രുവത്തിലെ നരസിംഹ മന്നാഡിയാർ. ചിത്രത്തിൽ ഗൗതമി അവതരിപ്പിച്ച മൈഥിലി എന്ന നായികാ കഥാപാത്രത്തെ തന്റെ ജീവിതത്തിലേക്ക് മന്നാഡിയാർ ക്ഷണിക്കുന്ന ഒരു രംഗമുണ്ട്. കടം വാങ്ങിയ പണം തിരികെ നൽകാൻ യാതൊരു വഴിയും കാണാതെ തന്റെ സ്വർണ്ണവും പുരയിടത്തിന്റെ ആധാരവും മന്നാഡിയാർക്ക് അടിയറ വച്ച പെണ്ണിനോട് മന്നാഡിയാരുടെ ചോദ്യം: "ബാക്കിയുള്ള പണം എങ്ങനെ വീട്ടാൻ ആണ് തീരുമാനം?" "അങ്ങ് തരുന്ന എന്ത് ജോലിയും ചെയ്ത് ആ കടം വീട്ടിക്കോളാം." "നരസിംഹ മന്നാഡിയാരുടെ ഭാര്യ ആകാൻ തയ്യാറാണോ?" ഒരു തലമുറയെ തന്നെ പുളകം കൊള്ളിച്ച സീനാണ്. മന്നാഡിയാരുടെ മാസ്സ് ചോദ്യത്തിന് മറുപടിയായി മൈഥിലി ഇങ്ങനെ ഉത്തരം പറഞ്ഞിരുന്നെങ്കിലോ: "സോറി, താത്പര്യമില്ല. പണം ഞാൻ കൂലിപ്പണി ചെയ്ത് വീട്ടിക്കോളാം." കേൾക്കുമ്പോൾ ചിരി വന്നേക്കാം, പക്ഷെ ആത്മാഭിമാനം ഉള്ള ഒരു സ്ത്രീ തല വച്ച് കൊടുക്കാത്ത ഒരു ഓഫർ ആണത്. മൈഥിലി അത് സമ്മതിക്കുന്നത് അവരുടെ നിസ്സഹായത കൊണ്ടാകാനും വഴിയുണ്ട്. പണം തിരികെ നൽകാത്ത സ്ത്രീകളെ എല്ലാം വീട് ജപ്തി ചെയ്ത് ഭാര്യ ആക്കാൻ ഇറങ്ങിത്തിരിച്ചാൽ മന്നാഡിയാർക്ക് വിവാഹം തൊഴിൽ ആക്കേണ്ടി വരുമല്ലോ! മാത്രമല്ല, കടം വാങ്ങിയ പണത്തിന് പകരം ഏറ്റെടുക്കുന്ന ജോലി ആണോ ഒരാളുടെ ജീവിത പങ്കാളി എന്ന പദവി?! 1. നരസിംഹം സൂപ്പർസ്റ്റാർ മോഹൻലാലിൻറെ ബ്രഹ്‌മാണ്ഡ ഹിറ്റ് ചിത്രമായ നരസിംഹത്തിലാണ് മലയാള സിനിമയിലെ ഏറ്റവും സ്ത്രീവിരുദ്ധം ആയ പ്രണയാഭ്യർത്ഥന അത്യന്തം ലാഘവത്തോടെ ചിത്രീകരിച്ചിരിക്കുന്നത്. സംവിധാനം ഹിറ്റ്‌മേക്കർ ഷാജി കൈലാസ്. തിരക്കഥ - തുടർച്ചയായ ഹിറ്റുകളുടെ ഉടയോൻ രഞ്ജിത്ത്. സ്‌ക്രീനിൽ മലയാളികളുടെ പുരുഷത്വ സങ്കൽപ്പത്തിന്റെ എപ്പിറ്റോം - പൂവള്ളി ഇന്ദുചൂഡൻ. ഒരു കുളക്കടവിൽ തന്നെ വിവാഹം കഴിക്കാമോ എന്ന ചോദ്യവുമായി എത്തിയ, മൂന്ന് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉള്ള നായികയുടെ കൊങ്ങയ്ക്ക് പിടിച്ച്, കുളത്തിൽ തള്ളിയിട്ടുകൊണ്ടാണ് നായകന്റെ ഉത്തരം. ചിത്രത്തിന്റെ ഒടുക്കം നായകൻ നായികയെ ജീവിതത്തിലേക്ക്ക്ഷണിക്കുന്ന ഒരു ഫർലോങ് നീളമുള്ള ഡയലോഗ് ഉണ്ട്. അതിങ്ങനെ: "വെള്ളമടിച്ച് കോൺ തിരിഞ്ഞ് പാതിരായ്ക്ക് വീട്ടിൽ വന്ന് കേറുമ്പൊ ചെരുപ്പൂരി കാലു മടക്കി ചുമ്മാ തൊഴിക്കാനും, തുലാവർഷ രാത്രികളിൽ ഒരു പുതപ്പിനടിയിൽ സ്നേഹിക്കാനും, എന്റെ കുഞ്ഞുങ്ങളെ പെറ്റ് പോറ്റാനും, ഒടുവിൽ ഒരു നാൾ വടിയായി തെക്കേ പറമ്പിലെ പുളിയൻ മാവിന്റെ വിറകിനടിയിൽ എരിഞ്ഞ് തീരുമ്പോൾ നെഞ്ച് തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം. പറ്റുമെങ്കിൽ കേറിക്കോ.." എത്ര കാല്പനികം ആയാണ് ഗാർഹിക പീഡനത്തിനും ദാമ്പത്യത്തിലെ പുരുഷ മേധാവിത്വത്തിനും ജൻഡർ റോളുകൾ ഊട്ടിയുറപ്പിക്കാനും പെണ്ണിനെ പ്രസവിക്കാനും കുടുംബം സേവിക്കാനും ഉള്ള ഒരു ഉപകരണം മാത്രമായി കാണാനും അയാൾ അനുവാദം ചോദിക്കുന്നത്! സംശയം ഒട്ടുമില്ല; കേട്ട പാതി കേൾക്കാത്ത പാതി നായികാ ക്ഷണം സ്വീകരിച്ചു. രഞ്ജിത്തിന്റെ തിരക്കഥയിലെ നായികയല്ലേ.. അത്ഭുതപ്പെടാനില്ല. ഇതെല്ലാം പഴയ കാലത്തെ ചിത്രങ്ങൾ അല്ലെ, എന്തിനാണ് ഇപ്പോൾ കീറി മുറിക്കുന്നത് എന്ന് ചോദിക്കുന്നവരോട്: ഏത് കാലത്തെ സിനിമയാണ് എന്നതിൽ അല്ല കാര്യം, അത് ഇപ്പോഴും അതേ സെൻസിൽ സമൂഹം ആസ്വദിക്കുന്നുണ്ടോ എന്നതാണ് പല കാലങ്ങളിൽ നിന്നുള്ള ഈ അഞ്ച് ചിത്രങ്ങൾ, മലയാള സിനിമയിൽ പ്രണയം എത്ര കണ്ട് പുരുഷമേധാവിത്വം നിറഞ്ഞ് നിൽക്കുന്ന ഒരു വികാരമായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത് എന്ന് തുറന്ന് കാട്ടുന്നു. പുരുഷൻ കെട്ടി പടുക്കുന്ന കുടുംബം നിലനിർത്താനും അവനെ സേവിക്കാനും ഉള്ള പാവകൾ ആണ് സ്ത്രീകൾ എന്ന ബോധ്യമാണ് ഈ രംഗങ്ങളുടെ എല്ലാം കാതൽ. അതിനപ്പുറം ഒരു വ്യക്തിത്വം നായികമാർക്ക് ഉണ്ടെന്ന് സംവിധായകർ സമ്മതിക്കുന്നില്ല. ഇതെല്ലാം പഴയ കാലത്തെ ചിത്രങ്ങൾ അല്ലെ, എന്തിനാണ് ഇപ്പോൾ കീറി മുറിക്കുന്നത് എന്ന് ചോദിക്കുന്നവരോട്: ഏത് കാലത്തെ സിനിമയാണ് എന്നതിൽ അല്ല കാര്യം, അത് ഇപ്പോഴും അതേ സെൻസിൽ സമൂഹം ആസ്വദിക്കുന്നുണ്ടോ എന്നതാണ്. ഉണ്ട് എന്നാണ് ഉത്തരം എങ്കിൽ കാലം എത്ര കഴിഞ്ഞാലും അതേ ചിത്രങ്ങൾ കീറി മുറിക്കപ്പെടുക തന്നെ വേണം
Relationships 3 years
0
0
0
09:20

പെണ്ണും പെണ്ണും പ്&#3376

Episode in She's Equal
കുടുംബം. ഈ വാക്ക് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു ചിത്രമില്ലേ? ഉത്തരവാദിത്വമുള്ള ഒരച്ഛൻ, സ്നേഹമയിയായ ഒരമ്മ, കുസൃതി കുടുക്കകൾ ആയ കുട്ടികൾ.. ഈ ചിത്രത്തിൽ അടങ്ങിയിട്ടുള്ള ലിംഗ അനീതി തൽക്കാലം അവിടെ നിൽക്കട്ടെ, എന്തുകൊണ്ടാണ് ഈ 'നോർമൽ' കുടുംബചിത്രത്തിൽ ആണും പെണ്ണും മാത്രം ഇപ്പോഴും വിഭാവനം ചെയ്യപ്പെടുന്നത് എന്ന് ഒരിക്കൽ എങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആണും ആണും സ്നേഹ സഹകരണങ്ങളോടെ പുലർത്തുന്ന ഒരു കുടുംബമോ, പെണ്ണും പെണ്ണും ഏറെ മമതയോടെ കാത്ത് സൂക്ഷിക്കുന്ന മറ്റൊരു കുടുംബമോ ഒരിക്കലും നമ്മുടെ മനസ്സിന്റെ ഏഴ് അയലത്ത് പോലും 'കുടുംബം' എന്ന വാക്ക് കേൾക്കുമ്പോൾ കടന്ന് വരുന്നില്ല. എത്ര തന്നെ പുരോഗമന വാദികൾ ആയിരുന്നാലും സമൂഹം സൃഷ്ടിച്ച് വച്ച പൊതുബോധം നിങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു എന്ന് തന്നെയാണ് അതിനർത്ഥം. പുരുഷനെ പ്രണയിക്കുന്ന സ്ത്രീയുടെയും സ്ത്രീയെ പ്രണയിക്കുന്ന പുരുഷന്റെയും പോലെ സമൂഹത്തിൽ തലയുയർത്തി നടക്കാൻ അവകാശം ഉള്ളവർ തന്നെയാണ് സ്വവര്ഗഗാനുരാഗികളും. കേരളത്തിൽ സമൂഹത്തിന്റെ വെല്ലുവിളികളെ മറികടന്ന് സ്വന്തമായി കുടുംബം സ്ഥാപിച്ച് സ്വയം മാതൃകകൾ ആയി കഴിയുന്ന സ്വവർഗഗാനുരാഗികൾ ആയ പുരുഷന്മാരെ കുറിച്ച് നമ്മളിൽ ചിലരെങ്കിലും കേട്ടിട്ടുണ്ട്. അവരുടെ അഭിമുഖങ്ങളും അവരെ കുറിച്ച് വരുന്ന വാർത്തകളും എല്ലാം നമ്മൾ കൗതുകത്തോടെ വായിക്കാറും ഉണ്ട്. പുരുഷനെ പ്രണയിക്കുന്ന സ്ത്രീയുടെയും സ്ത്രീയെ പ്രണയിക്കുന്ന പുരുഷന്റെയും പോലെ സമൂഹത്തിൽ തലയുയർത്തി നടക്കാൻ അവകാശം ഉള്ളവർ തന്നെയാണ് സ്വവര്ഗഗാനുരാഗികളും എന്നാൽ കേരളത്തിലെ സ്വവർഗഗാനുരാഗികൾ ആയ സ്ത്രീകളെ കുറിച്ചോ? മുഖ്യധാരാ പത്രമാധ്യമങ്ങളിൽ എപ്പോഴെങ്കിലും സ്വവർഗ്ഗാനുരാഗികൾ ആയ സ്ത്രീകൾ കെട്ടിപ്പടുത്ത ഒരു കുടുംബത്തെ കുറിച്ച് വാർത്തകൾ വന്നിട്ടുണ്ടോ? അതെ, പെണ്ണുങ്ങൾക്ക് മനസ്സിന് ബോധിച്ച ആണുങ്ങളെ വരെ പ്രേമിക്കാൻ നൂറ് പ്രതിസന്ധികൾ ആണ്; പിന്നെയല്ലേ സ്വവർഗഗാനുരാഗം! എന്നാൽ ഇന്ന് നമുക്ക്, കേരളത്തിൽ സകല ഭീഷണികളെയും മറികടന്ന് തലയുയർത്തി ജീവിക്കുന്ന ഒരു ലെസ്ബിയൻ വനിതയെ പരിചയപ്പെടാം.. കോട്ടയം ജില്ലയിലെ മലയാറ്റൂർ ആണ് ധന്യ രവീന്ദ്രൻ എന്ന യുവ സംരംഭകയുടെ ജനനം. ലോക്കോപൈലറ്റ് ആയ അച്ഛൻ, ഉദ്യോഗസ്ഥയായ അമ്മ, സ്നേഹസമ്പന്നനായ ചേട്ടൻ. വിദ്യാഭ്യാസപരമായി ഉയർന്ന് നിൽക്കുന്ന കുടുംബം. ബാല്യത്തിൽ കുടുംബത്തിലെ ചെല്ലക്കുട്ടി ആയിട്ടാണ് ധന്യ കഴിഞ്ഞത്. കൗമാരപ്രായത്തിലാണ് ധന്യക്ക് തന്റെ ലൈംഗികതയെ കുറിച്ച് ബോധ്യം ലഭിക്കുന്നത്. ധന്യയുടെ വാക്കുകൾ ഇങ്ങനെ: "ക്വിയർ വിഭാഗങ്ങളിൽ പെട്ട ഏതൊരു വ്യക്തിയെയും പോലെ എനിക്ക് മാനസികമായി എന്തോ പ്രശ്നം ഉണ്ട് എന്ന് തന്നെയാണ് ഞാൻ ആദ്യം കരുതിയത്. ആ പ്രായത്തിൽ ഒന്നും ഞാൻ ഇത് ആരോടും തുറന്ന് പറഞ്ഞ് പോലുമില്ല. യഥാർത്ഥ പ്രണയം കൈവന്നാൽ എല്ലാം ശരിയാകും എന്നും വിവാഹം കഴിഞ്ഞാൽ എന്റെ മാനസികാവസ്ഥയിൽ മാറ്റം വരും എന്നും എല്ലാം ഞാൻ കരുതി. എം.എ ഇംഗ്ലീഷ് ലിറ്ററേച്ചർ കഴിഞ്ഞ് ബി.എഡും ചെയ്തു. അതിന് ശേഷമാണ് വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച ഒരു വിവാഹത്തിന് ഞാൻ സമ്മതിക്കുന്നത്. അതിന് മുൻപും ശേഷവും ആത്മാർത്ഥമായ ലെസ്ബിയൻ പ്രണയങ്ങളും ക്രഷുകളും എനിക്ക് തോന്നിയിട്ടുണ്ട്. അതെല്ലാം പാപമാണ് എന്ന ബോധമായിരുന്നു അന്നെല്ലാം. അങ്ങനെ വിവാഹം കഴിഞ്ഞു, ഒരു കുഞ്ഞ് പിറന്നു. പെൺകുഞ്ഞാണ്. അവളെ വളർത്തുന്നതോടൊപ്പം എന്നിലെ 'പ്രശ്നങ്ങൾ' ഒഴിഞ്ഞ് പോകും എന്ന് ഞാൻ കരുതി. പക്ഷെ പ്രായം ചെല്ലുംതോറും കൂടുതൽ ശക്തമായി എന്നിലെ ലെസ്ബിയൻ ലൈംഗികത ചിറക് വിരിച്ച് വന്നു. ഭർതൃവീട്ടിൽ അതല്ലാത്ത ഒട്ടനവധി പ്രശ്നങ്ങൾ വേറെയും ഉണ്ടായിരുന്നു. അവിടെ എല്ലാം സഹിച്ച് പിടിച്ച് നിൽക്കാൻ എനിക്ക് യാതൊരു കാരണവും ഉണ്ടായിരുന്നില്ല. അങ്ങനെ ഡിവോഴ്സ് ചെയ്യുക എന്ന തീരുമാനത്തിലേക്ക് ഞാനും എന്റെ ഭർത്താവും എത്തിപ്പെട്ടു. അപ്പോഴും എന്റെ ലൈംഗികത ഇതാണെന്ന് ഞാൻ ആരോടും തുറന്ന് പറഞ്ഞിരുന്നില്ല! നോക്കൂ, സമൂഹത്തെയും കുടുംബത്തെയും പേടിച്ച് എത്ര കാലമാണ് ഒരു സ്ത്രീ തന്റെ ലൈംഗിക സ്വത്വം പോലും മറച്ച് വയ്ക്കുന്നത് എന്ന്.. എന്റെ മകൾക്ക് ഇന്ന് 11 വയസ്സായി. എന്റെ വയസ്സിനോളം തന്നെ വേണ്ടി വന്നു എനിക്ക് എന്റെ ലൈംഗികത സ്വതന്ത്രമായി എക്‌സ്‌പ്ലോർ ചെയ്യാൻ. ഇന്ന് ഞാൻ ഒരു സംരംഭകയാണ്. അമ്മയാണ്. എന്റെ ലെസ്ബിയൻ ജീവിത പങ്കാളിക്ക് ഒപ്പം സുഖമായി കഴിയുകയാണ് കൃത്യമായി പറഞ്ഞാൽ 38 വർഷം.. എന്റെ വയസ്സിനോളം തന്നെ വേണ്ടി വന്നു എനിക്ക് എന്റെ ലൈംഗികത സ്വതന്ത്രമായി എക്‌സ്‌പ്ലോർ ചെയ്യാൻ. ഇന്ന് ഞാൻ ഒരു സംരംഭകയാണ്. അമ്മയാണ്. എന്റെ ലെസ്ബിയൻ ജീവിത പങ്കാളിക്ക് ഒപ്പം സുഖമായി കഴിയുകയാണ്. പക്ഷെ വിവാഹ മോചനത്തോടെ ഞാനും ആയുള്ള ബന്ധം ഉപേക്ഷിച്ച എന്റെ കുടുംബം ഇന്നും അകൽച്ചയിലാണ്. കണ്ടാൽ സംസാരിക്കും, ആശ്രയിക്കാത്തത് കൊണ്ട് മുഖം കറുപ്പിക്കുന്നില്ല എന്ന അവസ്ഥയിലാണ് അച്ഛനും അമ്മയും. എന്നെ ജീവനെ പോലെ സ്നേഹിച്ചിരുന്ന ചേട്ടൻ എന്നോട് മിണ്ടിയിട്ട് എട്ട് കൊല്ലം കഴിഞ്ഞു. കുടുംബ വ്യവസ്ഥയുടെ യഥാർത്ഥ മുഖവും കെട്ടുറപ്പും മനസ്സിലാകുന്നില്ലേ?" ധന്യയുടെ ചോദ്യത്തിന് മുന്നിൽ മലയാളികൾക്ക് ഉത്തരം മുട്ടും. സ്വന്തം കുടുംബത്തിൽ ഒരു പെൺകുട്ടി - അത് മകളോ ഭാര്യയോ സഹോദരിയോ ആരും ആകട്ടെ, താൻ സ്വവർഗ്ഗാനുരാഗി ആണെന്ന് തുറന്ന് പറഞ്ഞാൽ നിങ്ങളിൽ എത്ര പേർ മറുചോദ്യങ്ങൾ ഇല്ലാതെ അതിനെ അംഗീകരിക്കും? കുടുംബത്തിന്റെ അംഗീകാരത്തോടെ, സമൂഹത്തിന്റെ സഹകരണത്തോടെ, എത്ര ലെസ്ബിയൻ ദമ്പതിമാർ ഈ നാട്ടിൽ ജീവിക്കുന്നുണ്ട്? വളരെ കുറവ് അല്ലെങ്കിൽ തീരെ ഇല്ല എന്ന് തന്നെ ആയിരിക്കും ഉത്തരം. സ്ത്രീത്വം, പൗരുഷം എന്നീ സങ്കൽപ്പങ്ങൾക്ക് സമൂഹം കല്പിച്ച് കൊടുത്തിട്ടുള്ള റിജിഡിറ്റി അവയ്ക്ക് യഥാർത്ഥത്തിൽ ഇല്ല എന്ന് വേണം പറയാൻ. പൗരുഷം എന്നാൽ ആണധികാരത്തിന്റെ സകല ലക്ഷണങ്ങളും കാട്ടി, മീശ പിരിച്ച്, മുണ്ട് മടക്കി കുത്തി, പെണ്ണുങ്ങളെ വക വയ്ക്കാതെ, കെട്ടിയ പെണ്ണിനെ വരച്ച വരയിൽ നിർത്തി, പൂവള്ളി ഇന്ദുചൂഢന്റെയോ കണിമംഗലം ജഗന്നാഥന്റെയോ പോലെ വായിൽ ഒതുങ്ങാത്ത ഡയലോഗുകളും അധോലോകത്തെ കിടുകിടാ വിറപ്പിച്ച വീരചരിതവും മുഴക്കി സമൂഹത്തിന്റെ എല്ലാ പ്രിവിലേജുകളും കൈപ്പറ്റി നടക്കുന്ന ഗുണ്ടകൾ അല്ലെന്ന ബോധ്യം ഈ നാട്ടിലെ ആണുങ്ങൾക്ക് പോലും കൈവന്നിട്ടില്ല. കട്ടി മീശയോ താടിയോ ബാസ് കൂടിയ ശബ്ദമോ സിക്സ് പാക്ക് മസിലോ ഒന്നും പൗരുഷത്തിന്റെ ലക്ഷണങ്ങൾ പോലുമല്ല വെറും ശാരീരിക സവിശേഷതകൾ മാത്രമാണ് എന്ന് ഈ സമൂഹം ഇനി എന്ന് തിരിച്ചറിയാനാണ്! ഈ കപട പൗരുഷ സങ്കൽപ്പങ്ങൾ പുരുഷന്മാർക്ക് വരുത്തിവയ്ക്കുന്ന അപകർഷ ബോധങ്ങളും അപകടങ്ങളും അവർ പോലും മനസ്സിലാക്കുന്നില്ല. കട്ടി മീശയോ താടിയോ ബാസ് കൂടിയ ശബ്ദമോ സിക്സ് പാക്ക് മസിലോ ഒന്നും പൗരുഷത്തിന്റെ ലക്ഷണങ്ങൾ പോലുമല്ല വെറും ശാരീരിക സവിശേഷതകൾ മാത്രമാണ് എന്ന് ഈ സമൂഹം ഇനി എന്ന് തിരിച്ചറിയാനാണ് അതുപോലെ തന്നെയാണ് സ്ത്രീത്വത്തിന്റെ കാര്യവും. മുട്ടോളം മുടിയും ചാരിത്ര്യ ബോധവും പാതിവ്രത്യവും 'കുല മഹിമ'യും എല്ലാം സ്ത്രീത്വത്തിന്റെ കറ കളഞ്ഞ ലക്ഷണങ്ങൾ ആയി നാം മനസ്സിൽ പ്രതിഷ്ഠിച്ച് നൂറ്റാണ്ടുകൾ ഏറെയായി. പുരുഷന് മാത്രമല്ല, സ്ത്രീയ്ക്ക് കൂടി തുണയാകാൻ കെൽപ്പുള്ളവൾ ആണ് സ്ത്രീ എന്നാണു ധന്യയെ പോലുള്ളവർ സമൂഹത്തോട് വിളിച്ച് പറയുന്നവർ. ഒരു പാടി കൂടി കടന്നാൽ, ആർക്കും തുണയാകാതെ, ആരുടേയും തുണ കൈപ്പറ്റാതെ, സ്വതന്ത്രയായി ജീവിക്കാൻ സ്ത്രീക്ക് സാധിക്കും എന്നും ഇവർ തെളിയിക്കുന്നു. എങ്കിലും വിദ്യാഭ്യാസപരമായി ഇത്രയും ഉയർന്ന് നിൽക്കുന്ന സ്വന്തം കുടുംബം പോലും തന്നെ അംഗീകരിക്കാതിരിക്കുമ്പോൾ ഏതൊരു വ്യക്തിയെയും പോലെ ധന്യക്കും സങ്കടം കാണില്ലേ? ധന്യയുടെ ഉത്തരം ഇങ്ങനെ: "വിഷമം എല്ലാവരെയും പോലെ എനിക്കും ഉണ്ട്. പക്ഷെ ഇതുവരെയുള്ള ജീവിതത്തിൽ നല്ലൊരു ഭാഗം മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ സ്വന്തം ഇഷ്ടങ്ങൾ മറച്ചുവച്ച് ജീവിച്ചു. ഇപ്പോൾ മറ്റുള്ളവരുടെ ഇഷ്ടങ്ങൾ മറന്ന് സ്വന്തം ഇഷ്ടത്തിന് സ്വതന്ത്രയായി ജീവിക്കുന്നു. രണ്ടാമത്തെ അവസ്ഥയിൽ ചെറിയ ദുഃഖങ്ങൾ ഉണ്ടെങ്കിലും സംതൃപ്തി ഉണ്ട്. അതാണല്ലോ ഏറ്റവും വലുത്.." ലെസ്ബിയൻ വ്യക്തി എന്നതിൽ ഉപരി ഒരു അമ്മ കൂടി ആണ് ധന്യ. തന്റെ മകളെ ഈ സമൂഹത്തിലേക്ക് ഏത് രീതിയിലാണ് വളർത്തി എടുക്കേണ്ടത് എന്ന് വ്യക്തമായ ധാരണ ഈ അമ്മയ്ക്ക് ഉണ്ട്. "എന്റെ മകൾ എന്റെയും പങ്കാളിയുടെയും കൂടെ സുരക്ഷിതയാണ്. ക്വിയർ കൂട്ടായ്മകളുടെ എല്ലാ പരിപാടികൾക്കും അവളെയും കൂട്ടിയാണ് ഞാൻ പോകാറ്. ഞാൻ മനസ്സിലാക്കാൻ വൈകിയത് എല്ലാം ചെറിയ പ്രായത്തിൽ തന്നെ അവൾ മനസ്സിലാക്കണം എന്ന് എനിക്ക് നിർബന്ധമുണ്ട്. ലിംഗത്തിനും ലൈംഗികതയ്ക്കും അപ്പുറം മനുഷ്യ ബന്ധങ്ങളെയും മനുഷ്യാവകാശങ്ങളെയും മാനിക്കുന്ന നല്ലൊരു വ്യക്തിയായി ഈ സമൂഹത്തിൽ ഞങ്ങൾ അവളെ വളർത്തിയെടുക്കും. ഉന്നത വിദ്യാഭ്യാസം നൽകും. ബാക്കിയെല്ലാം അവളുടെ ഇഷ്ടം." - ധന്യ പറഞ്ഞ് നിർത്തി. സമൂഹത്തിന്റെ സദാചാര ആക്രമണങ്ങളും ചോദ്യങ്ങളും നേരിട്ട് ഒരു ലെസ്ബിയൻ വ്യക്തി എങ്ങനെ ഇവിടെ ജീവിക്കും എന്ന ചോദ്യത്തിന് ധന്യക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന ഒരു പിടി ജീവിത യാഥാർഥ്യങ്ങളും അനുഭവങ്ങളും ആണ്. അവയിലേക്ക് ഒരു എത്തിനോട്ടം ഇല്ലാതെ കേരളത്തിലെ ലെസ്ബിയൻ ജീവിതങ്ങൾ തുറന്നു പറയുന്ന ഈ കുറിപ്പ് പൂർണ്ണമാകില്ല..
Relationships 3 years
0
0
0
08:31

ഈ കുടുംബനാഥന്മാർ ക&#3390

Episode in She's Equal
കേരള സമൂഹത്തിൽ എന്ന പോലെ മലയാള സിനിമയിലും ഏവർക്കും പ്രിയങ്കരം ആയ ഇമേജ് ആണ് ഒരു കുടുംബത്തിന്റെ ഭാരം ചുമക്കുന്ന ഗൃഹനാഥന്റേത്. 'രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാടുപെടുന്ന കുടുംബനാഥൻ' ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്ര സങ്കൽപം ആണ്. കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ മേൽ എല്ലാം അധികാരമുള്ള, വീട്ടിൽ നടക്കുന്ന ഓരോ ചെറിയ കാര്യത്തിലും അഭിപ്രായവും തീരുമാനവും പറയുന്ന, എന്തിന്, ഒരു കല്യാണത്തിന് ക്ഷണം ലഭിച്ചാൽ വരെ വീട്ടിൽ നിന്ന് ആരെല്ലാം അതിൽ പങ്കെടുക്കണം എന്ന് നിശ്ചയിക്കുന്ന ഗൃഹനാഥൻ ഒരു വീടിന്റെ മുഴുവൻ തണൽ ആയാണ് സ്ക്രീനിലും ജീവിതത്തിലും ചിത്രീകരിക്കപ്പെടുന്നത്. വീട്ടിലെ അംഗങ്ങൾ ഓരോരുത്തരും സാമ്പത്തികമായും അത് മൂലം മാനസികമായും ഈ ഗൃഹനാഥനെ ആശ്രയിക്കുന്നു. ഈ ബന്ധത്തിൽ എന്തെങ്കിലും തരത്തിൽ ഉള്ള വിള്ളൽ വീണാൽ അയാളുടെ മനസ്സ് പോലും പതറിപോകുന്ന അവസ്ഥയും വരുന്നു. ഈ കഥാതന്തു അടിസ്ഥാനം ആക്കി എത്രയെത്ര സിനിമകൾ ആണ് മലയാളത്തിൽ പിറന്നിരിക്കുന്നത്!! മമ്മൂട്ടി നായകൻ ആയ കൊച്ചിൻ ഹനീഫ ചിത്രം വാത്സല്യം, ജയറാം നായകൻ ആയ 'സ്നേഹം,' മമ്മൂട്ടി ചിത്രം തന്നെയായ കളിയൂഞ്ഞാൽ.. അങ്ങനെ ഗൃഹനാഥന്റെ മനോവിഷമങ്ങൾ ഒപ്പിയെടുത്ത ഹിറ്റ് സിനിമകൾ നിരവധിയാണ്. ഈ മൂന്ന് സിനിമകൾ അപഗ്രഥിച്ചു കൊണ്ട് തന്നെ, കേരള സമൂഹത്തിലെ 'ഗൃഹനാഥൻ' എന്ന സെക്സിസ്റ്റ് വികല സങ്കൽപം പരിശോധിക്കുകയാണ് ഇനി. മേലേടത്ത് രാഘവൻ നായർ എന്ന അറുബോറൻ വല്യേട്ടൻ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയിച്ച 'വാത്സല്യം' മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കുടുംബ ചിത്രങ്ങളിൽ ഒന്നായാണ് ഇന്നും പ്രകീർത്തിക്കപ്പെടുന്നത്. ഹിറ്റ്‌ മേക്കർ ലോഹിതദാസ് തിരക്കഥ രചിച്ച ഈ ചിത്രം, മേലേടത്ത് തറവാടിനെയും അവിടം അടക്കി ഭരിക്കുന്ന ഏകാധിപതി ആയ രാഘവൻ നായരെയും ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത്. രാഘവൻ നായരുടെ ഭരണത്തിൽ പ്രജകൾ എല്ലാം പഞ്ചപുച്ഛം അടക്കി കഴിയുന്ന, 'അത്യന്തം സമാധാന പൂർണമായ' ഒരു വീട്. അവിടെ ആര് ആരെ പ്രണയിക്കണം, വിവാഹം ചെയ്യണം, എന്ന് തുടങ്ങി എപ്പോൾ നാമം ജപിക്കണം, പഠിക്കണം എന്നുവരെ രാഘവൻ നായർ തീരുമാനിക്കും. അയാളുടെ തീരുമാനങ്ങളെ എതിർക്കുന്ന കുടുംബാംഗങ്ങളെ ഇമോഷണൽ ബ്ലാക്ക്‌മെയിലിങ്, കണ്ണീർ നാടകം, പിറന്ന് വീണ ദിവസം മുതൽ താൻ ചെയ്ത ത്യാഗങ്ങൾ ഓർത്ത് പറയൽ എന്നീ സ്റ്റണ്ടുകളിലൂടെ കായികമായും അല്ലാതെയും നേരിടുന്നതായിരിക്കും. ഇതെല്ലാം ഊതിപ്പെരുപ്പിച്ച വാചകങ്ങൾ ആയി നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിന് കാരണം കേരളത്തിലെ എല്ലാ തറവാടുകളിലും ഇതുപോലെ അതിസ്വാർത്ഥൻ ആയൊരു ഗൃഹനാഥൻ ഉണ്ടായിരുന്നു എന്നതാണ്. സഹോദരിക്ക് ഒരു പ്രണയം ഉണ്ടെന്ന് അറിയുമ്പോൾ അവളെ അതിക്രൂരമായി മർദ്ദിച്ച്, വീട്ടുതടങ്കലിൽ പാർപ്പിച്ച് തന്നിഷ്ടപ്രകാരം അവളുടെ വിവാഹം ഉറപ്പിക്കുന്ന ജ്യേഷ്ഠനെ നിങ്ങൾ ഇന്നും പിന്തുണയ്ക്കുന്നുണ്ടെങ്കിൽ ഗാർഹിക പീഡനം നിയമം മൂലം നിരോധിക്കപ്പെട്ട കുറ്റകൃത്യമാണ് എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക സഹോദരിക്ക് ഒരു പ്രണയം ഉണ്ടെന്ന് അറിയുമ്പോൾ അവളെ അതിക്രൂരമായി മർദ്ദിച്ച്, വീട്ടുതടങ്കലിൽ പാർപ്പിച്ച് തന്നിഷ്ടപ്രകാരം അവളുടെ വിവാഹം ഉറപ്പിക്കുന്ന ജ്യേഷ്ഠനെ നിങ്ങൾ ഇന്നും പിന്തുണയ്ക്കുന്നുണ്ടെങ്കിൽ ഗാർഹിക പീഡനം നിയമം മൂലം നിരോധിക്കപ്പെട്ട കുറ്റകൃത്യമാണ് എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക. സ്വന്തം അനിയനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ അയാളോട് പോലും ചോദിക്കാതെ ഒരു പെൺകുട്ടിയെ വേലക്കാരി ആയി വീട്ടിൽ പാർപ്പിക്കുകയും അനിയൻ എതിർത്തപ്പോൾ സെന്റിമെൻറ് കാർഡ് ഇറക്കി ഇരവാദം കളിക്കുകയും ചെയ്ത അറുബോറൻ ആണ് മേലേടത്ത് രാഘവൻ നായർ. ഇനി അഹങ്കാരത്തിന്റെ മൂർത്തീഭാവം ആയി ചിത്രത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ശോഭ ചെയ്ത കുറ്റങ്ങൾ പരിശോധിക്കാം: ഒന്ന്, വൃത്തിയുള്ള സാഹചര്യത്തിലെ ഭക്ഷണം കഴിക്കൂ എന്ന് ശഠിച്ചു. രണ്ട്, കുടുംബത്തിൽ നിലനിൽക്കുന്ന പുരുഷാധിപത്യത്തിന് എതിരെ ശബ്ദം ഉയർത്തി. മൂന്ന്, ഭർത്താവിന്റെ പെങ്ങൾക്ക് തന്റെ സ്വർണ്ണം മുഴുവൻ വെറുതെ കൊടുക്കാൻ വിസമ്മതിച്ചു. നാല്, ഇനി സ്വർണ്ണം കൊടുക്കുകയാണെങ്കിൽ അതിന് തക്ക ബഹുമാനം തനിക്ക് കുടുംബത്തിൽ നിന്ന് ലഭിക്കണം എന്ന് വ്യക്തമാക്കി. ഈ നാല് കാര്യങ്ങളും പഠിപ്പും വിവേകവും ഉള്ള ഏതൊരു വ്യക്തിയും പറഞ്ഞേക്കാവുന്നവ തന്നെ. ചിത്രം അവസാനിക്കുന്നത് മേലേടത്ത് രാഘവൻ നായരുടെ ത്യാഗം കുടുംബം തിരിച്ചറിയുന്നിടത്ത് ആണ്. അതുകൊണ്ട് തന്നെ ഏത് കാലത്തും ഇഴകീറി പരിശോധിക്കപ്പെടേണ്ട ഒരു ചിത്രമാണ് വാത്സല്യം. കളിയൂഞ്ഞാൽ അഥവാ നന്ദേട്ടന്റെ സ്വാർത്ഥത നന്ദഗോപാലൻ എന്ന ഡെപ്പ്യൂട്ടി കളക്ടർ തന്റെ സ്വാർത്ഥ താത്പര്യങ്ങൾക്ക് അനുസരിച്ച് വളർത്തി നശിപ്പിച്ച അമ്മു എന്ന പെൺകുട്ടിയുടെ ജീവിതമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. അപസ്മാരം ഉണ്ട് എന്ന കാരണത്താൽ സ്‌കൂളിൽ പോലും വിടാതെ യാതൊരു ഔദ്യോഗിക മേൽനോട്ടവും ഇല്ലാത്ത ഹോം എഡ്യൂക്കേഷൻ നൽകി, ലോകത്തിന്റെ കാപട്യങ്ങൾ അറിയിക്കാതെ, അനിയത്തിയെ വളർത്തിയ ഏട്ടൻ. അതിനെ ഒരു സ്നേഹസമ്പന്നൻ ആയ ചേട്ടന്റെ കരുതൽ ആയി ചിത്രീകരിച്ച സംവിധായകൻ. ആഹാ, നല്ല ക്ലാസ് കോംബോ. അമ്മു ജീവിതത്തിൽ നേരിടുന്ന ഓരോ തിരിച്ചടിക്കും കാരണം നന്ദഗോപാൽ എന്ന ചേട്ടൻ ആണ്. അയാളുടെ തീരുമാനങ്ങൾക്ക് അപ്പുറം ആ വീട്ടിൽ ഒന്നും നടക്കുന്നുമില്ല. അതുകൊണ്ട് നരകം ആകുന്നത് ഗൗരി, വേണു തുടങ്ങി അവർക്ക് ചുറ്റും ഉള്ള കുറെ പേരുടെ ജീവിതമാണ്. സ്വേച്ഛാധിപത്യം സ്നേഹം ആയി തെറ്റിദ്ധരിക്കപ്പെടുന്ന കുടുംബചിത്രങ്ങളിൽ പ്രധാനം ആണ് കളിയൂഞ്ഞാൽ. ഇത് സ്നേഹമല്ല; സൈക്കോ പരിപാടിയാണ്.. മലയാളികൾക്ക് നൊസ്റ്റാൾജിയ ഉണർത്തുന്ന ഒരുപിടി ഗാനങ്ങളും രംഗങ്ങളും ഒത്തിണങ്ങിയ ജയരാജ് ചിത്രമാണ് സ്നേഹം. ജയറാം, ജോമോൾ, ബിജു മേനോൻ തുടങ്ങി വമ്പൻ താരനിര. ഒരു യാഥാസ്ഥിതിക തറവാട്ടിലെ ഗൃഹനാഥൻ ആയ പത്മനാഭൻ നായർ, കുടുംബത്തിന് വേണ്ടി തന്റെ ജീവിതം ബലി കഴിക്കുന്നത് ആണ് കഥ. ത്യാഗം എന്നു പറഞ്ഞാൽ ഇതുവരെ മലയാളികൾ കണ്ടിട്ടുള്ള ത്യാഗത്തിന്റെ എക്സ്ട്രീം വേർഷൻ! സ്വന്തം കാമുകിയെ അനിയൻ മോഹിച്ചു എന്ന ഒരൊറ്റ കാരണത്താൽ ആ ബന്ധത്തിന് വഴി മാറി കൊടുക്കുന്ന നായകൻ..! ഇതിനെ 'സ്നേഹം' എന്ന് വിളിക്കുന്നത് എന്ത് മാനദണ്ഡത്തിന്റെ പുറത്താണ് എന്ന് പ്രേക്ഷകർക്ക് മനസ്സിലായി കാണില്ല. തന്നോട് സ്നേഹമുള്ള കാമുകിയെ വഞ്ചിച്ച്, തന്നോട് സ്നേഹം ഉള്ള അനിയനെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കാതെ, താൻ അവരെ സ്നേഹിക്കുന്നു എന്ന കാരണം പറഞ്ഞ് യുക്തിക്ക് നിരക്കാത്ത സഹന സമരങ്ങൾ നടത്തുന്നത് ആണോ സ്നേഹം? അതാണോ ഒരു ഉത്തമൻ ആയ ഗൃഹനാഥന്റെ ലക്ഷണം? ഇതൊന്നും പത്മനാഭൻ നായർക്ക് വിഷയം അല്ല. അയാളെ സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസം നേടിയ അനിയൻ മറ്റൊരു നഗരത്തിൽ ജോലി നോക്കി പോകുന്നത് കുടുംബത്തിന് നിരക്കാത്ത തെറ്റാണ്. പണ്ട് തങ്ങളുടെ അടിയാൻ ആയിരുന്ന വ്യക്തി വളർന്ന് പണക്കാരൻ ആയപ്പോൾ അംഗീകരിക്കാൻ മനസ്സ് കാണിക്കാത്ത പത്മനാഭൻ നായർ കേരളത്തിലെ സവർണ്ണ കുടുംബനാഥന്മാരുടെ ഒട്ടാകെയുള്ള പ്രതിനിധിയാണ്. ആരാണ് ഗൃഹനാഥൻ? എന്താണ് അയാളുടെ റോൾ? കാലാകാലങ്ങൾ ആയി മലയാള സിനിമയിൽ നിലനിൽക്കുന്ന 'കുടുംബനാഥൻ' സങ്കല്പത്തിന്റെ തീരെ ചെറിയൊരു നേർക്കാഴ്ച മാത്രമാണ് ഈ ലേഖനം. ആണിൽ നിന്ന് പെണ്ണിലേക്ക് - അച്ഛനിൽ നിന്ന് മകളിലേക്ക് - കുടുംബത്തിന്റെ അധികാരം കൈമാറ്റം ചെയ്യപ്പെടുമ്പോൾ ആ അധികാര വിനിയോഗം അഹങ്കാരം ആയി കാണുന്ന ചിത്രം വരെ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട് (അച്ചുവേട്ടന്റെ വീട്, 1987.) ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് അഭിനയിച്ച സൂപ്പർഹിറ്റ് കുടുംബചിത്രങ്ങളിൽ പലതിലും ഈ ആണധികാരവും ഗൃഹനാഥൻ ഈഗോയും വെള്ള പൂശപ്പെടുന്നതായി കാണാം. ഇന്നും 'നാഥൻ ഇല്ലാത്ത കുടുംബം' എന്നത് കുത്തഴിഞ്ഞ ജീവിതത്തിന് ഒരു കാരണം ആയി മലയാള സിനിമ ഉയർത്തി കാണിക്കുന്നു. ഓരോ കുടുംബാംഗങ്ങളുടെയും മാനസിക സുരക്ഷയെ വരെ ബാധിക്കുന്ന, ആത്മവിശ്വാസത്തിനും സ്വയം പര്യാപ്തതയ്ക്കും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനും തടയിടുന്ന സ്ഥാനം ആണ് കുടുംബ നാഥന്റേത്. പുരോഗമന സമൂഹത്തിൽ, കുടുംബം ബന്ധങ്ങൾ കൊണ്ടല്ല, സ്നേഹം കൊണ്ട് പടുത്ത് ഉയർത്തപ്പെടുന്നത് ആണ്. ഒരാൾ മറ്റുള്ളവരെ നിയന്ത്രിച്ച് ഒരു കുടക്കീഴിൽ നിർത്തുന്നത് അല്ല യഥാർത്ഥ കുടുംബബന്ധം - മറിച്ച് ആരും നിർബന്ധിച്ചില്ലെങ്കിലും സ്നേഹം കൊണ്ട് കുറച്ച് പേര് ഒരു കുടക്കീഴിൽ കഴിയുന്നതാണ് പുരോഗമന സമൂഹത്തിൽ, കുടുംബം ബന്ധങ്ങൾ കൊണ്ടല്ല, സ്നേഹം കൊണ്ട് പടുത്ത് ഉയർത്തപ്പെടുന്നത് ആണ്. ഒരാൾ മറ്റുള്ളവരെ നിയന്ത്രിച്ച് ഒരു കുടക്കീഴിൽ നിർത്തുന്നത് അല്ല യഥാർത്ഥ കുടുംബബന്ധം - മറിച്ച് ആരും നിർബന്ധിച്ചില്ലെങ്കിലും സ്നേഹം കൊണ്ട് കുറച്ച് പേര് ഒരു കുടക്കീഴിൽ കഴിയുന്നതാണ്. അല്ലെങ്കിൽ തന്നെ, താൻ വളർത്തി കൊണ്ടു വന്ന ഒരു വ്യക്തി സ്വയം തീരുമാനങ്ങൾ എടുക്കുന്നത് കണ്ട് സന്തോഷിക്കാൻ സാധിക്കാത്ത രക്ഷിതാവ് യഥാർത്ഥത്തിൽ വൻ പരാജയം അല്ലെ? സ്വന്തം വളർത്തുഗുണത്തെ കുറിച്ച് അയാൾക്ക് തന്നെ ആത്മവിശ്വാസം പോരാ എന്നല്ലേ അതിനർത്ഥം? കുടുംബനാഥൻ എന്ന സങ്കൽപം തന്നെ ലിംഗനീതിക്ക് എതിരാണ്. ഒരു പ്രത്യേക വ്യക്തിയുടെ രീതികൾ പിന്തുടർന്ന്, അയാൾ പറയുന്നതെല്ലാം അനുസരിച്ച് ജീവിക്കാൻ ഉള്ളതല്ല സ്വന്തം വീട്. ഓരോ കുടുംബാംഗവും സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കുമ്പോഴും അവർ പരസ്പരം സ്നേഹിക്കുന്നു എന്ന അവസ്ഥയാണ് യഥാർത്ഥ കുടുംബസ്നേഹം. മാറിയ കാലത്ത് എങ്കിലും ഇത്തരം 'ഗൃഹനാഥ സങ്കൽപ്പങ്ങൾ' നമ്മൾ പൊളിച്ച് വീഴ്ത്തേണ്ടത് ആണ്.
Relationships 3 years
0
0
0
09:29

ചേട്ടച്ഛൻ ഒന്നും വ&#3391

Episode in She's Equal
തൊണ്ണൂറുകളിലെ വസന്തം മലയാളസിനിമയ്ക്ക് സമ്മാനിച്ച ക്ലാസ്സിക് ചിത്രങ്ങളിൽ ഒന്നാണ് പവിത്രം. പി ബാലചന്ദ്രൻ രചിച്ച്, ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത മോഹൻലാൽ - ശോഭന ചിത്രം. ഒരുപിടി നിത്യഹരിത ഗാനങ്ങളും മലയാളികൾ നെഞ്ചിലേറ്റിയ കുടുംബ മുഹൂർത്തങ്ങളും ഒത്തിണങ്ങിയ സൂപ്പർഹിറ്റ് മൂവി. 'ചേട്ടച്ഛൻ' എന്ന അഭിസംബോധന മലയാളികൾ കൗതുകത്തോടെ കേട്ടത് ഈ ചിത്രത്തിൽ ആണ്. അനിയത്തിക്ക് ഒരേ സമയം ചേട്ടനും അച്ഛനും ആയ കഥാപാത്രം - ഉണ്ണി. മോഹൻലാൽ തന്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ കണ്ണുകളെ ഈറൻ അണിയിച്ച പ്രകടനം. വിന്ദുജ മേനോൻ, ശ്രീനിവാസൻ, കെ പി എ സി ലളിത, ശ്രീവിദ്യ, തിലകൻ, ഇന്നസെന്റ്, സി ഐ പോൾ തുടങ്ങി വമ്പൻ താരനിര. കുടുംബ ബന്ധങ്ങളുടെ സൗന്ദര്യവും മൂല്യങ്ങളും വിളിച്ചോതുന്ന ചിത്രം ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം ഇന്നും മലയാളികളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം തന്നെ അലങ്കരിക്കുന്നു. കാലം മാറി, സമൂഹത്തിന്റെ മൂല്യസങ്കല്പങ്ങൾ മാറി. ബന്ധങ്ങളുടെ ഛായ മാറി, കടമകളും ചുമതലകളും മാറി. എല്ലാം മാറിയ ഈ കാലത്ത് ഇരുപത്തിയേഴ് വർഷങ്ങൾക്ക് മുൻപുള്ള ഒരു ചിത്രത്തെ ഇഴ കീറി പരിശോധിക്കേണ്ട ആവശ്യം ഉണ്ടോ എന്ന് നിങ്ങൾക്ക് തോന്നാം. പക്ഷെ എത്ര കാലം ഈ ചിത്രം, അതിന്റെ സംവിധായകൻ കൈമാറുന്ന മൂല്യങ്ങളോടെ തന്നെ സമൂഹം ആസ്വദിക്കുകയും നെഞ്ചിലേറ്റുകയും ചെയ്യുന്നുവോ, അത്ര കാലം ഇത്തരം വിമർശനാത്മക നിരൂപണങ്ങളും വന്നുകൊണ്ടിരിക്കണം. വരുന്ന തലമുറകൾക്ക് എങ്കിലും, ബന്ധങ്ങൾ അധികാരം സ്ഥാപിക്കാനുള്ള ഉപകരണങ്ങൾ അല്ല എന്നും മറ്റൊരാൾക്ക് മേൽ സ്വന്തം ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കുന്നത് സ്നേഹം അല്ല എന്നും മനസ്സിലാകണം. സമൂഹം കൈമാറുന്ന 'കുടുംബ മൂല്യങ്ങൾ' എത്ര കണ്ട ലിംഗവിവേചനം നിറഞ്ഞത് ആണെന്നും പുരുഷ കേന്ദ്രീകൃതം ആണെന്നും തിരിച്ചറിയണം. അതുകൊണ്ടാണ്, അതുകൊണ്ട് മാത്രമാണ്, മലയാളികൾ നെഞ്ചിലേറ്റിയ ഗതകാല ക്ലാസിക്കുകളെ നിരന്തരം പുനർവായനയ്ക്ക് വിധേയം ആക്കുന്നത്. എന്തായിരുന്നു നിർമ്മല ചെയ്ത തെറ്റ്? ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ ശ്രീനിവാസൻ അവതരിപ്പിച്ച ഡോ. രാമകൃഷ്ണൻ എന്ന കഥാപാത്രത്തെ സ്വന്തം ഭാര്യയുടെ അടിമ ആയാണ് ചിത്രീകരിക്കുന്നത്. രേണുക അവതരിപ്പിച്ച നിർമ്മല എന്ന കഥാപാത്രം, കാശിന്റെ തള്ളിച്ച കൊണ്ട് തന്റെ ഭർത്താവിനെ വരച്ച വരയിൽ നിർത്തുന്ന 'കൊച്ചമ്മ' ആയാണ് അവതരിപ്പിക്കപ്പെടുന്നത്. കൂട്ടുകുടുംബത്തിൽ നിന്ന് മാറി, ടൗണിലെ ആഡംബര വീട്ടിൽ താമസിക്കുന്നു എന്നത് ആദ്യത്തെ കുറ്റം. താൻ ജനിച്ച് വളർന്ന ചുറ്റുപാടുകളിൽ നിന്ന് വ്യത്യസ്തമായ, പഴയ രീതിയിൽ ഉള്ള വീടും പരിസരവും അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നത് രണ്ടാമത്തെ കൊടും കുറ്റം. അതിലും രസം വിവാഹം കഴിക്കുമ്പോൾ തന്നെ രാമകൃഷ്ണനും കുടുംബത്തിനും നിർമ്മലയുടെ കുടുംബ പശ്ചാത്തലം അറിയാം എന്നതാണ്. പക്ഷെ കുറ്റം നിർമ്മലയ്ക്ക് മാത്രം! വെറും നാല് വർഷം പിന്നിട്ടപ്പോഴേക്ക് രാമകൃഷ്ണൻ - നിർമ്മല ദമ്പതികളെ 'ഒരു കുഞ്ഞിക്കാൽ കാണാൻ ഭാഗ്യം ഇല്ലാത്തവർ' എന്ന് മുദ്ര കുത്തിയ തറവാട്ട് വീട്ടിലേക്ക് അവർ വിരുന്ന് പാർക്കാൻ പോലും കടന്നു വരാത്തതിനെ കുറ്റം പറയാൻ ഒരു സ്ത്രീക്കും തോന്നില്ല നാല് വർഷത്തിൽ അധികമായി കുട്ടികൾ ഇല്ലാതിരിക്കുന്ന നിർമ്മലയുടെ ഫ്രസ്ട്രേഷൻസ് മനസ്സിലാക്കാൻ കേരളത്തിൽ മക്കൾ ഇല്ലാത്ത ഏതെങ്കിലും സ്ത്രീയോട് ചോദിച്ചാൽ മതി. വെറും നാല് വർഷം പിന്നിട്ടപ്പോഴേക്ക് രാമകൃഷ്ണൻ - നിർമ്മല ദമ്പതികളെ 'ഒരു കുഞ്ഞിക്കാൽ കാണാൻ ഭാഗ്യം ഇല്ലാത്തവർ' എന്ന് മുദ്ര കുത്തിയ തറവാട്ട് വീട്ടിലേക്ക് അവർ വിരുന്ന് പാർക്കാൻ പോലും കടന്നു വരാത്തതിനെ കുറ്റം പറയാൻ ഒരു സ്ത്രീക്കും തോന്നില്ല. കാരണം അത്തരം ഭയാനകം ആണ് 'വിശേഷം ഒന്നും ആയില്ലേ' എന്ന ചോദ്യം കൊണ്ട് ബന്ധുക്കൾ നടത്തുന്ന മാനസിക ആക്രമണം. യൗവ്വനയുക്തയായ തനിക്ക് കുഞ്ഞ് ഉണ്ടാകാതിരിക്കുമ്പോൾ അമ്മായിയമ്മ ഗർഭിണി ആകുന്നത് അറിഞ്ഞ് നിർമ്മല പൊട്ടിക്കരയുകയോ ആത്മഹത്യ ചെയ്യാൻ ഒരുങ്ങുകയോ അല്ല ചെയ്യുന്നത്; മറിച്ച് തീർത്തും യുക്തിസഹം ആയ ഒരു പ്രതിവിധി മുന്നോട്ട് വയ്ക്കുകയാണ് - ദേവകി, അതായത് തന്റെ അമ്മായിയമ്മ, ഈ ഗർഭം അലസിപ്പിക്കണം. ആദ്യ മാത്രയിൽ ക്രൂരം എന്ന് തോന്നുമെങ്കിലും നിർമ്മലയുടെ ഈ നിർദ്ദേശം ശരിയായിരുന്നു എന്ന് സിനിമയിൽ ഉടനീളം പിന്നീട് തെളിയുകയാണ്. നിർമ്മലയെ ദുഷ്ടയായി മുദ്ര കുത്തിയ ശേഷം പിന്നീട് എന്താണ് ചിത്രത്തിൽ നടക്കുന്നത്? പ്രസവത്തിൽ ദേവകി മരിക്കുന്നു, അവരുടെ ഭർത്താവ് ഈശ്വരപിള്ള നാട് വിടുന്നു, ഉണ്ണി വിവാഹം വേണ്ടെന്ന് വയ്ക്കുന്നു, അനിയത്തിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വയ്ക്കുന്നു, അവളെ ഇടം വലം തിരിയാൻ സമ്മതിക്കാതെ പിടിച്ച് വച്ച്, ഒടുക്കം അവളുടെ തീർത്തും ചെറിയ ഒരു വീഴ്ചയിൽ അയാൾക്ക് മനസ്സ് കൈവിട്ട് പോകുന്നു. ഒരു കുടുംബം തന്നെ തകർന്നു. ഇതൊന്നും കൂടാതെ കഴിയാൻ അന്ന് നിർമ്മലയുടെ വാക്ക് കേട്ടാൽ മാത്രം മതിയായിരുന്നു! ഇരുപത്തിയേഴ് വർഷം കഴിഞ്ഞിട്ടും ഈ പോയിന്റ് മലയാളികൾക്ക് പിടി കിട്ടിയിട്ടില്ല എന്നത് ഖേദകരമാണ്. ഉണ്ണി അമിതമായി ലാളിച്ച്, നഗരത്തിന്റെ സങ്കീർണ്ണതകൾ ഒന്നും പഠിപ്പിക്കാതെ, വളർത്തി കൊണ്ടുവന്ന മീനാക്ഷി ഒരു സുപ്രഭാതത്തിൽ നഗരത്തിൽ എത്തുമ്പോൾ ഉണ്ണിക്ക് സ്വാഭാവികം ആയും ചെയ്യാവുന്ന ഒന്നായിരുന്നു ജ്യേഷ്ഠൻ രാമകൃഷ്ണനെ അനിയത്തിയുടെ സംരക്ഷണ ചുമതല ഏല്പിക്കൽ അയാളുടെ സ്വാർത്ഥത അതിന് സമ്മതിക്കുന്നില്ല. പിന്നീട് മീനാക്ഷി സ്വയം നിർമ്മലയെ പരിചയപ്പെട്ട് അവർ തമ്മിൽ സുന്ദരം ആയൊരു ബന്ധം രൂപപ്പെടുന്നുണ്ട്. നിർമ്മല മീനാക്ഷിയെ സ്വന്തം മകളെ പോലെ കണ്ട് അവർക്ക് തൃപ്തിയായ രീതിയിൽ വസ്ത്ര ധാരണവും ഹെയർ സ്റ്റൈലും എല്ലാം ചെയ്യിക്കുന്നുണ്ട്. ഉണ്ണിയ്ക്ക് അനിയത്തിയുടെ മേൽ ഉള്ള അതേ അധികാരം ആണ് രാമകൃഷ്ണനും നിർമ്മലയ്ക്കും ഉള്ളത്. പക്ഷെ നിർമ്മല ചെയ്യുന്നത് മാത്രം എന്തോ വലിയ കുറ്റം ആയിട്ടാണ് ചിത്രത്തിൽ ഉടനീളം കാണിച്ചിരിക്കുന്നത്. താൻ വളർത്തി കൊണ്ടുവരുന്ന കുട്ടി - അത് ആണായാലും പെണ്ണായാലും അനിയത്തി ആയാലും മകൾ ആയാലും - സ്വന്തമായി വികാരങ്ങളും വിചാരങ്ങളും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും ഉള്ള മറ്റൊരു വ്യക്തി ആണ് എന്ന ബോധ്യം കേരളത്തിലെ മാതാപിതാക്കൾക്ക് നന്നേ കുറവാണ്. തന്റെ ഇഷ്ടങ്ങളും താത്പര്യങ്ങളും കുട്ടിക്ക് മേൽ അടിച്ചേൽപ്പിക്കുന്ന ശരാശരി ടോക്സിക് പാരന്റ് തന്നെയാണ് ഉണ്ണി. ഉണ്ണി എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്നതോ ഉണ്ണി എത്രകണ്ട് മീനാക്ഷിയെ സ്നേഹിക്കുന്നു എന്നതോ മീനാക്ഷിക്ക് വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കാൻ ഉള്ള കാരണങ്ങൾ അല്ല. താൻ വളർത്തി കൊണ്ടുവരുന്ന കുട്ടി - അത് ആണായാലും പെണ്ണായാലും അനിയത്തി ആയാലും മകൾ ആയാലും - സ്വന്തമായി വികാരങ്ങളും വിചാരങ്ങളും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും ഉള്ള മറ്റൊരു വ്യക്തി ആണ് എന്ന ബോധ്യം കേരളത്തിലെ മാതാപിതാക്കൾക്ക് നന്നേ കുറവാണ് കുഞ്ഞുങ്ങളെ അമിതമായി ലാളിച്ച്, അവരുടെ ചെറിയ പാളിച്ചകളിൽ പോലും മനസ്സിടറി, അവരെ തങ്ങളുടെ ചിറകിന് കീഴിൽ മാത്രം ഇരുത്തി കൊണ്ടുനടക്കുന്ന ഒരു രക്ഷിതാവിനെ - അത് അച്ഛൻ ആയാലും ജ്യേഷ്ഠൻ ആയാലും അത് രണ്ടിന്റെയും കോമ്പിനേഷൻ ആയാലും - യഥാർത്ഥ ജീവിതത്തിൽ ഒരു പെൺകുട്ടി എന്നല്ല, ആൺകുട്ടികൾ പോലും ആഗ്രഹിക്കുന്നില്ല. ഉണ്ണി എന്ന ടോക്സിക് കാമുകൻ ഉണ്ണിയ്ക്ക് മീരയോടുള്ള പ്രണയം യാഥാർത്ഥമായിരുന്നോ? അത് പൂർണ്ണം ആയും സംശയിക്കേണ്ട കാര്യമാണ്. കാരണം, ഉണ്ണിയുടെ കുടുംബത്തിൽ സന്തോഷം ഉള്ളപ്പോൾ കൂടെ കൂട്ടാം എന്ന് കരുതി മീരയ്ക്ക് സ്വപ്‌നങ്ങൾ നൽകുകയും, പിന്നീട് കുടുംബം തകർച്ച നേരിട്ടപ്പോൾ സ്വാർത്ഥം ആയി സ്വന്തം കാര്യം മാത്രം നോക്കുകയും, അവസാനം എല്ലാം കൈവിട്ടപ്പോൾ മധ്യവയസ്സിൽ അവളെ തന്റെ ജീവിതത്തിലേക്ക് തിരികെ വിളിക്കുകയും ചെയ്യുകയാണ് ചിത്രത്തിൽ ഉണ്ണി. ഇങ്ങനെ അവസരോചിതമായി, സ്വാർത്ഥം ആയി തട്ടിക്കളിക്കാൻ ഉള്ളത് ആണോ പ്രണയം? ഉണ്ണിയെ പോലൊരു സ്വാർത്ഥനായ പുരുഷനെ മലയാള സിനിമാ ചരിത്രത്തിൽ പോലും കാണാൻ കഴിയില്ല. ജീവിതത്തിന്റെ സായം സന്ധ്യയിൽ ഉണ്ണി മീരയെ വീണ്ടും ജീവിതത്തിലേക്ക് ക്ഷണിക്കുന്ന രംഗങ്ങൾ ഒന്നുകൂടെ കണ്ടു നോക്കൂ.. കുടുംബബന്ധങ്ങളും പാട്രിയാർക്കിയും ബാധ്യത ആകുന്ന അവസ്ഥ നേരിൽ കാണാം. അച്ഛൻ രോഗശയ്യയിൽ ആയതിനാൽ ഉണ്ണിയോടൊപ്പം പോകാൻ തനിക്ക് കഴിയില്ല എന്നാണ് മീര പറയുന്നത്. അതെന്താ, ഇത്ര വർഷം തന്നോടുള്ള പ്രണയം നെഞ്ചോട് ചേർത്ത് കാത്തിരുന്ന കാമുകിക്ക് വേണ്ടി യാതൊരു ബാധ്യതകളും ഇല്ലാത്ത ഉണ്ണിക്ക് അച്ഛന്റെ കാലം കഴിയുന്ന വരെയെങ്കിലും അവളുടെ വീട്ടിൽ താമസിച്ചുകൂടെ? അതല്ലെങ്കിൽ നാലുകെട്ടും മാളികയും ഉള്ള തന്റെ വീട്ടിൽ ഒരു വൃദ്ധനെ കൂടി പരിപാലിച്ച് കൂടെ? സോറി, ഭാര്യവീട്ടിൽ കഴിയാൻ ഒന്നും ഉണ്ണിയെ കിട്ടില്ല. ഉണ്ണി ദുരഭിമാനിയാണ്. മീനാക്ഷിയുടെ വിധി മലയാള സിനിമയിലെ ഏറ്റവും ഭാഗ്യം കേട്ട നായികമാരിൽ ഒരാൾ ആണ് പവിത്രത്തിലെ മീനാക്ഷി. ഇത്ര ടോക്സിക് ആയൊരു ചേട്ടച്ഛൻ ഉണ്ടായി എന്നത് തന്നെയാണ് അതിന് കാരണം. ഇത്ര സങ്കീർണ്ണമായ ഒരു കുടുംബ സാഹചര്യത്തിലേക്ക് പിറന്ന് വീഴാതിരുന്നെങ്കിൽ എന്നേ ഏതൊരു പെൺകുട്ടിയും കരുതൂ. സ്നേഹം കൊണ്ട് സ്വയം കുളിക്കാൻ പോലും സമ്മതിക്കാത്ത ചേട്ടച്ഛൻ. അയാളുടെ സ്നേഹത്തെയും മീനാക്ഷിക്ക് അയാളോട് ഉണ്ടാകേണ്ട കടപ്പാടിനെയും നിരന്തരം വാഴ്ത്തുന്ന ബന്ധുക്കൾ. മലയാള സിനിമയിലെ ഏറ്റവും ഭാഗ്യം കേട്ട നായികമാരിൽ ഒരാൾ ആണ് പവിത്രത്തിലെ മീനാക്ഷി. ഇത്ര ടോക്സിക് ആയൊരു ചേട്ടച്ഛൻ ഉണ്ടായി എന്നത് തന്നെയാണ് അതിന് കാരണം. ഇത്ര സങ്കീർണ്ണമായ ഒരു കുടുംബ സാഹചര്യത്തിലേക്ക് പിറന്ന് വീഴാതിരുന്നെങ്കിൽ എന്നേ ഏതൊരു പെൺകുട്ടിയും കരുതൂ ഒരു വിധത്തിൽ അയാളുടെ നിയന്ത്രണതിൽ നിന്ന് തെന്നി മാറി സ്വന്തമായി ഒരു ലോകവും ഭാവിയും പടുക്കുന്നതിനിടെ അറിയാതെ സംഭവിച്ച ഒരു ചെറിയ അപകടത്തെ തുടർന്ന് മനസ്സ് കൈവിട്ട ചേട്ടച്ഛനെ ചൊല്ലി ചുറ്റും ഉള്ളവരുടെ ഇമോഷണൽ ബ്ളാക്ക്മെയിലിങ്. ശേഷം തന്റെ ജീവിതം തന്നെ വേണ്ടെന്ന് വച്ച് ചേട്ടച്ഛനെ ശുശ്രൂഷിക്കാൻ തറവാട്ടിലേക്ക് ഉള്ള മടക്കം. നിർമ്മല ആദ്യമേ പറഞ്ഞ പോലെ മീനാക്ഷി ജനിക്കാതിരുന്നെങ്കിൽ ഈ ദുരിതം ഒന്നും ആ കുട്ടിക്ക് ഉണ്ടാകില്ലായിരുന്നു..
Relationships 3 years
0
0
0
09:11

പ്രതിബന്ധങ്ങള്‍ക്&

Episode in She's Equal
വനിതാ ദിനത്തില്‍ സ്ത്രീകളെ പ്രകീര്‍ത്തിച്ചു കൊണ്ടും, സ്ത്രീയായിരിക്കുന്നതിന്റെ മഹത്വം വര്‍ണ്ണിച്ചുകൊണ്ടും ധാരാളം പ്രസ്താവനകള്‍ നമുക്ക് ചുറ്റും പ്രചരിക്കാറുണ്ട്. സ്ത്രീ ദേവിയാണ്, വീടിന്റെ വിളക്കാണ് തുടങ്ങിയ വിശേഷണങ്ങള്‍ ഇന്നും പ്രചാരത്തിലുണ്ടെങ്കിലും അത്തരം വിശേഷണങ്ങളെ തള്ളികളയുന്നൊരു സ്ഥിതി വിശേഷം നിലവില്‍ ഉണ്ടെന്നത് ആശ്വാസകരമാണ്. ഈ വിശേഷണങ്ങളാല്‍ കുറുക്കി സ്ത്രീകളെ വീടിനുള്ളില്‍ തളച്ചിടാന്‍ ശ്രമിക്കുന്നതിനെ പരസ്യമായി തന്നെ എതിര്‍ത്തുകൊണ്ട് നിലപാട് വ്യക്തമാക്കുന്നത് സാമൂഹിക പരിഷ്‌കരണമായി തന്നെ കാണണം. സ്ത്രീകൾ എന്ത് ചെയ്യണം? എങ്ങനെ ജീവിക്കണം? എന്ത് തൊഴിൽ സ്വീകരിക്കണം എന്നൊക്കെയുള്ള തീരുമാനം സ്ത്രീകളുടേത് മാത്രമാകണം. ഒരു വിഭാഗം സമൂഹത്തിന്റെ ഇടുങ്ങിയ വീക്ഷണങ്ങൾക്ക് അവിടെ സ്ഥാനമുണ്ടാകരുത്. ഇത്തരത്തിൽ സമൂഹം സ്ത്രീകള്‍ക്ക് നേരേ പ്രയോഗിക്കുന്ന ലിംഗപരവും, പ്രായപരവും, തൊഴില്‍പരവുമായ വെല്ലുവിളികള്‍ക്കും ബാരിക്കേടുകള്‍ക്കും അപ്പുറത്തേക്ക് ചാടി കടന്ന, മറ്റൊരാളുടേയും തീരുമാനങ്ങളാല്‍ തളയ്ക്കപ്പെടാത്ത, മറ്റുള്ളവരുടെ മാര്‍ഗ്ഗരേഖകളില്‍ സഞ്ചരിക്കാത്ത ഒരു പറ്റം സ്ത്രീകളെ ഈ വനിതാ ദിനത്തില്‍ ഷി ഈസ് ഈക്വല്‍ ഫീച്ചര്‍ ചെയ്യുന്നു. സമൂഹം കല്‍പ്പിച്ച് നല്‍കിയ വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് സ്ത്രീകള്‍ക്ക് നിഷിദ്ധം എന്ന് പറയപ്പെട്ട തൊഴിലുകളില്‍ തിളങ്ങിയ ചില പെണ്‍ പോരാളികളുടെ വിശേഷങ്ങളിലേക്ക്... ടാങ്കർ ലോറിയുടെ വളയം പിടിക്കുന്ന ഡെലിഷ ഡ്രൈവ് ചെയ്യുന്ന സ്ത്രീകളെ പുച്ഛത്തോടെ നോക്കുന്ന, വണ്ടി ഓടിക്കുന്നത് പെണ്ണാണെങ്കില്‍ 'വെറുതെ വിടുന്ന' ചേട്ടന്മാരാല്‍ നമ്മുടെ നിരത്തുകള്‍ നിറഞ്ഞിരിക്കുകയാണ്. അത്തരത്തില്‍ ഡ്രൈവിംഗ് പണി പെണ്ണുങ്ങള്‍ക്കുള്ളതല്ല എന്ന് കരുതുന്നവര്‍ക്കുള്ള ഉഗ്രന്‍ മറുപടിയാണ് തൃശ്ശൂര്‍ കണ്ടശ്ശാംകടവ് സ്വദേശി ഡെലിഷ ഡേവിസ്. ടാങ്കര്‍ ലോറി ഡ്രൈവര്‍ എന്ന നിലയില്‍ പ്രസിദ്ധിയാര്‍ജിച്ച ഡെലിഷയെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. ഇന്ത്യയില്‍ നിലവില്‍ ഹസാര്‍ഡസ് ലൈസന്‍സ് ഉള്ള ഏക വനിതയായ ഡെലിഷ ഡേവിസ് മലയാളികള്‍ക്കിന്ന് ഏറെ സുപരിചിതയാണ്. എറണാകുളത്തെ ഇരുമ്പനത്തുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ ഇന്ധനശാലയില്‍ നിന്ന് പെട്രോളും ഡീസലുമെടുത്ത് മലപ്പുറത്തുള്ള തിരൂരിലേയ്ക്ക് എത്തിക്കുന്നതാണ് ഡെലിഷയുടെ പ്രയാണം. ഈ ജോലി തിരഞ്ഞെടുത്തതിനുള്ള കാരണം എന്താണ് എന്ന ചോദ്യത്തിന് വണ്ടിയോടും ഡ്രൈവിങ്ങിനോടും ഉള്ള ഇഷ്ടമാണ് ഈ മേഖലയിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത് എന്നാണ് ഡെലിഷ പറയുന്നത്. അച്ഛനാണ് ഡെലിഷയെ ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചത്. ചെറുപ്പത്തില്‍ അച്ഛന്‍ വണ്ടിയില്‍ കൊണ്ടുപോകുമ്പോള്‍ വണ്ടിയോടുള്ള താത്പര്യത്തിന്റെ പുറത്ത് തനിക്കുണ്ടായിരുന്ന സംശയങ്ങള്‍ ഡെലിഷ ചോദിക്കുമായിരുന്നു. അപ്പോള്‍ മുതല്‍ തനിക്ക് വണ്ടിയോടും ഡ്രൈവിങ്ങിനോടും താത്പര്യമുള്ളതായി അച്ഛന് മനസ്സിലായിരുന്നെന്ന് ഡെലിഷ പറയുന്നു. ആദ്യം വീട്ടിലുണ്ടായിരുന്ന കാറില്‍ ഡ്രൈവിങ്ങ് പഠിച്ച ശേഷമാണ് ലോറിയിലേക്ക് കടന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡെലിഷ ടാങ്കര്‍ ലോറി ഓടിക്കുന്നു. നിലവില്‍ ടു വീലര്‍, ഫോര്‍ വീലര്‍, ബസ്, ലോറി, ഹസാര്‍ഡസ് ലൈസന്‍സ് എന്നിവയുണ്ട്. ഇന്ത്യയില്‍ ഹസാര്‍ഡസ് ലൈസന്‍സ് എടുത്ത സ്ത്രീകളില്‍ അത് പുതുക്കി കൊണ്ടിരിക്കുന്നത് ഡെലിഷ മാത്രമാണ്. താത്പര്യം ഡ്രൈവിങ്ങ് ആണെങ്കിലും പഠനം മുടക്കുന്നില്ല ഡെലിഷ. നിലവില്‍ എം.കോം ബിരുദ്ധധാരിയാണ്. അടുത്തതായി വോള്‍വോ ബസ് ലൈസന്‍സ് സ്വന്തമാക്കണമെന്നാണ് ഡെലിഷയുടെ ആഗ്രഹം. ഈ പ്രയത്‌നങ്ങള്‍ക്ക് പിന്നില്‍ ഒരുപ്പാട് പേരുടെ പ്രോത്സാഹനമുണ്ടെന്നും ഡെലിഷ പറയുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും അംഗീകാരങ്ങളോടൊപ്പം തന്നെ പരിഹാസങ്ങളും ഡെലിഷക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഏതൊരു ജോലിയുടേയും മാനദണ്ഡം ജന്‍ഡര്‍ അല്ല നമ്മുടെ താത്പര്യമാണ് എന്ന് വ്യക്തമാക്കികൊണ്ട് അത്തരം പരിഹാസങ്ങളിലൊന്നും തളരാതെ ഡെലിഷ മിന്നലായി കുതിക്കുകയാണ്. ടെക്ക് ലോകം കീഴടക്കി സുകന്യ കൃഷ്ണ സമൂഹത്തിന്റെ ക്രൂരതകളില്‍ കുടുങ്ങി ജീവിതം ക്ലേശകരമായി തീര്‍ന്ന ഒട്ടനേകം കമ്മ്യൂണിറ്റികളില്‍ ഒന്നാണ് ട്രാന്‍സ്ജന്‍ഡര്‍ കമ്മ്യൂണിറ്റി. ഇന്നും ട്രാന്‍സ്മനുഷ്യരെ ഒരു ജന്‍ഡര്‍ ആയി അംഗീകരിക്കാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ആഗ്രഹമുണ്ടെങ്കില്‍ പോലും ദുരിതത്തില്‍ നിന്ന് കരക്കേറാന്‍ പലര്‍ക്കും സാധിക്കാറില്ല. പലവിധമായ ചൂഷണങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും വിധേയമായെങ്കിലും അതില്‍ നിന്നെല്ലാം മുക്തി നേടി ജീവിതം ആഘോഷമാക്കണമെന്ന ആഗ്രഹത്തിന്റെയും നിശ്ചയധാര്‍ഢ്യത്തിന്റെയും പേരാണ് സുകന്യ കൃഷ്ണ. വെബ് ഡെവലപ്പര്‍, അഭിനേതാവ്, എഴുത്തുക്കാരി എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച സുകന്യ ഇന്ന് സേവാഭാരതിയുടെ ഐ ടി മേധാവിയാണ്. ഈ വര്‍ഷത്തെ വനിതാദിനത്തിന്റെ ആപ്തവാക്യം 'സുസ്ഥിരമായ നാളേക്കായി ലിംഗസമത്വം ഇന്ന്' എന്നതുമായി ബന്ധപ്പെട്ട് സുകന്യയുടെ അഭിപ്രായം ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി, നമ്മുടെ സമൂഹം ഒന്നിരുത്തി ചിന്തിക്കേണ്ടതായി തോന്നി. 'ജന്‍ഡര്‍ ഇക്വാലിറ്റി അഥവാ ലിംഗസമത്വം എന്താണെന്ന് ഇന്നും പലര്‍ക്കും വ്യക്തമല്ല, ബൈനറി ജന്‍ഡര്‍ എന്ന ഐഡിയയില്‍ നിന്ന് കൊണ്ടാണ് ഇന്നും പലരും ജന്‍ഡര്‍ ഇക്വാലിറ്റിയെ പറ്റി സംസാരിക്കുന്നത്. സ്ത്രീകള്‍ പോലും നിലവില്‍ ജന്‍ഡര്‍ ഇക്വാലിറ്റി എന്ന സ്റ്റാറ്റസിലേക്ക് എത്തിയിട്ടില്ല, അപ്പോളാണ് ന്യൂനപക്ഷമായ ട്രാന്‍സ്ജന്‍ഡര്‍ കമ്മ്യൂണിറ്റി ജന്‍ഡര്‍ ഇക്വാലിറ്റിക്ക് വേണ്ടി ഈ സമൂഹത്തിന് മുന്നില്‍ പൊരുതേണ്ടി വരുന്ന അവസ്ഥ ഉണ്ടാകുന്നത്. അത് ഭീകരമാണ്' സുകന്യ പറയുന്നു. നിലവില്‍ ഐ ഐ ടി യില്‍ ബി എസ് സി ഡേറ്റ സയന്‍സ് ആന്റ് മെഷിന്‍ ലേണിംഗ് വിദ്യാര്‍ത്ഥിനിയാണ് സുകന്യ. ഏറെ പൊരുതി നേടിയതാണ് ഈ അവസരമെന്നും നമ്മള്‍ നമുക്ക് വേണ്ടി നിലകൊണ്ടില്ലെങ്കില്‍ മറ്റാരും അതിന് മുതിരാത്തതില്‍ വിഷമിക്കരുതെന്നും സുകന്യ പറയുന്നു. സുകന്യ എപ്രകാരമാണ് ശക്തയായത് എന്ന ചോദ്യത്തിന്, 'നമ്മളെന്നും നമ്മുടെ കഴിഞ്ഞ കാലത്തില്‍ ജീവിക്കരുത്, ട്രാന്‍സ് മനുഷ്യര്‍ വിഷമങ്ങളെ പറ്റി മാത്രം സംസാരിക്കുകയാണ് ചെയ്യാറുള്ളത് എന്നാല്‍ മറിച്ച്, ഒരു ദുരിത ജീവിതം ഉണ്ടായിരുന്നു, ഞാന്‍ അതിനെ തരണം ചെയ്തു എന്ന് പറയാന്‍ കഴിയണം, അവിടെയാണ് ശാക്തീകരണം സാധ്യമാകുന്നത്' എന്നായിരുന്നു സുകന്യയുടെ മറുപടി. 12 വ്യത്യസ്ത വനിതകള്‍ എഴുതി, നിധി കുര്യന്‍ എഡിറ്റ് ചെയ്ത 'ആകാശത്തിന്റെ ചിറകുകള്‍' എന്ന സമാഹാരത്തിലൂടെ എഴുത്തുക്കാരിയായ സുകന്യ സ്വന്തമായി എഴുതിയ പുസ്തകം നിലവില്‍ പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുന്നു. സുകന്യയുടെ ജീവിതം കഥയാകുന്ന ഒരു സിനിമയും വരാനിരിക്കുന്നുണ്ട്. സമൂഹം തീരുമാനിക്കുന്നതിനപ്പുറമാണ് ജീവിതം എന്ന് സുകന്യ തന്റെ ജീവിതത്തിലൂടെ മനസ്സിലാക്കി തരുന്നുണ്ട്. ചുടലക്കാട്ടിൽ പെണ്ണിനെന്താണ് കാര്യം ? 'സമൂഹത്തിന് മറുപടി കൊടുക്കാന്‍ നമ്മള്‍ ബാധ്യസ്ഥരല്ല നമ്മള്‍ ചെയ്യുന്നത് ഒരു ജോലിയാണ്, അതിനെ അങ്ങനെ കണ്ടാല്‍ മതി' എന്നാണ് ഇരിങ്ങാലകുട സ്വദേശി സുബീന റഹ്‌മാന്‍ നമ്മോട് പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരിങ്ങാലകുട എസ് എന്‍ ബി എസ് സമാജം മുക്തിസ്ഥാന്‍ പൊതു ശ്മശാനത്തില്‍ മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന ജോലി ചെയ്യുകയാണ് സുബീന. അനുജത്തിക്ക് സംഭവിച്ച അപകടമാണ് ഒരു തൊഴില്‍ അന്വേഷിച്ചിറങ്ങാന്‍ സുബീനയെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് എസ് എന്‍ ബി എസ് ശ്മശാനത്തെ കുറിച്ച് കേള്‍ക്കുന്നതും അവിടെ ജോലി തേടിയെത്തുന്നതും. സ്വന്തം താത്പര്യപ്രകാരമാണ് ഈ ജോലി തിരഞ്ഞെടുത്തതെങ്കിലും ശവസംസ്‌കാരം നടത്തേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്ന് സുബിന പറയുന്നു. ''രാവിലെ 7 മണിക്ക് ക്രിമേറ്റോറിയത്തില്‍ എത്തിയാല്‍ 9 മണിയോടെ ശവസംസ്‌കാരം തുടങ്ങും. അസ്ഥിയും ചാരവും കൊണ്ട് പോകാന്‍ ബന്ധുക്കള്‍ എത്തുമ്പോള്‍ അവ കൈമാറും. വൈകുന്നേരം 6 മണി വരെയാണ് ജോലിയുള്ളത്. നാട്ടുക്കാര്‍ ഈ ജോലിയെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാറുണ്ടെങ്കിലും അത്തരം ചോദ്യങ്ങളെ ഞാൻ വകവയ്ക്കാറില്ല, അതെല്ലാം വക വയ്ക്കാന്‍ തുടങ്ങിയാല്‍ കുടുംബം മുന്നോട്ട് പോകില്ല'' സുബിനയുടെ വാക്കുകളിൽ മനസുറപ്പിന്റെ തിളക്കം. ആരേയും വഞ്ചിക്കാതേയും ആരുടേയും സ്വത്ത് എടുക്കാതേയുമുള്ള എന്ത് ജോലിയും ചെയ്യാം അതില്‍ ബുദ്ധിമുട്ട് വിചാരിക്കേണ്ട കാര്യമില്ല. ആരുടെ മുന്നിലും കൈനീട്ടാതെ ആത്മാഭിമാനത്തോടെ ജീവിക്കണം എന്നതാണ് തന്നെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നതെന്ന് സുബീന പറയുന്നു. ഈ ജോലി ചെയ്ത് തുടങ്ങിയപ്പോള്‍ വീട്ടിലുള്ളവര്‍ക്ക് മാത്രമേ സുബിനയുടെ ജോലിയെ കുറിച്ച് അറിയുമായിരുന്നുള്ളൂ. ശേഷം പലരും അറിഞ്ഞപ്പോള്‍ അവര്‍ക്കൊന്നും ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. 'ഇത്രയും ബോള്‍ഡ് ആയി ആരും എന്നെ കണ്ടിരുന്നില്ല. എന്റെ സാഹചര്യങ്ങളും പ്രാരാബ്ദങ്ങളുമാണ് എന്നെ ബോള്‍ഡ് ആക്കിയത്. ഇന്ന് ക്രമറ്റോറിയം ജീവനക്കാരി എന്നറിയപ്പെടുന്നതില്‍ ഒരു ബുദ്ധിമുട്ടും തോന്നുന്നില്ല. വിദ്യാഭ്യാസമില്ല എന്നത് ജോലി ചെയ്യുന്നതില്‍ നിന്നോ നമ്മുടെ കാര്യങ്ങള്‍ ചെയ്യാനുള്ള പ്രാപ്തി നേടുന്നതില്‍ നിന്നോ നമ്മെ വിലക്കുന്ന ഒന്നാകരുത്. ഈ ജോലി ചെയ്യുന്നത് വഴി എന്റെ ആഗ്രഹങ്ങള്‍ പലതും സാധിക്കാന്‍ പറ്റിയിട്ടുണ്ട്. ഈ ജോലി എന്നെ സ്വതന്ത്രയാക്കുകയും മറ്റൊരാളെ ആശ്രയിക്കാതെ എന്റെ കുടുംബം നോക്കാന്‍ എന്നെ പ്രാപ്തയാക്കുകയും ചെയ്തു' സുബിന പറഞ്ഞു. തന്റെ ജീവിതം തന്നെ സന്ദേശമായി നല്‍കുകയാണ് സുബിന ചെയ്യുന്നത്. തൊണ്ണൂറ്റിമൂന്നാം വയസ്സിലും സാമ്പത്തിക സ്വാതന്ത്ര്യത്തോടെ കത്രീന '64 കൊല്ലം ആയിട്ട് പണിയെടുക്കണതാണ്, എന്നാലും എന്റെ പല്ലു കൊഴിയേ മുടി വെളുക്കേ ചെയ്തിട്ടില്ല' തൊണ്ണൂറ്റിമൂന്നാം വയസ്സിലും തളരാത്ത ശബ്ദത്തില്‍ കത്രീന ചേട്ടത്തി പറഞ്ഞു. ജോലിക്ക് ലിംഗഭേദമോ പ്രായഭേദമോ മാനദണ്ഡമേയല്ലെന്നാണ് തൃശ്ശൂരിന്റെ സ്വന്തം കത്രീന ചേട്ടത്തി നമുക്ക് കാണിച്ചു തരുന്നത്. കുടുംബം പോറ്റാന്‍ മേസ്തിരി പണിക്കിറങ്ങിയ ചേട്ടത്തിയുടെ കഥ കാലങ്ങളായി നമുക്കറിയാവുന്നതുമാണ്. ഇന്നും കെട്ടിട നിര്‍മ്മാണത്തിന് ചേട്ടത്തി തന്നെ വരണം എന്ന് നിര്‍ബന്ധം ഉള്ളവരും ഉണ്ട്. ഓരോ വനിതാ ദിനത്തിലും എണ്ണിയാലൊതുങ്ങാത്തത്ര ആശംസകളും പ്രശംസകളും കത്രീന ചേടത്തിയെ തേടി എത്തുന്നുണ്ട്. കത്രീന ചേട്ടത്തിയുടെ പ്രായത്തിനും ലിംഗത്തിനും അപ്പുറം കെട്ടടങ്ങാത്ത പോരാട്ട വീര്യവും വഴക്കവുമാണ് ചേട്ടത്തിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ജീവിതം സങ്കടങ്ങള്‍ നിറഞ്ഞതാണെങ്കില്‍ കൂടി ഒന്നും ചെയ്യാതെ കയ്യും കെട്ടി നോക്കിനില്‍ക്കാന്‍ തയ്യാറല്ലാത്ത ചേട്ടത്തി ഏതൊരു തലമുറക്കും എക്കാലത്തും മാതൃകയാണ്. സ്ത്രീ അബലയാണെന്ന് കരുതുന്നവര്‍ ഇവരെയൊന്ന് പരിചയപ്പെടണം. പല്ലും മുടിയും മാത്രമല്ല, മനോബലവും കൊഴിഞ്ഞിട്ടില്ല എന്ന് മനസ്സിലാകും. ചേട്ടത്തിക്ക് നിലവില്‍ മറ്റ് ആഗ്രഹങ്ങളൊന്നുമില്ല മമ്മൂട്ടിയെ ഒന്ന് കാണണം, പറ്റുന്നത്ര കാലം ജീവിക്കണം. നിലവില്‍ ചേട്ടത്തി തിരക്കിലാണ്, വനിതാ ദിനത്തോടനുബന്ധിച്ച് നിരവധി പരുപാടികളില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ ഒരു കൂട്ട് ആവശ്യമാണ് എന്ന് കരുതുന്നവര്‍ക്കിടയില്‍ കൂടെയുള്ളവര്‍ക്ക് വാര്‍ദ്ധക്യത്തിലും സ്‌നേഹം കൊണ്ടും കരുതല്‍ കൊണ്ടും കരുത്താകുകയാണ് കത്രീന ചേടത്തി. പലപ്പോഴും വ്യാഖ്യാനിക്കാവുന്നതിനും അപ്പുറമാണ് ഓരോ സ്ത്രീകളും അവരുടെ ജീവിതവും. ഏതൊരു വ്യക്തികളേയും പോലെ സ്ത്രീകളുടെ ജീവിതവും ആഘോഷമാകേണ്ടതുണ്ട്. അതിന് വനിതാ ദിനം കാരണമാകുന്നുണ്ടെങ്കിലും അത് ഈ ഒരു ദിനത്തിലേക്ക് ഒതുങ്ങി പോകാതിരിക്കട്ടെ. ഈ വനിതാ ദിനത്തിലും ശേഷവും നമ്മുടെ വീടിനകത്തേക്കും ചുറ്റുപ്പാടുകളിലേക്കും നോക്കൂ, എണ്ണമില്ലാത്തത്ര ഷീറോകളെ കാണാന്‍.
Relationships 3 years
0
0
0
10:28

തിരുവനന്തപുരത്തിന&

Episode in She's Equal
നട്ടുച്ചയിലെ ചുട്ട് പൊള്ളുന്ന ചൂടിൽ ഒരു ടൂ-വീലറിൽ നാല് പുറത്തും വലിയ ബാഗുകൾ തൂക്കി വിശ്രമം ഇല്ലാതെ പായുന്ന കൊറിയർ ഡെലിവറി ഏജന്റുമാരെ ശ്രദ്ധിച്ചിട്ടുണ്ടോ? ചുമലിൽ ഉള്ള ഭാരത്തെക്കാൾ അവരെ നയിക്കുന്നത് മനസ്സിൽ പേറുന്ന കുടുംബ ഭാരം ആണെന്ന് തോന്നി പോകും. ഓരോ വിലാസവും തേടി, കസ്റ്റമർമാർ കാത്തിരിക്കുന്ന പാക്കറ്റുകൾ കേടുപാടുകൾ കൂടാതെ എത്തിക്കാൻ ഉള്ള തത്രപ്പാടിൽ ചിലപ്പോൾ മഴയും മഞ്ഞും ഒന്നും അവർക്ക് തടസ്സം ആകാറില്ല. തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ ദിവസം ഒരു കസ്റ്റമർ തന്റെ കൊറിയർ കൊണ്ട് വന്ന ഡെലിവറി ഏജന്റിനെ കണ്ട് വിശ്വാസം വരാതെ സൂക്ഷിച്ച് നോക്കി. നേരം ഇരുട്ടി തുടങ്ങിയിരുന്നു. മുന്നിലും പിന്നിലും സീറ്റിന് താഴെയും എല്ലാം വലിയബാഗുകൾ തൂക്കി ഒരു സ്‌കൂട്ടി ഓടിച്ച് തനിക്ക് മുന്നിലേക്ക് എത്തിയത് ഒരു സ്ത്രീ ആയിരുന്നു! പരിചയപ്പെടാൻ തുനിഞ്ഞപ്പോൾ അവർ തിടുക്കം കാണിച്ചു: "ഇനി 15 കിലോമീറ്റർ മാറി ഒരു ഡെലിവറി കൂടി കൊടുക്കാനുണ്ട്, ചെല്ലട്ടെ." പുരുഷന്മാർ മാത്രം വാഴുന്ന ഈ മേഖലയിൽ തന്റേടത്തോടെ ജോലി ചെയ്യുന്ന ആ മിടുക്കിയുടെ പേര് സിന്ധു എന്നാണെന്ന് മാത്രം ആ കസ്റ്റമർ ചോദിച്ച് അറിഞ്ഞു. നിറഞ്ഞ ചിരിയും ബാഗും മനസ്സുമായി ഓടി നടന്ന് കൊറിയർ ഡെലിവറി ചെയ്യുന്ന സിന്ധു, തിരുവനന്തപുരത്ത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏക വനിതയാണ്. അവരുടെ ജീവിതവും വിശേഷങ്ങളും കേൾക്കാം.. "അവർ പറ്റില്ലെന്ന് പറഞ്ഞു; ഞാൻ ചെയ്ത് കാണിച്ചു" ചിറയിൻകീഴിൽ ഉള്ള ഒരു സൂപ്പർമാർക്കറ്റിൽ ജോലിക്കാരി ആയിരുന്നു സിന്ധു. ഭർത്താവ് ആശുപത്രിയിൽ നൈറ്റ് ഡ്യൂട്ടി ഡ്രൈവർ. സൂപ്പർമാർക്കറ്റിൽ നിന്നുള്ള വരുമാനം തികയാതെ വന്നതോടെ ആണ് സിന്ധു മറ്റൊരു മെച്ചപ്പെട്ട ജോലി നോക്കി തുടങ്ങിയത്. ‘‘ദിവസം 350 രൂപാ കൈയിൽ മിച്ചം കിട്ടും എന്ന് അറിഞ്ഞതോടെ ഞാൻ ജോലിക്ക് വരാം എന്ന് ഏറ്റു. എന്റെ മുന്നിൽ ഒരൊറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ - വീട്ടിൽ സമയത്തിന് എത്തണം, കൃത്യമായി ഒരു വരുമാനം ഉണ്ടാകണം." "ഞാൻ പ്ലസ്ടൂ പാസ് ആയിട്ടില്ല. വയസ്സ് ആണെങ്കി 48 ആയി. മക്കൾ പഠിക്കുന്നു. ചേട്ടന് കിഡ്നിയുടെ ഓപ്പറേഷൻ കഴിഞ്ഞ ശേഷം ഭാരപ്പെട്ട ജോലിക്ക് ഒന്നും പോകാൻ പറ്റില്ല. മടിച്ച് ഇരുന്നിട്ട് കാര്യമില്ല. എന്തെങ്കിലും ചെയ്ത് പ്രാരാബ്ദം ഒതുക്കണം. അങ്ങനെ ആണ് ഒരു പരിചയക്കാരൻ നടത്തുന്ന കൊറിയർ ഏജൻസിയിൽ ഒഴിവ് ഉണ്ടെന്ന് അറിയുന്നത്. ടൂ വീലർ ഓടിക്കാൻ ചെറുപ്പത്തിലേ അറിയാമായിരുന്നു. ആവശ്യം വരാത്തത് കൊണ്ട് ഓടിച്ചില്ല എന്ന് മാത്രം. ദിവസം 350 രൂപാ കൈയിൽ മിച്ചം കിട്ടും എന്ന് അറിഞ്ഞതോടെ ഞാൻ ജോലിക്ക് വരാം എന്ന് ഏറ്റു. എന്റെ മുന്നിൽ ഒരൊറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ - വീട്ടിൽ സമയത്തിന് എത്തണം, കൃത്യമായി ഒരു വരുമാനം ഉണ്ടാകണം." എന്നാൽ സിന്ധുവിന്റെ ഉത്സാഹം കണ്ട് നിന്നവരുടെ മനസ്സിൽ പതിഞ്ഞില്ല. ഒളിഞ്ഞും തെളിഞ്ഞും നിരവധി പേർ മുൻവിധി പറഞ്ഞു - ഇവർ ഇത് ഒരു ആഴ്ച തികക്കില്ല എന്ന്! യാത്രയും അദ്ധ്വാനവും എല്ലാം വേണ്ടുന്ന ജോലി ആണ്. പുരുഷന്മാർ മാത്രമാണ് നഗരത്തിൽ ഈ ജോലി ചെയ്യുന്നത്. രാവും പകലും വെയിലും മഴയും എല്ലാം കൊള്ളേണ്ടി വരും.ഇത്രയേറെ കഠിനം ആയ ജോലി ഒരു സ്ത്രീ - അതും ഒരു മധ്യവയസ്‌ക - ഒരിക്കലും തുടരില്ല എന്ന് സഹ പ്രവർത്തകർ പോലും ഉറപ്പിച്ചു. പക്ഷെ അവരെ എല്ലാം ഞെട്ടിച്ചുകൊണ്ട് സിന്ധു തന്റെ കസ്റ്റമേഴ്‌സിന്റെ പക്കൽ നിന്നും മികച്ച സ്റ്റാർ റേറ്റിങ്ങ് വാങ്ങി ജോലിയിൽ ഒന്നാമതായി! "ഞാൻ ആരോടും ഉള്ള വാശിക്ക് ജോലി തുടർന്നതല്ല. ഈ തൊഴിലും നഷ്ടപ്പെടുത്താൻ ഉള്ള സാഹചര്യം എനിക്ക് ഇല്ല. സാഹചര്യങ്ങൾ അല്ലേ മനുഷ്യരെ കൊണ്ട് ഓരോ പ്രവൃത്തിയും ചെയ്യിക്കുന്നത്. ചേട്ടൻ ഡ്രൈവർ ആണ്. വണ്ടി ഓടിക്കൽ ഞങ്ങൾക്ക് ജീവിതത്തിന്റെ ഒരു ഭാഗം ആണ്. അതുകൊണ്ട് ടെൻഷൻ ഒന്നും ഉണ്ടായില്ല. വീട്ടിലെ കഷ്ടപ്പാട് മാറണം, മക്കൾക്ക് മെച്ചപ്പെട്ട ജീവിതം ഉണ്ടാക്കണം - ഈ രണ്ട് കാര്യങ്ങളെ എന്റെ മുന്നിൽ ഉള്ളൂ. അതിന് വേണ്ടി ഞാൻ ഇതിലും ഒരു പടി കൂടി കടന്ന് അദ്ധ്വാനിക്കാനും തയ്യാർ ആണ്," സിന്ധു പറയുന്നു. നെഞ്ച് നീറ്റിയ അനുഭവം.. സിന്ധുവിന്റെ ആറ് സഹോദരങ്ങളിൽ മൂന്ന് പേർ മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത് - രണ്ട് ചേച്ചിമാരും ഒരു ആങ്ങളയും. എല്ലാവരും അവരവരുടെ ജീവിത തിരക്കുകളിൽ ബിസി ആയി കഴിയുന്നു. സിന്ധുവിന്റെ കഷ്ടപ്പാടുകളെ കുറിച്ച് ഏകദേശ ധാരണ ചേച്ചിമാർക്ക് ഉണ്ടെങ്കിലും യാഥാർഥ്യത്തെ കുറിച്ച് വലിയ ബോധ്യം ഉണ്ടായിരുന്നില്ല. ഒരിക്കൽ കൊറിയർ ഓഫീസിൽ വലിയ ഭാരം ഉള്ള കൊറിയറുകൾ കുറേ വന്നു. പൊതുവെ വലിയ ബോക്സുകൾ എടുക്കാത്ത സിന്ധുവിന് അന്ന് വേറെ നിവൃത്തി ഇല്ലാതെ ആയി. തനിക്ക് ഉയർത്താൻ പോലും കഴിയാത്ത അത്ര ഭാരവും താങ്ങി ടൂ-വീലറിൽ ബാലൻസ് ചെയ്ത് നട്ടുച്ചയ്ക്ക് ബ്ലോക്കിൽ നിൽക്കുമ്പോൾ സിന്ധുവിന് സങ്കടം അടക്കാൻ ആയില്ല. "എനിക്ക് മാത്രം എന്താണ് ജീവിതത്തിൽ ഇത്രയും കഷ്ടപ്പാട്.. ഞാൻ ഇത്ര ഭാരവും ചുമന്ന് വെയിലത്ത് പോകുന്ന കാഴ്ച എന്റെ ചേച്ചിമാർ കണ്ടാൽ അവർക്ക് സഹിക്കുമോ? ആങ്ങളയ്ക്ക് സഹിക്കുമോ?" - ഇത് ഓർത്തപ്പോൾ സിന്ധുവിന് നെഞ്ച് പൊള്ളി. അന്ന് വൈകീട്ട് ഏറെ വൈകി വീട്ടിൽ എത്തിയപ്പോൾ ഫോണിൽ തനിക്ക് ഉയർത്താൻ പോലും കഴിയാത്ത അത്ര ഭാരവും താങ്ങി ടൂ-വീലറിൽ ബാലൻസ് ചെയ്ത് നട്ടുച്ചയ്ക്ക് ബ്ലോക്കിൽ നിൽക്കുമ്പോൾ സിന്ധുവിന് സങ്കടം അടക്കാൻ ആയില്ല മൂത്ത ചേച്ചിയുടെ നമ്പറിൽ നിന്നും നിരവധി മിസ്ഡ് കോളുകൾ. തിരികെ വിളിച്ചപ്പോൾ ചേച്ചി തേങ്ങി കരയുകയാണ്. അന്ന് സിന്ധുവിന്റെ യാത്ര, ബസ് കാത്ത് നിൽക്കുക ആയിരുന്ന ചേച്ചി നേരിൽ കണ്ടത്രേ.. തന്റെ അനിയത്തി ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടി മുട്ടിക്കാൻ വേണ്ടി പെടുന്ന പാട് കണ്ട് ആ സഹോദരി പൊട്ടി കരയുകയായിരുന്നു.. എങ്കിലും സിന്ധുവിന് പരാതി ഇല്ല. ഇനിയും കഷ്ടപ്പെടാൻ ഉള്ള ആരോഗ്യം ഈശ്വരൻ തരണം എന്ന പ്രാർത്ഥനയേ ആ മനസ്സിൽ ഉള്ളൂ. കവികൾ അബല എന്നും ചപല എന്നും എല്ലാം പറഞ്ഞ് വില കുറച്ച് കാണുന്ന സ്ത്രീകളുടെ മനക്കരുത്തിന് മുന്നിൽ വിധി പോലും മുട്ട് മടക്കുന്ന കാഴ്ചയാണ് സിന്ധുവിന്റെ ജീവിതം കാട്ടി തരുന്നത്. സ്വപ്‌നങ്ങൾ, പ്രതീക്ഷകൾ.. സിന്ധുവിന്റെ പ്രതീക്ഷ മുഴുവൻ തന്റെ രണ്ട് പെൺമക്കളിൽ ആണ്. "മൂത്തവൾക്ക് ജേണലിസ്റ്റ് ആകാൻ ആണ് ആഗ്രഹം. അവൾക്ക് ടിവിയിൽ വാർത്ത വായിക്കണം. ഇളയവർ എട്ടാം ക്ലാസ്സിൽ ആയിട്ടേ ഉള്ളൂ. പിള്ളേര് ഇഷ്ടം ഉള്ളത് പഠിക്കട്ടെ. ജീവിതത്തിൽ എന്ത് പ്രതിസന്ധി വന്നാലും നേരിടാൻ ഉള്ള ഉൾക്കരുത്ത് ഉണ്ടാകണം എന്ന് മാത്രമേ എനിക്ക് പ്രാർത്ഥന ഉള്ളൂ. നമ്മളെ കണ്ട് മക്കൾ കാര്യങ്ങൾ മനസ്സിലാക്കിയാൽ മതിയായിരുന്നു," ആ അമ്മ അഭിമാനത്തോടെ പറയുന്നു. ഭർത്താവും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ നെടും തൂണാണ് ഇന്ന് സിന്ധു. കൊറിയർ ബോക്സുകളും ആയി സ്‌കൂട്ടിയിൽ പായുന്നത് കാണുന്നവർ നിരവധി അഭിപ്രായങ്ങൾ പറയാറുണ്ട്. ചിലർ ഡെലിവറി ഏജന്റ് ഒരു സ്ത്രീ ആണെന്ന് കാണുന്ന നിമിഷം തന്നെ അഭിനന്ദിക്കും, ഫോട്ടോ എടുക്കും, വിശേഷങ്ങൾ തിരക്കും. മറ്റ് ചിലർ സഹതപിക്കും. ചിലർ സംശയത്തോടെ നോക്കും. "ഇതൊക്കെ എത്ര നാൾ നടക്കും" എന്ന ഭാവത്തോടെ ഒരു നോട്ടം പാസാക്കും. ഏതായാലും രാത്രി ഏറെ വൈകി വരെ ജോലി ചെയ്യേണ്ടി വന്നിട്ടും സിന്ധുവിന് നാട്ടുകാരുടെ ഭാഗത്ത് നിന്നും മോശം സമീപനങ്ങൾ ഒന്നും തന്നെ നേരിടേണ്ടി വന്നിട്ടില്ല. "നമ്മുടെ നാട് പഴയ പോലെ അല്ല. സ്ത്രീകൾ വ്യത്യസ്തം ആയ തൊഴിലുകൾ ചെയ്യാൻ ഇറങ്ങി തിരിക്കുമ്പോൾ വലിയ പിന്തുണ ആണ് നൽകുന്നത്. ജീവിക്കാൻ ആയി എന്ത് ജോലിയും ചെയ്യാം, അതിൽ ലിംഗവും ഭാഷയും ഒന്നും പ്രശ്നം അല്ല എന്ന നിലയിലേക്ക് നമ്മുടെ നാടും എത്തി കഴിഞ്ഞു," സിന്ധു പ്രതീക്ഷയോടെ പറയുന്നു. "സന്തോഷം നൽകുന്ന ജോലി ആണ് ഇത്. നമ്മൾ വരുന്നത് കാത്ത് കസ്റ്റമർ ഇരിക്കുന്നത് തന്നെ ഒരു സന്തോഷം ആണ്. സ്ത്രീകൾക്ക് വണ്ടി ഓടിക്കാൻ അറിയാം എങ്കിൽ ആരെയും പേടിക്കാതെ ചെയ്യാവുന്ന സെയിഫ് ജോലി ആണ് കൊറിയർ ഡെലിവറി’’ വിട്ട് മറാത്ത പ്രതിസന്ധികൾ.. സിന്ധുവിന്റെ അഭിപ്രായത്തിൽ കൂടുതൽ സ്ത്രീകൾ കൊറിയർ ഡെലിവറി രംഗത്തേക്ക് കടന്ന് വരേണ്ടി ഇരിക്കുന്നു. "സന്തോഷം നൽകുന്ന ജോലി ആണ് ഇത്. നമ്മൾ വരുന്നത് കാത്ത് കസ്റ്റമർ ഇരിക്കുന്നത് തന്നെ ഒരു സന്തോഷം ആണ്. സ്ത്രീകൾക്ക് വണ്ടി ഓടിക്കാൻ അറിയാം എങ്കിൽ ആരെയും പേടിക്കാതെ ചെയ്യാവുന്ന സെയിഫ് ജോലി ആണ് കൊറിയർ ഡെലിവറി. ഡ്രൈവിങ്ങിനോടും വണ്ടിയോടും യാത്രയോടും എല്ലാം ഒരു ഇഷ്ടം ഉണ്ടായാൽ മതി. സ്വന്തം ആയി നാല് കാശ് അധ്വാനിച്ച് ഉണ്ടാക്കുന്നതോട് ഒപ്പം തന്നെ പ്രധാനം ആണ് യാത്ര സ്വാതന്ത്ര്യം ഉണ്ടാകുന്നതും. എന്നും ഈ നഗരത്തിന്റെ ഹൃദയത്തിലൂടെ പാറി പറന്ന് നടക്കുന്ന ആളാണ് ഞാൻ. ഇത് നല്ല ജോലി ആണ്," സിന്ധു സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ദിവസം മുഴുവൻ യാത്ര ചെയ്ത് ഡെലിവറി നടത്തിയാലും തുച്ഛം ആയ തുക ആണ് ഏജന്റുമാർക്ക് പ്രതിഫലം ആയി ലഭിക്കുന്നത്. ദിവസം ശരാശരി 500 രൂപ കിട്ടിയാൽ തന്നെ പെട്രോൾ അടിക്കാനുള്ള തുക കഴിച്ച് ബാക്കി 350 രൂപയാണ് കൈയിൽ കിട്ടുക. ഇതുകൊണ്ട് കഴിഞ്ഞ് കൂടുന്നവർ ആണ് ഫുൾ ടൈം ഡെലിവറി ഏജന്റുമാർ അധികവും. എന്തായാലും സമൂഹത്തിന്റെ മുൻവിധി മാറ്റി എഴുതിക്കൊണ്ട് തലസ്ഥാന നഗരത്തിലെ ഏക വനിതാ കൊറിയർ ഏജന്റ് ആയി പേരെടുത്ത സിന്ധു സമൂഹത്തിന് തന്നെ ഒരു മാതൃക ആണ്. മനക്കരുത്തും നിശ്ചയ ദാർഢ്യവും ഉണ്ടെങ്കിൽ സ്ത്രീകൾക്ക് ചെയ്യാൻ കഴിയാത്തത് ആയി ലോകത്ത് ഒരു ജോലിയും ഇല്ലെന്ന് സിന്ധു തന്റെ ജീവിതം കൊണ്ട് അടിവര ഇടുന്നു.
Relationships 3 years
0
0
0
08:26

ഗീതാസ് ഹോം റ്റു ഹോം: &#3

Episode in She's Equal
ആരാണ് പറഞ്ഞത് തിരിച്ചടികൾക്ക് മനുഷ്യ മനസ്സിനെ തളർത്താനേ കഴിയൂ എന്ന്? തൃശ്ശൂർ സ്വദേശിനി ഗീതയുടെ ജീവിത വിജയം അതിനുള്ള മറുപടി ആണ്. പതിമൂന്ന് വയസ്സിൽ കണ്ണിനെ ബാധിച്ച മാരക രോഗത്തോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ച് എത്തിയപ്പോഴേക്ക് ഗീതയ്ക്ക് നഷ്ടപ്പെട്ടത് കാഴ്ചയാണ്. പതിയെ പതിയെ ഗീതയുടെ കണ്ണിനെ കീഴടക്കാൻ തുടങ്ങിയ അന്ധകാരം പതിനഞ്ച് വയസ്സിൽ കാഴ്ച ശക്തിയെ പൂർണ്ണമായും കവർന്നു. വീട്ടിൽ തന്നെ നിർമ്മിക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ ആയ നെയ്യ്, അച്ചാറുകൾ തുടങ്ങിയവ ഓൺലൈൻ ആയി വിപണനം ചെയ്ത് സ്വന്തം ആയി ഒരു സംരംഭം കെട്ടി പടുത്തിരിക്കുകയാണ് ഗീത ജീവിതത്തിൽ സ്വപ്നങ്ങൾക്ക് വർണ്ണങ്ങൾ പടരുന്ന കാലം.. ഭാവിയെ കുറിച്ച് പല നിറങ്ങളിൽ ഉള്ള സ്വപ്‌നങ്ങൾ മനസ്സിൽ വിടരുന്ന കാലം.. ഗീത തളർന്ന് ഇരുന്നില്ല. പകരം ബ്രെയിൽ ലിപി പഠിച്ചു. പഠിച്ച് ബിരുദം കരസ്ഥമാക്കി. ഇന്ന് മാസം അൻപതിനായിരത്തിൽ അധികം രൂപ സമ്പാദിക്കുന്ന സംരംഭകയാണ്. വീട്ടിൽ തന്നെ നിർമ്മിക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ ആയ നെയ്യ്, അച്ചാറുകൾ തുടങ്ങിയവ ഓൺലൈൻ ആയി വിപണനം ചെയ്ത് സ്വന്തം ആയി ഒരു സംരംഭം കെട്ടി പടുത്തിരിക്കുകയാണ് ഗീത. മുപ്പത്തി ഒൻപത് വയസ്സിൽ 'ഗീതാസ് ഹോം റ്റു ഹോം' എന്ന സംരംഭം, ഭർത്താവ് സലീഷിനൊപ്പം നടത്തി വരികയാണ് ഗീത. "എന്റെ ഭർത്താവും മക്കളും എന്റെ സംരംഭത്തിന് എന്നും പിന്തുണയും ആയി കൂടെ ഉണ്ട്. ഒരു ബിസിനസ് നടത്തുക എന്ന് പറയുമ്പോൾ അതിന് അതിന്റേതായ പ്രതിസന്ധികളും റിസ്കുകളും ഉണ്ട്. കാഴ്ചശക്തി ഉള്ളവർ പോലും പല തിരിച്ചടികളും നേരിടുന്നു. ‘‘എന്നെ സംബന്ധിച്ച് ഇതെല്ലാം പുതിയ അനുഭവം ആണ്. ഞങ്ങൾ തൃശ്ശൂരിൽ ഒരു ഹോട്ടൽ നടത്തിയിരുന്നു. ജൈവ പച്ചക്കറികളും പഴവർഗ്ഗങ്ങളും മാത്രം ഉപയോഗിച്ചാണ് ആ ഭക്ഷ്യശാല പ്രവർത്തിപ്പിച്ചിരുന്നത്. വാടകയ്ക്ക് എടുത്ത സ്ഥലം തിരികെ കൊടുക്കേണ്ടി വന്നതോടെ ഞങ്ങൾക്ക് ആ സംരംഭം നിർത്തേണ്ടി വന്നു. പക്ഷെ അതിൽ നിന്ന് വല്ലാത്ത ആത്മവിശ്വാസം കൈവന്നു. ആ ധൈര്യത്തിൽ ആണ് ബിസിനസ് നടത്തിയത്." ഗീത പറയുന്നു. ഇതിനിടയിൽ മക്കളെ വളർത്താനും വീട്ടുകാര്യങ്ങൾ നോക്കാനും മറ്റുമായി ഗീത കുറച്ച് നാൾ തന്റെ സംരംഭകത്വത്തിൽ നിന്ന് ഇടവേള എടുത്തിരുന്നു. അതിന് ശേഷം മറ്റേതെങ്കിലും സ്ഥാപനത്തിൽ സ്ഥിരമായി ജോലിക്ക് പോകാനും തയ്യാർ എടുത്തു. പക്ഷെ കുറെ സ്ഥാപനങ്ങൾ ഗീതയെ പല കാരണങ്ങൾ പറഞ്ഞ് പിന്തള്ളി. അങ്ങനെ ഇരിക്കുമ്പോൾ ആണ് മെഡിക്കൽ റെപ്രസെന്റേറ്റീവും ഡിസ്ട്രിബ്യൂട്ടറും ആയ ഭർത്താവ് സലീഷ് ഗീതയോട് വീണ്ടും സ്വന്തമായി എന്തെങ്കിലും ബിസിനസ് ആരംഭിക്കാൻ പ്രചോദിപ്പിക്കുന്നത്. "ലോക്ക് ഡൗൺ കാലത്ത് ആണ് സ്വന്തമായി ബിസിനസ് തുടങ്ങണം എന്ന് എനിക്ക് തോന്നിയത്. അത് ശാശ്വതം ആയൊരു മോഡൽ ആയി എനിക്ക് തോന്നി. ഭക്ഷണം പാകം ചെയ്യുന്ന കാര്യത്തിൽ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട്. ഭർത്താവും മക്കളും വലിയ പിന്തുണ നൽകി. അങ്ങനെ ആണ് ഗീതാസ് ഹോം റ്റു ഹോം എന്ന സംരംഭം ആരംഭിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ആദ്യ കാലത്ത് സെയിൽസ്. പിന്നീട് പുതിയ ഉത്പന്നങ്ങളും പുതിയ വിപണന രീതികളും ആയി. 'ടാർമറിക് സൂപ്പർ ഫുഡ്' എന്നറിയപ്പെടുന്ന കുർക്കു മീലിന് ഇന്ന് ആയിരക്കണക്കിന് ആവശ്യക്കാർ ആണ് ഉള്ളത്,” ഗീത പറയുന്നു. സാധാരണയായി പ്രസവശേഷം സ്ത്രീകള്‍ക്ക് നല്‍കുന്ന മഞ്ഞള്‍ വരകിയതിന്റെ മെച്ചപ്പെടുത്തിയ പതിപ്പാണു കുര്‍കു മീല്‍. മഞ്ഞള്‍, ഈന്തപ്പഴം, ബദാം, തേങ്ങാപ്പാല്‍, ശര്‍ക്കര എന്നിവയുടെ മിശ്രിതമാണിത്. ഈ ഒരു ഉത്പന്നത്തിന്റെ വിജയം തന്നെ ഗീതയുടെ സംരംഭത്തെ വാനോളം ഉയർത്തി സാധാരണയായി പ്രസവശേഷം സ്ത്രീകള്‍ക്ക് നല്‍കുന്ന മഞ്ഞള്‍ വരകിയതിന്റെ മെച്ചപ്പെടുത്തിയ പതിപ്പാണു കുര്‍കു മീല്‍. മഞ്ഞള്‍, ഈന്തപ്പഴം, ബദാം, തേങ്ങാപ്പാല്‍, ശര്‍ക്കര എന്നിവയുടെ മിശ്രിതമാണിത്. ഈ ഒരു ഉത്പന്നത്തിന്റെ വിജയം തന്നെ ഗീതയുടെ സംരംഭത്തെ വാനോളം ഉയർത്തി. പരിമിതമായ ഉത്പന്നങ്ങൾ ഗുണമേന്മ ഉറപ്പ് വരുത്തിക്കൊണ്ട് ഉണ്ടാക്കി നൽകുക എന്നതാണ് ഗീതയുടെ രീതി. പരമാവധി ജൈവ വസ്തുക്കൾ കൊണ്ട് തന്നെ നിർമ്മിച്ച്, ആരോഗ്യകരമായ രീതിയിൽ വിപണിയിൽ എത്തിക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ ഇപ്പോൾ പുതു തലമുറയ്ക്ക് ഇടയിൽ തരംഗം ആണ്. ഇനി വരും മാസങ്ങളിൽ മഞ്ഞൾ സ്വയം കൃഷി നടത്തി തന്റെ ഉത്പന്നത്തിന് ഉപയോഗിക്കാൻ ആണ് ഗീത ആലോചിക്കുന്നത്. പരിമിതികളെ സാദ്ധ്യതകൾ ആക്കി മാറ്റിയ ഈ വീട്ടമ്മയുടെ വിജയം ഓരോ കേരളീയർക്കും മാതൃക ആണ്. കോവിഡ് കാലത്ത് ഉപജീവന മാർഗ്ഗം നഷ്ടപ്പെട്ട നിരവധി പേർക്ക് പ്രചോദനം ആണ് ഗീതയുടെ വിജയ കഥ. നമുക്ക് ചുറ്റും സാധ്യതകളുടെ ഒരു കടൽ തന്നെ ഉണ്ടെന്നും ശരിയായ വാതിലുകൾ നമ്മൾ കണ്ടെത്താത്തത് ആണ് പലപ്പോഴും വിജയങ്ങൾക്ക് തടസ്സം നില്കുന്നത് എന്നുമാണ് ഇത്തരം വിജയ കഥകൾ നമ്മോട് പറഞ്ഞ് വയ്ക്കുന്നത്. ജീവിതത്തിൽ ചുറ്റിലും പ്രതിസന്ധികൾ നിറയുമ്പോൾ തളരാതെ പിടിച്ച് നിൽക്കാനും മത്സരിച്ച് ജീവിച്ച് കാണിക്കാനും കരുത്ത് കാണിക്കുന്നവർക്കേ വിജയം കരസ്ഥം ആകൂ. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ കാഴ്ചശക്തി ഇല്ലാത്ത സ്ത്രീ എന്ന മുൻവിധി വലിയ ഭാരം തന്നെയാണ്. തന്റെ പരിമിതികൾ ഓർത്ത് തളർന്ന് ഇരിക്കാതെ തനിക്കായി പുതിയൊരു ഭാവി തന്നെ കെട്ടി പടുത്ത ഗീത നിശ്ചയ ദാർഢ്യത്തിന്റെ പ്രതീകം ആണ്. ജീവിതത്തിൽ വെളിച്ചം നഷ്ടപ്പെട്ടപ്പോൾ മനക്കരുത്ത് കൊണ്ട് പുതിയ വർണ്ണങ്ങൾ ജീവിതത്തിൽ തുന്നി ചേർത്ത ഗീതയുടെ വിജയം ആണ് ഗീതാസ് ഹോം റ്റു ഹോം എന്ന സംരംഭം.
Relationships 3 years
0
0
0
05:25

നന്ദി, സിദ്ദിഖ്-ലാൽ.. &#

Episode in She's Equal
മലയാള സിനിമാ പ്രേക്ഷകർക്ക് ഒരുപിടി ഓൾടൈം സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കോംബോ ആണ് സിദ്ദിഖ്-ലാൽ. തൊണ്ണൂറുകളുടെ തുടക്കത്തിൽ കേരളത്തിൽ നിലനിന്നിരുന്ന സാമൂഹ്യ സാഹചര്യങ്ങളും തൊഴിലില്ലായ്മയും മറ്റും അത്രമേൽ രസകരമായി തിരശ്ശീലയിൽ ഒപ്പിയെടുത്ത തിരക്കഥാകൃത്തുക്കൾ വേറെ ഇല്ലതന്നെ! യുവാക്കൾക്കിടയിലെ സൗഹൃദം, പുത്തൻ തൊഴിൽ സാദ്ധ്യതകൾ, പ്രണയം, അസ്തിത്വ പ്രശ്നങ്ങൾ തുടങ്ങിയവ എല്ലാ കാലത്തെയും സിനിമാസ്വാദകർക്കായി ഉപ്പിലിട്ട് വയ്ക്കാൻ ഈ സംവിധായകർക്ക് കഴിഞ്ഞു. എന്നാൽ അതിനൊപ്പം അധികം ബഹളം ഒന്നും ഇല്ലാതെ മറ്റൊരു വിപ്ലവവും അവർ നടത്തി. ഒരു പക്ഷെ സമൂഹത്തിന്റെ നേർക്കാഴ്ച ആയത് കൊണ്ടാകാം, അധികം ആരും ചർച്ച ചെയ്യാതെ പോയ ഒരു മാറ്റം സിദ്ദിഖ്-ലാൽ തങ്ങളുടെ ചിത്രങ്ങളിൽ കൊണ്ട് വന്നു. സ്വതന്ത്രരായ, സാമ്പത്തികവും സാമൂഹ്യവും ആയി സുരക്ഷിതരും സ്വാശ്രയരും ആയ നായികമാരെ പരിചയപ്പെടുത്തി എന്നതാണ് അത്. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും ലിംഗ സമത്വത്തെ കുറിച്ചും അനേകം ചർച്ചകൾ നടക്കുന്ന ഇക്കാലത്ത്, സിദ്ദിഖ് - ലാൽ ചിത്രങ്ങളിലെ നായികാ കഥാപാത്രങ്ങളെ ഒരു പുനർവായനയ്ക്ക് വിധേയമാക്കാം.. ഉണ്ണി - പ്രണയം മാത്രം കൈമുതലാക്കിയ ഫെമെയിൽ റോമിയോ അസാമാന്യമായ തിരക്കഥ കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മറ്റും ക്ലാസിക് എന്ന് നിസ്സംശയം വിളിക്കാവുന്ന ചിത്രമാണ് വിയെറ്റ്നാം കോളനി. എത്ര വട്ടം കണ്ടാലും മതിവരാത്ത ഈ മോഹൻലാൽ - കനക ചിത്രത്തിൽ ഉണ്ണി എന്ന നായികാ കഥാപാത്രം തീർത്തും വ്യത്യസ്തമായ ഒരു നായികാ സങ്കൽപം ആണ്. ജീവിത പ്രാരാബ്ധങ്ങൾ, മനസ്സാക്ഷി, സാമൂഹ്യ പ്രതിബദ്ധത, ജാതി ചിന്ത, സദാചാര ബോധം എന്നിങ്ങനെ എണ്ണിയാൽ തീരാത്ത ഒരുപിടി പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുന്ന നായകനെ ആദ്യ കാഴ്ച്ചയിൽ തന്നെ മനസ്സാൽ വരിച്ച് പിന്നാലെ നടന്ന് പ്രേമിച്ച് വളക്കുന്ന നായിക. സാധാരണ മലയാള സിനിമയിൽ നായകന്മാർക്കും സഹനടന്മാർക്കും മാത്രം പറഞ്ഞിട്ടുള്ള വായ്നോട്ടം, കമന്റടി, 'പണി കൊടുക്കൽ,' അഹങ്കാരം, വളച്ചെടുക്കൽ എന്നിവ നിർവ്യാജം ചെയ്യുന്ന ഒരു അടിപൊളി നായിക! നായികയുമായി ഇന്റിമേറ്റ് രംഗങ്ങൾ ഒത്തുകിട്ടാൻ നായകൻ പെടാപ്പാട് പെടുന്ന കാലത്ത്, നായകനെ അത്യന്തം തീക്ഷ്ണമായ പ്രണയ രംഗങ്ങൾക്ക് നടുവിൽ കൊണ്ട് നിർത്തുന്ന നായിക. ഒടുക്കം തന്റെ മേൽജാതി ഈഗോ മുഴുവൻ വെടിഞ്ഞ് ഉണ്ണിയുടെ പ്രണയം മനസ്സാൽ സ്വീകരിക്കുന്ന നായകൻ! സിനിമയുടെ മറ്റ് സാമൂഹ്യ തലങ്ങൾ എല്ലാം മാറ്റി നിർത്തിയാൽ തന്നെ, വിയെറ്റ്നാം കോളനി പ്രണയം കൊണ്ട് വ്യത്യസ്തമാണ്. ഒരു പെണ്ണിന്റെ പ്രണയം യാതൊരു മുൻവിധിയും കൂടാതെ, ലളിതവും രസകരവുമായ പറഞ്ഞ് വച്ചു എന്നത് തന്നെ ഈ ചിത്രത്തിന്റെ വിജയമാണ്. റാണി – വീറും വാശിയും അലിവുമുള്ള പെണ്ണ് റാംജിറാവ് സ്പീക്കിങ് എന്ന ഡ്യൂപ്പർ ഹിറ്റ് ചിത്രത്തിന് മലയാളികൾക്ക് ഒരു ആമുഖം ആവശ്യമില്ല. ഇന്നും പ്രേക്ഷകർ ഒട്ടും മടിക്കാതെ കണ്ടിരിക്കുന്ന മുഴുനീള എന്റർടെയ്‌നർ ഒരു എവർഗ്രീൻ ബ്ലോക്ക്ബസ്റ്റർ ആവാൻ കാരണങ്ങൾ ഒരുപാട് ആണ്. എന്നാൽ അതിൽ അധികം ആരും ശ്രദ്ധിക്കാതെ പോയ ഒരു സവിശേഷതയാണ് നായികാ കഥാപാത്രം ആയ റാണിയുടെ വ്യക്തിത്വം. റാണി അധ്വാനിച്ച് കുടുംബം പുലർത്തുന്ന പെണ്ണാണ്. തന്റെ കുടുംബത്തെ കര കയറ്റാൻ ഏതറ്റം വരെയും പോകുന്ന ശക്തയായ സ്ത്രീ. കണ്ണീർ ഉതിർക്കുന്ന കദനനായികമാർ പ്രേക്ഷകരുടെ ഹൃദയം കവർന്നിരുന്ന കാലത്താണ് സൺഗ്ലാസസ് ധരിച്ച്, മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞ് ഒറ്റയാൾ പട്ടാളമായി റാണി സ്‌ക്രീനിൽ എത്തുന്നത് ദുരിതങ്ങൾക്കും കഷ്ടപ്പാടുകൾക്കും നടുവിൽ നിൽക്കുമ്പോഴും അവരുടെ കരയുന്ന മുഖം അവർ സമൂഹത്തെ കാണിക്കുന്നില്ല. കണ്ണീർ ഉതിർക്കുന്ന കദനനായികമാർ പ്രേക്ഷകരുടെ ഹൃദയം കവർന്നിരുന്ന കാലത്താണ് സൺഗ്ലാസസ് ധരിച്ച്, മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞ് ഒറ്റയാൾ പട്ടാളമായി റാണി സ്‌ക്രീനിൽ എത്തുന്നത്. റാണിയുടെ നിശ്ചയദാർഢ്യവും വാശിയും കൊണ്ട് മാത്രമാണ് റാംജിറാവ് സ്പീക്കിങ് എന്ന ചിത്രം മുന്നോട്ട് പോകുന്നത്. നായക കഥാപാത്രമായ ബാലകൃഷ്ണന്റെ മുന്നിൽ ഒരു ഘട്ടത്തിലും തല കുനിക്കാതെ, താഴ്ന്ന് കൊടുക്കാതെ തന്റെ തീരുമാനത്തിൽ ഉറച്ച് നിന്ന റാണി കഥയുടെ ഒരു ഭാഗത്തും നെഗറ്റിവ് ഷെയ്ഡിൽ എത്തുന്നില്ല. പകരം അവരിലെ ശരി മനസ്സിലാക്കി നായകൻ അവരെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. കുടുംബം പോറ്റാൻ പാട് പെടുന്ന നായകന്മാരെ ആരാധിച്ചിരുന്ന മലയാളി കുടുംബ പ്രേക്ഷകരുടെ മുന്നിലേക്കാണ് 'എന്റെ ബാധ്യതകൾ ഞാൻ മാത്രം അറിഞ്ഞാൽ മതി' എന്ന സ്റ്റേറ്റ്മെന്റോടെ റാണി തല ഉയർത്തി കടന്ന് വന്നത്. മാലു - നന്മയ്ക്കായി ഗൂഢാലോചന ചെയ്ത പെണ്ണ് മലയാള സിനിമയിലെ ഏറ്റവും കെട്ടുറപ്പുള്ള തിരക്കഥ എന്നാണ് സിദ്ദിഖ്-ലാൽ ചിത്രമായ ഗോഡ്ഫാദറിന്റെ തിരക്കഥ വിശേഷിപ്പിക്കപ്പെടുന്നത്. ഹാസ്യം കൊണ്ടും ഡ്രാമ കൊണ്ടും സസ്പെൻസ് കൊണ്ടും ത്രില്ല് കൊണ്ടും ആക്ഷൻ കൊണ്ടുമെല്ലാം പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ഫോർമുലകൾ എല്ലാം നിറഞ്ഞ ഔട്ട് ആൻഡ് ഔട്ട് എന്റർടെയ്ൻമെന്റ് പാക്കേജ്! അതിൽ അതിശക്തമായ വില്ലൻ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് ഒരു സ്ത്രീയാണ് എന്നത് വിമർശകർ പോലും അന്നേ എടുത്ത് പറഞ്ഞിരുന്നു. എന്നാൽ മാലു എന്ന നായികാ കഥാപാത്രത്തിന്റെ നിർമ്മിതി എടുത്ത് പറയേണ്ടത് തന്നെയാണ്. മുഖത്ത് നാണവും മനസ്സിൽ പ്രണയവുമുള്ള ഒരു ടിപ്പിക്കൽ കോളേജ് കുമാരിയല്ല മാലു; മറിച്ച് നായകനായ രാമഭദ്രൻ മനസ്സിൽ കണ്ടത് തത്ക്ഷണം മാനത്ത് കണ്ട മിടുമിടുക്കിയാണ്. മാലു അവതരിപ്പിച്ച പ്രണയനാടകം ഒന്നുകൊണ്ട് മാത്രമാണ് കുടിപ്പക മറന്ന് രണ്ട് കുടുംബങ്ങൾ ഒന്നാകുന്നത്. കോളേജിൽ പോകുന്ന പെൺകുട്ടികളെ കലുങ്കിൽ ഇരുന്ന് കമന്റ് അടിക്കുന്ന നായകനും സംഘവും അതിസാധാരണം ആയിരുന്ന കാലത്താണ് യാതൊരു ഭാവഭേദവും ഇല്ലാതെ ബോയ്സ് ഹോസ്റ്റലിലേക്ക് ആത്മവിശ്വാസത്തോടെ കയറിച്ചെന്ന ഒരു നായികയെ പ്രേക്ഷകർ കൈയടിച്ച് സ്വീകരിച്ചത്. 'മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ' എന്ന ഗാനം ഒരു കാലഘട്ടത്തിലെ കോളേജ് കാമ്പസുകളിൽ തരംഗം തന്നെ ആയിരുന്നു. ഈവ് ടീസിങ്ങിനെ നോർമലൈസ് ചെയ്യുന്ന പ്രവണത ഗാനരംഗത്തിൽ ഉണ്ട്. എന്നിരുന്നാലും ചിത്രത്തിന്റെ അവസാനം കാവ്യനീതി സംഭവിക്കുന്നുമുണ്ട്. കുടുംബത്തിനും സമൂഹത്തിനും എല്ലാം എതിരായ തന്റെ പ്രണയം മുറുകെ പിടിച്ച മാലുവിൻറെ ഭാഗം തന്നെ ജയിക്കുക തന്നെ ചെയ്യുന്നു. മാറ്റം കൊണ്ട് വരുന്നതിലല്ല, അത് എത്ര കണ്ട് തന്മയത്വത്തോടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ പ്രതിഷ്ഠിക്കുന്നു എന്നതിലാണ് കാര്യം എന്ന് സിദ്ദിഖ്-ലാൽ തെളിയിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. രാധ - അഭിമാനിയായ നായിക മോഹൻലാൽ-ശ്രീനിവാസൻ കോംബോയിൽ കേരളക്കര ഒന്നാകെ നെഞ്ചിലേറ്റിയ എവർഗ്രീൻ ചിത്രമാണ് നാടോടിക്കാറ്റ്. ശ്രീനിവാസൻ തിരക്കഥ രചിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ സിദ്ദിഖ്-ലാലിന്റേതാണ്. അതുകൊണ്ട് തന്നെ ശ്രീനിവാസൻ തിരക്കഥ രചിച്ച മറ്റ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തയാണ് ഇതിലെ നായികാ കഥാപാത്രവും. ജീവിത പ്രാരാബ്ദങ്ങളിൽ പെട്ട് നാറ്റം തിരിയുന്ന നായകന് കൂനിന്മേൽ കുരു എന്നപോലെ വിവാഹമോ പ്രണയമോ പ്രതിഷ്ഠിക്കുന്ന 'മിഥുനം,' 'തലയണമന്ത്രം' സ്റ്റൈൽ കഥയല്ല നാടോടിക്കാറ്റിന്റേത്. നായകനെ അപേക്ഷിച്ച് സാമ്പത്തികമായി ഭദ്രതയുള്ള, സ്വയം പര്യാപ്തയായ നായികയാണ് രാധ. ശോഭന അവതരിപ്പിച്ച ഈ നായികാ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. നായകൻ നാണം മറന്ന് പണം കടം ചോദിക്കുന്നതും ഭക്ഷണം ആവശ്യപ്പെടുന്നതുമെല്ലാം ഈ നായികയ്ക്ക് മുന്നിലാണ്. നായകനെ തന്റെ ജീവിത പ്രശ്നങ്ങളിൽ നിന്ന് കര കയറ്റാൻ കൈത്താങ്ങ് ആകുന്ന വിധത്തിലുള്ള നായികാ കഥാപാത്രമാണ് രാധ. അവർ അഭിമാനിയും സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തയുമാണ്. തന്റെ പ്രണയവും താത്പര്യങ്ങളും പറഞ്ഞ് നായകനെ വട്ടം തിരിയിക്കുന്ന പൈങ്കിളി നായികയല്ല രാധ. അത് തന്നെയാണ് അക്കാലത്തെ മറ്റ് ചിത്രങ്ങളിൽ നിന്ന് നാടോടിക്കാറ്റിനെ വ്യത്യസ്തമാക്കുന്ന ഒരു പ്രധാന കാര്യവും. സ്വയം പര്യാപ്തരായ നായികമാർ വ്യക്തിത്വമുള്ള നായികമാരെ മലയാള സിനിമയ്ക്ക് സമ്മാനിച്ചു എന്നതാണ് സിദ്ദിഖ്-ലാൽ തങ്ങളുടെ ചിത്രങ്ങളിലൂടെ കൊണ്ടുവന്ന ഒരു സുപ്രധാന മാറ്റം. നായകന്റെ പ്രണയം മാത്രം കൊതിച്ച്, പൈങ്കിളി സ്വപ്‌നങ്ങൾ നെയ്ത് കൂട്ടി സ്വപ്ന ലോകത്ത് വിഹരിക്കുന്ന നായികമാരെ അല്ല സിദ്ദിഖ്- ലാൽ ചിത്രങ്ങളിൽ നമുക്ക് കാണാൻ ആകുക. സ്വന്തമായി ജോലിയും ജീവിത ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും ഉള്ള ഉറച്ച മനസ്സുള്ള സ്ത്രീകളെ ആണ്. എന്നാൽ നിർഭാഗ്യകരം എന്ന് പറയട്ടെ, ഈ ഹിറ്റ്‌മേക്കർ കോംബോ രണ്ടായി പിരിഞ്ഞ ശേഷം അവർ സ്വതന്ത്രമായി ചെയ്ത ചിത്രങ്ങളിൽ ഇത്തരത്തിൽ യാതൊരു ലിംഗസമത്വവും കാണാൻ സാധിക്കില്ല. സിദ്ദിഖ് കഥയിലോ സംവിധാനത്തിന്റെ തിരക്കഥയിലോ പങ്ക് വഹിച്ച ചിത്രങ്ങൾ പരിശോധിച്ചാൽ ഈ വ്യത്യാസം എളുപ്പം തിരിച്ചറിയാം തൊഴിലില്ലായ്മ ഒരു ദേശീയ പ്രശ്നമായിരുന്ന കാലത്ത്, അത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിൽ തന്നെ ഇത്തരത്തിൽ സ്വയം പര്യാപ്തരായ നായികമാരെ പ്രതിഷ്ഠിച്ചു എന്നത് അത്യന്തം പ്രശംസനീയം ആയ ചുവടാണ്. അത്രകണ്ട് തന്മയത്വത്തോടെ അവതരിപ്പിക്കപ്പെട്ടത് കൊണ്ടാകാം, അതാരും ചർച്ച ചെയ്യാൻ പോലും മെനക്കെട്ടില്ല. എന്നാൽ നിർഭാഗ്യകരം എന്ന് പറയട്ടെ, ഈ ഹിറ്റ്‌മേക്കർ കോംബോ രണ്ടായി പിരിഞ്ഞ ശേഷം അവർ സ്വതന്ത്രമായി ചെയ്ത ചിത്രങ്ങളിൽ ഇത്തരത്തിൽ യാതൊരു ലിംഗസമത്വവും കാണാൻ സാധിക്കില്ല. സിദ്ദിഖ് കഥയിലോ സംവിധാനത്തിന്റെ തിരക്കഥയിലോ പങ്ക് വഹിച്ച ചിത്രങ്ങൾ പരിശോധിച്ചാൽ ഈ വ്യത്യാസം എളുപ്പം തിരിച്ചറിയാം. അയാൾ കഥയെഴുതുകയാണ്, ക്രോണിക് ബാച്ചിലർ, ഹിറ്റ്‌ലർ തുടങ്ങിയവയാണ് ചിത്രങ്ങൾ. തീർത്തും മുഖ്യധാരാ നായികാ സങ്കല്പത്തെ ഉയർത്തി പിടിക്കുന്ന ചിത്രങ്ങളാണ് അവയിൽ ഭൂരിഭാഗവും. ഇനി ലാൽ തിരക്കഥയോ നിർമ്മാണമോ സംവിധാനമോ നിർവഹിച്ച ഹണിബീ, കോബ്ര തുടങ്ങിയ ചിത്രങ്ങളുടെയും അവസ്ഥ ഇതുതന്നെ. ഈ രണ്ട് തിരക്കഥാകൃത്തുക്കൾ ഒന്നിച്ച് നിൽക്കുമ്പോൾ മാത്രം സംഭവിക്കുന്ന പ്രതിഭയുടെ രസതന്ത്രത്തിൽ മലയാള സിനിമയ്ക്ക് ലഭിച്ചത് വില മതിക്കാനാകാത്ത ഗോൾഡൻ ചിത്രങ്ങൾ തന്നെയാണ്. ഒരിക്കൽ കൂടി നന്ദി, സിദ്ദിഖ്-ലാൽ, മലയാളികളുടെ നായികാ സങ്കല്പങ്ങളെ പൊളിച്ചെഴുതി പുതിയ ഒരു 'നോർമൽ' സൃഷ്ടിച്ച് എടുത്തതിന്..
Relationships 3 years
0
0
0
09:54

ആണിനും പെണ്ണിനും അ&#3370

Episode in She's Equal
ഒരേ സമയം ആണും പെണ്ണും ആയ അവസ്ഥ! മാനസികമായി മാത്രമല്ല, ശാരീരികമായും രണ്ട് ലിംഗങ്ങളുടെയും പ്രത്യേകതകൾ പേറുന്ന മനുഷ്യർ.. മുഴുവൻ നിയമങ്ങളെയും ആണിലേക്കും പെണ്ണിലേക്കും ആയി ചുരുക്കിയ സമൂഹത്തിന്റെ ബൈനറി കാഴ്ചപ്പാടിന് നേരെ ചിരിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ 'അതുക്കും മേലെ' തങ്ങളുടെ ചിന്തകളെ പടർത്തുന്നവർ. ഇന്റർസെക്സ് മനുഷ്യരെ കുറിച്ചാണ് പറയുന്നത്. അങ്ങനെ സ്വന്തം ജന്മം കൊണ്ട് തന്നെ സാമൂഹ്യവ്യവസ്ഥയെ നിരാകരിച്ച ചിഞ്ചു അശ്വതിയുടെ ജീവിതവും അനുഭവങ്ങളുമാണ് ഇനി നിങ്ങൾ കേൾക്കാൻ പോകുന്നത്. ജനനം, അതിജീവനം കോട്ടയം ജില്ലയിലെ മലയാറ്റൂരിൽ ഒരു അതിസാധാരണ കുടുംബത്തിൽ രണ്ടാമത്തെ കുഞ്ഞായാണ് ചിഞ്ചു ജനിക്കുന്നത്. അച്ഛൻ രാജപ്പനും അമ്മ രാധയ്ക്കും കൂലിപ്പണി. ചേച്ചി രാജിമോൾ അന്ന് സ്‌കൂൾ വിദ്യാർത്ഥിനി. "കുഞ്ഞുണ്ടായി എന്ന് കേട്ടാൽ ആളുകൾ ആദ്യം ചോദിക്കുന്ന ചോദ്യം 'ആണോ പെണ്ണോ' എന്നാണ്. ആ ചോദ്യത്തിന് മുന്നിൽ നേഴ്‌സുമാർ പകച്ച് നിൽക്കുന്ന അവസ്ഥ ഒന്ന് സങ്കല്പിച്ച് നോക്കൂ.." - ചിഞ്ചു ഒരു ചിരിയോടെ പറയുന്നു - "പലരും പല അഭിപ്രായങ്ങളും പറഞ്ഞു. കുഞ്ഞിന് സർജറി ചെയ്‌താൽ മാറാവുന്ന ഒരു അസുഖം ആണ് എന്നാണ് ശിശുരോഗ വിദഗ്ധർ എന്റെ വീട്ടുകാരോട് പറഞ്ഞത്. എത്രയും വേഗം ആ സർജറി ചെയ്യാൻ അവർ ഒരുക്കവും ആയിരുന്നു. പക്ഷെ അമ്മയുടെ സിസേറിയൻ സർജറി ചെയ്ത ഡോ. വത്സമ്മ തോമസ് മാത്രം വ്യത്യസ്തമായ ഒരു അഭിപ്രായം പറഞ്ഞു: "നിങ്ങൾ തിരക്ക് പിടിച്ച് ഓപ്പറേഷൻ ഒന്നും നടത്തേണ്ടതില്ല. പേടിക്കാനും ഒന്നുമില്ല. കുഞ്ഞിന് ഒരു പ്യൂബർട്ടി സ്റ്റേജ് വരെ ഇങ്ങനെ തന്നെ പോകട്ടെ. അത് കഴിഞ്ഞ് തീരുമാനിക്കാം ഏത് ലിംഗം സ്വീകരിക്കണം എന്ന്." അങ്ങനെ ചിഞ്ചുവിനെ പെണ്ണായി വളർത്താൻ വീട്ടുകാർ തീരുമാനിച്ചു. അശ്വതി എന്ന് പേരും നൽകി കുഞ്ഞിന് ഒരു പ്യൂബർട്ടി സ്റ്റേജ് വരെ ഇങ്ങനെ തന്നെ പോകട്ടെ. അത് കഴിഞ്ഞ് തീരുമാനിക്കാം ഏത് ലിംഗം സ്വീകരിക്കണം എന്ന്." അങ്ങനെ ചിഞ്ചുവിനെ പെണ്ണായി വളർത്താൻ വീട്ടുകാർ തീരുമാനിച്ചു. അശ്വതി എന്ന് പേരും നൽകി. ആശങ്കകളുടെ നാളുകൾ ആയിരുന്നു അത്. കുഞ്ഞ് ആരോഗ്യവതി ആയി വളരുമ്പോഴും അതിന്റെ ശാരീരിക പ്രത്യേകതകൾ മാതാപിതാക്കളെ അലട്ടി. അവിടെയും അവർക്ക് ധൈര്യം നൽകാൻ ഒരാൾ ഉണ്ടായി - അശ്വതിയുടെ അമ്മയുടെ അച്ഛൻ നാരായണൻ. മൈസൂരിൽ ജോലി ചെയ്തിരുന്ന നാരായണൻ, ഒരേ സമയം രണ്ട് ലിംഗവും ഉള്ള മനുഷ്യരെ നിരവധി കണ്ടിട്ടുണ്ട് എന്നും അവർ സമൂഹത്തിൽ സാധാരണക്കാരായി ജീവിക്കുന്നുണ്ട് എന്നും സാക്ഷ്യപ്പെടുത്തി. അതോടുകൂടി രാജപ്പനും രാധയ്ക്കും ഒരു കാര്യം മനസ്സിലായി - ഇനിയുള്ള ജീവിതത്തിന് മാനസികമായി തയ്യാറെടുടുക്കേണ്ടത് കുഞ്ഞ് അല്ല, തങ്ങൾ തന്നെയാണ്.. അധിക്ഷേപിച്ച ചെറുക്കന്റെ മുഖത്തടിച്ച തന്റേടി പെൺകുട്ടികളുടെ കൂടെയാണ് നടപ്പെങ്കിലും ചിഞ്ചുവിന്റെ മട്ടിലും സ്വരത്തിലും എല്ലാം ഒരു ആണുണ്ടായിരുന്നു. സ്പോർട്ട്സിൽ മികച്ച പ്രകടനം കാഴ്ച വച്ചിരുന്ന ചിഞ്ചു സ്‌കൂളിൽ നിരവധി മെഡലുകൾ വാങ്ങിക്കൂട്ടി. 100 മീറ്റർ റെയ്‌സ്, ലോങ്ങ് ജംപ് തുടങ്ങിയവയിൽ ചിഞ്ചുവിനെ വെല്ലാൻ സ്‌കൂളിൽ മറ്റൊരാൾ ഉണ്ടായിരുന്നില്ല. പക്ഷെ പ്രശ്നം അതായിരുന്നില്ല, ആൺകുട്ടികളുടെ രൂപവും ശബ്ദവും നടപ്പും എല്ലാമുള്ള ചിഞ്ചുവിനോട് സഹപാഠികൾ മുഖത്ത് നോക്കി ആ വെറുക്കപ്പെട്ട ചോദ്യം ചോദിക്കാൻ തുടങ്ങി - നീ ശരിക്കും ആണാണോ അതോ പെണ്ണാണോ? ചിഞ്ചുവിന്റെ വാക്കുകൾ ഇങ്ങനെ: "എന്റെ ശരീരത്തിന്റെ സവിശേഷതകൾ എനിക്ക് ചെറുപ്പം മുതൽ തന്നെ അറിയാം. പ്രത്യേകിച്ച് അനിയൻ ജനിച്ച ശേഷം. സ്‌കൂളിൽ എന്റെ കൂട്ടുകാർ പെൺകുട്ടികൾ ആയിരുന്നു. ഇന്നും അവരിൽ പലരും എന്റെ അടുത്ത കൂട്ടുകാർ തന്നെയാണ്. ആരൊക്കെ എന്നെ അകറ്റി നിർത്തുമ്പോഴും എന്റെ പെൺസുഹൃത്തുക്കൾ എന്നെ ചേർത്ത് പിടിച്ചിരുന്നു. പക്ഷെ ചില ആൺകുട്ടികൾ അവസരം മുതലെടുത്ത് എന്നെ അധിക്ഷേപിക്കാൻ തുനിഞ്ഞിരുന്നു. അതിലും രസം ഞാൻ അത്ര നാണംകുണുങ്ങി ഒന്നും ആയിരുന്നില്ല എന്നതാണ്. എനിക്ക് എന്നെ തന്നെ സംരക്ഷിക്കാനുള്ള കരുത്തും ധൈര്യവും അന്നേ ഉണ്ടായിരുന്നു. അങ്ങനെയാണ്, എന്നോട് ആ ചോദ്യം ഏറ്റവും വൃത്തികെട്ട രീതിയിൽ ചോദിച്ച ഒരു ചെറുക്കന്റെ മുഖത്ത് ഞാൻ ആഞ്ഞടിച്ചത്. അത് വലിയ വിഷയം ആയി. സഹപാഠിയെ ലിംഗം ചോദിച്ച് അധിക്ഷേപിച്ചു എന്നതല്ല, ഒരു പെണ്ണ് ഒരാണിന്റെ മുഖത്ത് അടിച്ചു എന്നതായിരുന്നു വിഷയം. പ്രിൻസിപ്പൽ എന്നെ മുറിയിലേക്ക് വിളിച്ച് വല്ലാതെ ശാസിച്ചു. "അവൻ കളിയാക്കിക്കോട്ടെ, അതിന് നീ അവനെ അടിക്കാമോ?!" എന്നാണ് അവർ അരിശത്തോടെ ചോദിച്ചത്. അപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. എനിക്ക് എന്നെ തന്നെ സംരക്ഷിക്കാനുള്ള കരുത്തും ധൈര്യവും അന്നേ ഉണ്ടായിരുന്നു. അങ്ങനെയാണ്, എന്നോട് ആ ചോദ്യം ഏറ്റവും വൃത്തികെട്ട രീതിയിൽ ചോദിച്ച ഒരു ചെറുക്കന്റെ മുഖത്ത് ഞാൻ ആഞ്ഞടിച്ചത്. അത് വലിയ വിഷയം ആയി. സഹപാഠിയെ ലിംഗം ചോദിച്ച് അധിക്ഷേപിച്ചു എന്നതല്ല, ഒരു പെണ്ണ് ഒരാണിന്റെ മുഖത്ത് അടിച്ചു എന്നതായിരുന്നു വിഷയം എന്നാൽ അതേ സ്കൂളിൽ തന്നെ മറ്റാരേക്കാളും ചേർത്ത് പിടിച്ച, പ്രോത്സാഹിപ്പിച്ച ടീച്ചർമാർ ഉണ്ടായിരുന്നു എന്ന് ചിഞ്ചു തന്നെ സമ്മതിക്കുന്നു. അവർ ഇല്ലായിരുന്നെങ്കിൽ ആ ദുരിതപൂർണ്ണമായ കാലം ചിഞ്ചു ഒരുപക്ഷേ അതിജീവിക്കില്ലായിരുന്നു.. വൈകി കിട്ടിയ തിരിച്ചറിവ് കാലം കടന്നുപോയി. കളിയാക്കലുകൾ കെട്ടും അവയെ ചിരിച്ച് തള്ളാൻ പഠിച്ചും ചിഞ്ചു വളർന്നു. കൗമാരത്തിൽ ചെയ്യാൻ തീരുമാനിച്ചിരുന്ന സർജറി പല കാരണങ്ങളെ കൊണ്ടും വീട്ടുകാർ ചെയ്യിച്ചതും ഇല്ല. ചിഞ്ചു അപ്ലൈഡ് ഇലക്ട്രോണിക്സിൽ ബിരുദം നേടി, ബിരുദാനന്തര ബിരുദത്തിന് എറണാകുളത്തെ ഒരു പ്രസിദ്ധമായ പ്രഫഷണൽ കോളേജിൽ ചേർന്നു. വർഷം 2014. അക്കാലത്താണ് കേരളത്തിൽ ഇതര ലിംഗ ലൈംഗിക വിഭാഗങ്ങളെ കുറിച്ച് വ്യാപകമായ ചർച്ചകൾ ഉയരുന്നത്. ചിഞ്ചുവിന്റെ കസിനും എഴുത്തുകാരിയും ആയ സതി അത്തരത്തിൽ ലിംഗ ന്യൂനപക്ഷങ്ങളെ കുറിച്ച് നടന്ന ഒരു വർക്ക്‌ഷോപ്പ് അറ്റൻഡ് ചെയ്യുകയുണ്ടായി. അതിന് ശേഷം ഒരുദിവസം സതി, ചിഞ്ചുവിനെ വിളിച്ച് ഇന്റർസെക്സ് എന്ന ലിംഗവിഭാഗത്തെ കുറിച്ച് സംസാരിച്ചു. അന്നാണ് തന്റെ വ്യക്തിത്വത്തെ കുറിച്ച് കൂടുതൽ പഠിക്കണം എന്ന് ചിഞ്ചുവിന് ആദ്യമായി തോന്നിയത്. "ചിഞ്ചുട്ടാ, നിന്നെ പോലെ ഉള്ളവരെ ശാസ്ത്രം വിളിക്കുന്ന ഒരു പേരുണ്ട് - ഇന്റർസെക്സ്. നീ ഈ വിഷയത്തിൽ കൂടുതൽ പഠിക്കണം. നിന്റെ ലിംഗ,ലൈംഗിക വ്യക്തിത്വം എന്താണെന്ന് നീ തന്നെ കണ്ടുപിടിക്കണം. നിനക്ക് മാത്രമേ അതിന് കഴിയൂ," സതിച്ചേച്ചിയുടെ ഈ ചോദ്യം ഇനി ജീവിതത്തിന് തന്നത് പുതിയ വെളിച്ചമാണ്. അങ്ങനെ ഞാൻ അവരോടൊപ്പം കോട്ടയത്തെ ഡോ. രേഖ രാജിനെ കാണാൻ പോയി. അവർ എനിക്ക് എന്റെ സ്വന്തം ശരീരത്തെ കുറിച്ച് എനിക്ക് പോലും അറിയാത്ത സത്യങ്ങൾ പറഞ്ഞുതന്നു. എന്റെ ശാരീരികാവസ്ഥയെ 'ഹെർമോഫ്രോഡൈറ്റ്' എന്നാണ് ശാസ്ത്രം വിളിക്കുന്നത്. അതായത് ആണിന്റെയും പെണ്ണിന്റെയും ജനനേന്ദ്രിയങ്ങളും പ്രത്യുത്പാദന അവയവങ്ങളും ഒരേ സമയം അടങ്ങിയ ശരീരം. ഞാൻ ശരീരം കൊണ്ട് പൂർണ്ണനായ ആണും പൂർണ്ണയായ പെണ്ണുമാണ്. ഈ അവസ്ഥയ്ക്ക് വിമത രാഷ്ട്രീയവുമായി ബന്ധമുണ്ടെന്നും എന്റെ ദളിത് ഐഡന്റിറ്റിയിൽ നിന്ന് കൊണ്ട് സമൂഹത്തിന് വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ ഉണ്ടെന്നും അവർ എന്നോട് പറഞ്ഞു. ഒപ്പം രണ്ട് പുസ്തകങ്ങളും ഒരു സിനിമയും എനിക്ക് നിർദ്ദേശിച്ചു - മിഡിൽ സെക്സ്, കൺഫെഷൻസ് ഓഫ് എ ഹെർമ്മോഫ്രോഡൈറ്റ്, എക്സ് എക്സ് വൈ എന്നിവയാണ് അവ. അതെല്ലാം കണ്ടും വായിച്ചും ഞാൻ എന്റെ യഥാർത്ഥ വ്യക്തിത്വം തിരിച്ചറിയാൻ തുടങ്ങി. ഗൂഗിളിലും ലൈബ്രറികളിലും എന്ന് വേണ്ട, എവിടെ നിന്നെല്ലാം അറിവ് ലഭിക്കുമോ അവിടെ നിന്നെല്ലാം ഞാൻ ഈ വിഷയത്തിൽ ലേഖനങ്ങളും കുറിപ്പുകളും വായിച്ചു. എന്റെ ഉദ്യമം ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് വേണ്ടി സംസാരിക്കുക എന്നതായി. കാര്യങ്ങൾ തിരിച്ചറിഞ്ഞ ശേഷം ഞാൻ ആദ്യം ചെയ്തത് എന്റെ മുടി മുറിക്കുക എന്നതായിരുന്നു പക്ഷെ അക്കാലത്ത് കേരളത്തിൽ എൽ ജി ബി ടി - ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ - എന്നീ ലൈംഗിക ന്യൂനപക്ഷങ്ങളെ മാത്രമേ അംഗീകരിച്ചിരുന്നുള്ളൂ. 2015 ആയിരുന്നു വർഷം. ഞാൻ അപ്പോഴും പോസ്റ്റഗ്രാജുവേഷൻ വിദ്യാർത്ഥിയാണ്. മാത്രമല്ല, ജനിച്ച് 21 വർഷം കഴിഞ്ഞിട്ടും എന്നെപ്പോലെ ഉള്ള മറ്റൊരു വ്യക്തിയെ ഞാൻ നേരിൽ കണ്ടിട്ടേ ഉണ്ടായിരുന്നില്ല! പിന്നെ എന്റെ ഉദ്യമം ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് വേണ്ടി സംസാരിക്കുക എന്നതായി. കാര്യങ്ങൾ തിരിച്ചറിഞ്ഞ ശേഷം ഞാൻ ആദ്യം ചെയ്തത് എന്റെ മുടി മുറിക്കുക എന്നതായിരുന്നു. വീട്ടിൽ എതിർപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല. അപ്പോഴേക്ക് ചേച്ചിയുടെ വിവാഹം കഴിഞ്ഞിരുന്നു. എനിക്ക് ലഭിക്കുന്ന അറിവുകൾ എല്ലാം ഞാൻ എന്റെ കുടുംബത്തിനും പകർന്ന് നൽകുന്നുണ്ടായിരുന്നു. അതുകൊണ്ട് സാമ്പ്രദായികമായ രീതിയിൽ ഒരു സർജറി നടത്തി ഒന്നുകിൽ ആണോ അല്ലെങ്കിൽ പെണ്ണോ ആകാൻ അവർ എന്നെ നിർബന്ധിച്ചുമില്ല. അതിലും രസം, ഒരു പെണ്ണായി എന്നെ വളർത്തി കൊണ്ടുവന്നിട്ടും ഒരു പ്രായത്തിലും എന്നെ വിവാഹക്കമ്പോളത്തിലേക്ക് തള്ളി വിടാൻ വീട്ടുകാർ ശ്രമിച്ചില്ല എന്നതാണ്. എന്റെ സവിശേഷതകൾ എന്നെക്കാൾ മനസ്സിലാക്കിയത് ഒരുപക്ഷെ വീട്ടുകാർ തന്നെയായിരുന്നു. ചേച്ചിയുടെ ഭർത്താവ് സുനീഷ് എന്റെ കരുത്തിന്റെ സ്രോതസ്സ് തന്നെയാണ്. പക്ഷെ മുടി വെട്ടി 'ആണുങ്ങളെ പോലെ' നടക്കാൻ തുടങ്ങിയപ്പോൾ അനിയന് അത് അംഗീകരിക്കാൻ കുറച്ച് സമയം എടുത്തു. കുറച്ച് നാൾ അവൻ എന്നോട് സംസാരിക്കാതെ ആയി. പതിയെ വീട്ടിൽ കാര്യങ്ങൾ എല്ലാം ശരിയായി. പക്ഷെ എന്നെ കാത്തിരുന്ന അടുത്ത തിരിച്ചടി കോളേജിൽ ആയിരുന്നു.. പഠനം മുടക്കിയ അവകാശപ്രഖ്യാപനം 2015-ൽ കേരളത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ പ്രഖ്യാപന റാലി തിരുവനന്തപുരത്താണ് നടന്നത് - 'പ്രൈഡ്.' അതിൽ ചിഞ്ചു സജീവമായി പങ്കെടുത്തു. സ്വവർഗ്ഗ ലൈംഗികത സാധാരണവത്കരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റർ ഉയർത്തിപ്പിടിച്ച് നടക്കുന്ന ചിഞ്ചുവിന്റെ ചിത്രം മുഖ്യധാരാ മാധ്യമങ്ങളുടെ മുൻപേജിൽ അച്ചടിച്ച് വന്നു. അത് ചിഞ്ചുവിന്റെ കോളേജിൽ ഒരു ചർച്ചാവിഷയം ആയി. "പ്രൈഡ് കഴിഞ്ഞ് ഞാൻ കോളേജിൽ എത്തിയപ്പോൾ ഒരു കൂട്ടം പുരുഷന്മാർ - അവർ എന്റെ സഹപാഠികൾ തന്നെയാണ് - അവർ എന്നെ കൂട്ടം കൂടി അധിക്ഷേപിച്ചു. എന്റെ ശബ്ദത്തെയും രൂപത്തെയും എല്ലാം അധിക്ഷേപിച്ചു. ആ ദിവസം ഓർക്കാൻ കൂടി എനിക്ക് ഇഷ്ടമല്ല. ശാരീരികമായും മാനസികമായും അവർ എന്നെ ആക്രമിച്ച് അവശയാക്കി കളഞ്ഞു. അന്ന് ജീവനും കൊണ്ട് ഓടിയതാണ് കോളേജിൽ നിന്ന്. പിന്നീട് എന്റെ സ്വപ്നം ആയ എം.എസ്.സി അപ്ലൈഡ് ഇലക്ട്രോണിക്സ് പഠിക്കാൻ ഞാൻ ആ കോളേജിലേക്ക് തിരിച്ചെത്തിയില്ല. അത് എന്റെ ജീവിതത്തിലെ പ്രതിസന്ധികളുടെ തുടക്കം ആയിരുന്നു. അത്ര നാൾ കണ്ടതല്ല ജീവിതം എന്ന് ഞാൻ പതിയെ തിരിച്ചറിയാൻ തുടങ്ങിയിരുന്നു... ചിഞ്ചുവിന്റെ ജീവിത പോരാട്ടവും സമൂഹത്തിലെ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളും ഇനി അടുത്ത ഭാഗത്തിൽ..
Relationships 3 years
0
0
0
09:54

പുരുഷലിംഗവും ഉള്ളി

Episode in She's Equal
ജന്മനാ ആണിന്റെയും പെണ്ണിന്റെയും ശാരീരിക സവിശേഷതകളുള്ള ഇന്റർസെക്സ് വ്യക്തികളെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ലിംഗം ഏതാണെന്ന ചോദ്യം വെറുക്കുന്ന, കളിയാക്കലുകളെ ഭയക്കുന്ന, ചുറ്റും കാണുന്നവരിൽ നിന്നെല്ലാം വ്യത്യസ്തമാണ് താൻ എന്ന അറിവോടെ ഓരോ നിമിഷവും തള്ളിനീക്കുന്ന മനുഷ്യർ! കേരളത്തിലെ ഇന്റർസെക്സ് വ്യക്തികളുടെ ശബ്ദമായ ചിഞ്ചു അശ്വതി നമ്മളോട് മനസ്സ് തുറക്കുകയാണ്. ജനനം മുതൽ താൻ അനുഭവിച്ച പ്രതിസന്ധികൾക്കൊപ്പം തനിക്ക് ചുറ്റുമുള്ള സമൂഹത്തിന്റെ ബൈനറി ചിന്താഗതിക്ക് അടിമപ്പെട്ട് ജീവിതത്തിന്റെ നിറങ്ങൾ മങ്ങുന്ന മനുഷ്യരെ കുറിച്ച് കൂടി ചിഞ്ചു തുറന്ന് പറയുന്നു.. 'സഹയാത്രിക'യിൽ സ്നേഹപൂർവ്വം ഉള്ള് ഉലയ്ക്കുന്ന ബുള്ളിയിങ് നേരിട്ട ശേഷം പോസ്റ്റ് ഗ്രാജുവേഷൻ പഠനം ഉപേക്ഷിച്ച ചിഞ്ചു, ലിംഗ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി തൃശ്ശൂർ ആസ്ഥാനം ആക്കി പ്രവർത്തിക്കുന്ന 'സഹയാത്രിക' എന്ന എൻ.ജി.ഓയുടെ പ്രോഗ്രാം കോഡിനേറ്റർ ആയി ചുമതലയേറ്റു. "കേരളത്തിൽ ഉടനീളം ഉള്ള ലിംഗ ന്യൂനപക്ഷങ്ങളെ പരിചയപ്പെടാനും അവരുടെ പ്രശ്നങ്ങൾ പഠിക്കാനും എല്ലാം സഹയാത്രികയിൽ എനിക്ക് അവസരം ഉണ്ടായി. വെറും രണ്ട് വർഷം ആണ് ഞാൻ സഹയാത്രികയ്ക്ക് ഒപ്പം ചെലവഴിച്ചത്. പക്ഷെ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നാളുകൾ ആയിരുന്നു അത്. ആ സമയത്ത് ആണ് കോഴിക്കോട് നടന്ന 'പ്രൈഡ്' പരിപാടിയിൽ ഞാൻ എന്റെ വ്യക്തിത്വം തുറന്ന് പറയുന്നത്. കേരളത്തിലെ ഇന്റർസെക്സ് വ്യക്തികൾക്ക് ശബ്ദം ലഭിച്ച മുഹൂർത്തം ആയിരുന്നു അത്. അതിന് ശേഷം എത്രയോ പേർ എന്നെ ഫോണിൽ വിളിച്ച് തങ്ങളുടെ അനുഭവങ്ങൾ പങ്കിട്ടിരിക്കുന്നു! ഒരു പരിധി കഴിഞ്ഞാൽ ഞാൻ എല്ലാം കേരള ട്രാൻസ്‌ജെൻഡർ സെല്ലിന് കൈമാറുകയാണ് പതിവ്. പക്ഷെ എനിക്ക് കഴിയുന്ന വിവരങ്ങൾ എല്ലാം ഞാൻ അവർക്ക് നൽകും," ചിഞ്ചു പറഞ്ഞു. ഇരുപത്തിരണ്ട് വയസ്സ് കഴിഞ്ഞപ്പോൾ ചിഞ്ചു, എറണാകുളം അമൃത ആശുപത്രിയിൽ തന്റെ ശരീരം സ്കാൻ ചെയ്യാൻ ചെന്നു. തന്റെ യഥാർത്ഥ വ്യക്തിത്വത്തെ പുൽകാൻ ഉള്ള അതിയായ ആഗ്രഹത്തോടെയാണ് ചിഞ്ചു സ്കാനിംഗ് വിഭാഗത്തിൽ എത്തിയത് ഇരുപത്തിരണ്ട് വയസ്സ് കഴിഞ്ഞപ്പോൾ ചിഞ്ചു, എറണാകുളം അമൃത ആശുപത്രിയിൽ തന്റെ ശരീരം സ്കാൻ ചെയ്യാൻ ചെന്നു. തന്റെ യഥാർത്ഥ വ്യക്തിത്വത്തെ പുൽകാൻ ഉള്ള അതിയായ ആഗ്രഹത്തോടെയാണ് ചിഞ്ചു സ്കാനിംഗ് വിഭാഗത്തിൽ എത്തിയത്. സ്‌കാനിങ്ങിൽ തെളിഞ്ഞത് ഇതായിരുന്നു - ചിഞ്ചുവിന്റെ ക്രോമസോം എക്സ് എക്സ് തന്നെയാണ് - അതായത് ഒരു പുരുഷന്റേത്. ചിഞ്ചുവിന് ശരീരത്തിനുള്ളിൽ പൂർണ്ണ വളർച്ചയെത്തിയ ലിംഗം ഉണ്ട്. ശരീരത്തിൽ ഒരു സാധാരണ പുരുഷന് ആവശ്യമുള്ളതിൽ കുറവ് ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ ഉത്പാദിക്കപ്പെടുന്നുണ്ട്. കൂടാതെ ചിഞ്ചുവിന്റെ ഗർഭപാത്രം ചുരുങ്ങിയ അവസ്ഥയിലും ആണ്. "ഇനി മുന്നിൽ രണ്ട് വഴികളാണ് ഉള്ളത്" - ചിഞ്ചു പറയുന്നു - "ഒന്ന്, ആന്തരികമായ ലിംഗത്തെ സർജറിയിലൂടെ പുറത്ത് എടുത്ത് ടെസ്റ്റോസ്റ്റിറോൺ ട്രീറ്റ്‌മെന്റ് തുടങ്ങുക. ചുരുങ്ങി ഇരിക്കുന്ന ഗർഭപാത്രം എടുത്ത് കളയുക. രണ്ട്, ആന്തരിക ലിംഗം നീക്കം ചെയ്യുക, ഗർഭപാത്രം ചികിത്സിച്ച് വികസിപ്പിക്കുക. എന്നാലും ഗർഭം ധരിക്കാനുള്ള അമ്പത് ശതമാനം സാധ്യത എന്റെ ശരീരത്തിനുണ്ട്." ആണിനും പെണ്ണിനും കൃത്യം നടുവിൽ അളന്നുമുറിച്ച് വച്ച വ്യക്തിത്വം. പക്ഷെ ക്രോമസോം പുരുഷന്റേതാണ്. അതുകൊണ്ട് ചിഞ്ചു ഒരു തീരുമാനം എടുത്തു - താൻ ഒരു പുരുഷനാണ്! "കൗമാരപ്രായം മുതൽ എന്റെ ലൈംഗിക വാസന പുരുഷന്റേത് ആയിരുന്നു. ഞാൻ സ്വയംഭോഗം ചെയ്യുന്നത് പോലും പുരുഷന്മാരുടെ പോലെ ആയിരുന്നു. അതുകൊണ്ട് ഞാൻ എനിക്ക് ഒരു പേരിട്ടു - ആനന്ദ്. സ്വയം തിരിച്ചറിവിന്റെ ആനന്ദം അറിഞ്ഞവൻ.." ഈ തിരിച്ചറിവിനോടൊപ്പം ചിഞ്ചു മറ്റൊരു തീരുമാനവും എടുത്തു - വിജയം ഉറപ്പില്ലാതെ ഒരു പരീക്ഷണ വസ്തുവായി ലിംഗ പുനർനിർണ്ണയ ശസ്ത്രക്രിയ നടത്താൻ താൻ കിടന്ന് കൊടുക്കില്ല. അങ്ങനെ ഒരു പരീക്ഷണ വസ്തു ആകാൻ സ്വയം തീരുമാനിച്ചിട്ടില്ല എന്ന്. ഇതിന് കാരണം ചിഞ്ചുവിന്റെ സുഹൃത്തുക്കൾക്ക് ഉണ്ടായ ഉള്ള് നടുക്കുന്ന അനുഭവങ്ങൾ ആണ്.. കാസർഗോഡ് ഒരു ഉൾഗ്രാമത്തിൽ ആയിരുന്നു മനുവിന്റെ ജനനം (മനു എന്നത് യഥാർത്ഥ നാമം അല്ല.) ജന്മനാ ലിംഗവും യോനിയും ഉണ്ടായിരുന്നു. പക്ഷെ വീട്ടുകാർ അവനെ ആണ്കുട്ടിയായി വളർത്താൻ തീരുമാനിച്ചു. തീരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ അവന്റെ ഗർഭപാത്രവും അണ്ടാശയവും മറ്റും നീക്കം ചെയ്തു. അവരുടെ സാമ്പത്തിക സ്ഥിതിക്ക് നിരക്കും പോലെ വളർത്തി. ഹോർമോൺ ട്രീറ്റ്‌മെന്റ് ചെയ്യാനുള്ള ഭീമമായ തുക ആ കുടുംബത്തിന് താങ്ങാനും കഴിഞ്ഞില്ല. അങ്ങനെ പുരുഷന്റെ ജനനേന്ദ്രിയവും, സ്ത്രീയുടേത് പോലുള്ള മറ്റ് ശരീര ഭാഗങ്ങളും സർവോപരി സ്ത്രീയുടെ മനസ്സും പേറി അവൻ ആളുകളുടെ മുഖത്ത് നോക്കാൻ പോലും ഭയന്ന് ജീവിക്കുകയാണ് പക്ഷെ കൗമാരത്തിന്റെ തുടക്കത്തിൽ തന്നെ മനുവിന്റെ ഉള്ളിലെ സ്ത്രീ അതിശക്തമായി പുറത്ത് വരാൻ തുടങ്ങി. ഹോർമോൺ ട്രീറ്റ്‌മെന്റ് ചെയ്യാനുള്ള ഭീമമായ തുക ആ കുടുംബത്തിന് താങ്ങാനും കഴിഞ്ഞില്ല. അങ്ങനെ പുരുഷന്റെ ജനനേന്ദ്രിയവും, സ്ത്രീയുടേത് പോലുള്ള മറ്റ് ശരീര ഭാഗങ്ങളും സർവോപരി സ്ത്രീയുടെ മനസ്സും പേറി അവൻ ആളുകളുടെ മുഖത്ത് നോക്കാൻ പോലും ഭയന്ന് ജീവിക്കുകയാണ്. ശസ്ത്രക്രിയ ചെയ്ത് ഏതെങ്കിലും ഒരു ലിംഗം ആക്കാൻ വീട്ടുകാർ തിടുക്കം കൂട്ടാതെ, കൗമാരത്തിൽ സ്വയം അത് തിരിച്ചറിയാനുള്ള അവസരം ഓരോ ഇന്റർസെക്സ് വ്യക്തിക്കും ലഭിക്കണം എന്ന് ചിഞ്ചു പറയുന്നു. ചിഞ്ചുവിന്റെ മറ്റൊരു സുഹൃത്ത് ആയ സന്ദീപിന്റെ ജീവിതം ഇതിലും ഭയാനകം ആണ്. (യഥാർത്ഥ നാമമല്ല.) രണ്ട് പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്ന് പിറന്ന കുഞ്ഞ്. അവൻ ഇന്റർസെക്സ് ആണെന്ന് അറിഞ്ഞപ്പോൾ തന്നെ കുടുംബം അത് മറച്ചുവയ്ക്കാൻ തീരുമാനിച്ചു. പൂർണ്ണമായും ഒരു ആൺകുട്ടി ആയാണ് സന്ദീപ് വളർന്നത്. പക്ഷെ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ അവന് ആർത്തവം ആരംഭിച്ചു. വീട്ടുകാർ വിറളി പിടിച്ച് അവന്റെ അനുവാദം പോലും ചോദിക്കാതെ നിർബന്ധിതമായി ഗർഭപാത്രം നീക്കം ചെയ്ത് ഹോർമോൺ ചികിത്സ തുടങ്ങിച്ചു. പക്ഷെ പ്രായപൂർത്തി ആയപ്പോൾ സന്ദീപ് പ്രഖ്യാപിച്ചു - താനൊരു സ്ത്രീയാണ്. ഇതിനെ ഉൾക്കൊള്ളാൻ കഴിയാത്ത രക്ഷിതാക്കൾ അവളെ വീട്ടിൽ നിന്നും പുറത്താക്കി. ഇപ്പോൾ ഏതോ അന്യസംസ്ഥാനത്ത്, തന്നെപ്പോലെ തന്റേതല്ലാത്ത കുറ്റത്തിന് കുടുംബം കൈയൊഴിഞ്ഞ കുറെ പേർക്കൊപ്പം ജീവിക്കുകയാണ് അവളും. ഇതിൽ നിന്നെല്ലാം ചിഞ്ചുവിന് പറയാനുള്ളത് ഒരൊറ്റ കാര്യമാണ് - ഒരു വ്യക്തിക്ക് പ്രായപൂർത്തി ആകുന്നതിന് മുൻപ്, ആ വ്യക്തിയുടെ സമ്മതത്തോടെ അല്ലാതെ നടത്തുന്ന ലിംഗ പുനർനിർണ്ണയ ശസ്ത്രക്രിയകൾ നിയമം മൂലം നിരോധിക്കണം. "ഒരു വ്യക്തിയുടെ ലിംഗം ഏതാണെന്ന് തീരുമാനിക്കാൻ മാതാപിതാക്കൾക്ക് യാതൊരു അവകാശവും ഇല്ല. തന്റെ ശരീരവും വ്യക്തിത്വവും തിരിച്ചറിഞ്ഞ ശേഷം ആ വ്യക്തി സ്വയം തീരുമാനിക്കേണ്ട കാര്യമാണ് അത്. എത്ര പേരുടെ ജീവിതമാണ് ഈ രീതിയിൽ കുടുംബങ്ങൾ തകർത്തെറിഞ്ഞിട്ടുള്ളത് എന്നോ..? സമൂഹത്തിന്റെ ബൈനറി ചിന്താഗതിയ്ക്ക് അടിമപ്പെട്ട് ബന്ധുക്കൾ കാഴ്ചവയ്ക്കുന്ന ഇൻസ്റിറ്റ്യൂഷനലൈസ്ഡ് ക്രൂരത ആണത്," - ചിഞ്ചു പറഞ്ഞു. സന്തോഷം നിറഞ്ഞ അനുഭവങ്ങളും.. ഒരു സ്വകാര്യ മാധ്യമം ആദ്യമായി ചിഞ്ചുവിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച ശേഷം ചിഞ്ചുവിനെ ഒരമ്മ ഫോണിൽ വിളിക്കുകയുണ്ടായി. അവരുടെ സഹോദരിയുടെ രണ്ട് കുട്ടികളും ഇന്റർസെക്സ് ആണ്. സമൂഹത്തിന്റെ താഴെക്കിടയിൽ ജീവിക്കുന്ന അവർ ജീവിതം വഴിമുട്ടിയ അവസ്ഥയിൽ ആണെന്ന് വളരെ വിഷമത്തോടെ ചിഞ്ചുവിനോട് പറഞ്ഞു. ചിഞ്ചുവിന്റെ വാക്കുകൾ ഇങ്ങനെ: "മൂത്ത കുട്ടിക്ക് പതിനാല് വയസ്സുണ്ട്. ഞാൻ അവരോട് കേരളത്തിലെ പ്രശസ്തനായ ഒരു ഡോക്ടറുടെ അടുത്തേക്ക് പറഞ്ഞുവിട്ടു. നിരവധി ഇന്റർസെക്ഡ് മനുഷ്യരെ ജീവിതത്തിൽ പുതുവെളിച്ചം കിട്ടാൻ സഹായിച്ച മനുഷ്യനാണ് ആ ഡോക്ടർ. ശരീരവും ലൈംഗികതയും എല്ലാം പരിശോധിച്ച ശേഷം പെൺകുട്ടിയായി വളരുന്ന ആ കുട്ടിയെ ആണിന്റെ ലിംഗത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു. ആ കുട്ടിയുടെ തന്നെ തീരുമാനം ആയിരുന്നു അത്. പക്ഷെ കൂട്ടുകാർ എന്ത് പറയും എന്ന ആശങ്ക ആ കുട്ടിയെ അലട്ടി. വിദഗ്ധ കൗൺസിലിംഗ് സെഷനുകൾക്ക് ശേഷം ഇന്നാ കുടുംബം ഹാപ്പിയാണ്. രണ്ടാമത്തെ കുഞ്ഞിന് ഇപ്പോൾ മൂന്ന് വയസ്സ് പ്രായമുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് ആ കുഞ്ഞിനെ ഇന്നവർ വളർത്തുന്നത്. അവരുടെ ജീവിതത്തിൽ ആശങ്ക മാറി സന്തോഷം വന്നത് എന്റെ ഇടപെടൽ കൊണ്ടാണ് എന്നത് ഏറെ കൃതാര്ഥത തരുന്ന ഒരു അനുഭവം ആണ്," ചിഞ്ചു പറയുന്നു. പക്ഷെ ഈ വാക്കുകൾ പോലെ എളുപ്പമല്ല നമ്മുടെ സമൂഹത്തിൽ ഒരു ഇന്റർസെക്സ് വ്യക്തിയുടെ ജനനവും ജീവിതവും. സഹയാത്രികയിൽ ജോലി ചെയ്യവേ മനസ്സ് കൈവിട്ടുപോയ ചിഞ്ചുവിന് ആ ജോലി ഉപേക്ഷിക്കേണ്ടി വന്നു. "ഞാൻ അക്രമാസക്തമായ ആ ദിവസം ഇന്നും എനിക്ക് ഓർമ്മയുണ്ട്. ബൈപ്പോളാർ ഡയഗ്നോസ്ഡ് ആയി. എനിക്ക് എന്റെ മനസ്സിന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. ഇന്നും ഞാൻ മരുന്നുകൾ കഴിക്കുന്നുണ്ട്. ശരീരവും ലൈംഗികതയും എല്ലാം പരിശോധിച്ച ശേഷം പെൺകുട്ടിയായി വളരുന്ന ആ കുട്ടിയെ ആണിന്റെ ലിംഗത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു പിന്നീട് കുറെ കാലം ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ കഴിച്ചുകൂട്ടി. പിന്നെ അങ്ങനെ അടച്ചിരുന്നിട്ട് എന്താണ്? നമ്മളെ ഒറ്റപ്പെടുത്തിയ സമൂഹത്തിന് ജയിക്കാൻ നമ്മൾ തന്നെ അവസരം ഒരുക്കരുതല്ലോ.. ഞാൻ ജീവിതത്തിൽ ഒരു തിരിച്ചുവരവ് നടത്തി. തിയേറ്ററിക്സിൽ എം.എ എടുത്തു. ഇപ്പോൾ എനിക്ക് പുതിയ സ്വപ്‌നങ്ങൾ ഉണ്ട്.. പ്രണയങ്ങൾ ഉണ്ട്.. ഞാനും ഈ സമൂഹത്തിൽ സാധാരണ ജീവിതം നയിക്കും എന്ന വിശ്വാസമുണ്ട്," ചിഞ്ചു ചിരിയോടെ പറയുന്നു. ചിഞ്ചു ഇനി ആനന്ദ് ആണ്. ഒരു ടിപ്പിക്കൽ പാട്രിയാർക്കൽ മെയിൽ ആകാൻ ആനന്ദിന് കഴിയില്ല. കാരണം ആണിനേയും പെണ്ണിന്റെയും ശരീരവും മനസ്സും ഒരുപോലെ അറിയുന്നവൻ ആണ് ആനന്ദ് ചിഞ്ചു ഇനി ആനന്ദ് ആണ്. ഒരു ടിപ്പിക്കൽ പാട്രിയാർക്കൽ മെയിൽ ആകാൻ ആനന്ദിന് കഴിയില്ല. കാരണം ആണിനേയും പെണ്ണിന്റെയും ശരീരവും മനസ്സും ഒരുപോലെ അറിയുന്നവൻ ആണ് ആനന്ദ്. "ഋതുവായ പെണ്ണിന്റെ വേദനയും അതേ പ്രായത്തിലെ ആണിന്റെ മനസ്സും എനിക്ക് അറിയാം. ഞാൻ രണ്ട് പേർക്കും ആശ്വാസം ആകും. രണ്ട് പേരെയും ചേർത്ത് പിടിക്കും. ഒരു ലിംഗം മറ്റൊരു ലിംഗത്തിന് മുകളിൽ ആണെങ്കിൽ ഞാൻ എന്നെത്തന്നെ കീഴടക്കേണ്ടി വരില്ലേ? - ചിഞ്ചു ആനന്ദ് ചോദിക്കുന്നു. എന്നാലും, ഒരു ഇന്റർവ്യൂ ബോർഡിന് മുന്നിൽ എല്ലാ ആത്മവിശ്വാസവും സ്വരുക്കൂട്ടി ചിരിയോടെ ഇരിക്കുമ്പോൾ, മുന്നിൽ ഇരിക്കുന്നവർ മുഖത്ത് പുച്ഛത്തോടെ 'നിങ്ങളുടെ ശബ്ദം എന്താണ് ഇങ്ങനെ? നിങ്ങൾ ശരിക്കും പെണ്ണല്ലേ? ഏതെങ്കിലും ഒന്നിൽ ഉറച്ച് നിൽക്കൂ..ആണും പെണ്ണും കെട്ടത് ആകരുത്' എന്നെല്ലാം പറയുന്ന അവസ്ഥ, അത് നൽകുന്ന ട്രോമ പൊതുസമൂഹത്തിന് ഊഹിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. സ്വന്തം തീരുമാനം കൊണ്ടല്ലാതെ, ജനനം കൊണ്ട് സമൂഹത്തിന്റെ ബൈനറിയെ തകർത്തവർ! അവർക്ക് കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമിയും സമൂഹവും സന്തോഷങ്ങളും. അത് നമ്മൾ ഉറപ്പ് വരുത്തുക തന്നെ വേണം.
Relationships 3 years
0
0
0
09:54

സമത്വം , സംരംഭകത്വം, &#3

Episode in She's Equal
ലോകത്ത് ഏറ്റവും കൂടുതൽ സംരംഭകർ ഉള്ള നാട്! കൃഷിക്ക് പുറമെ 42 ശതമാനം ജനങ്ങൾ സ്വയംതൊഴിൽ കണ്ടെത്തിയ രാജ്യം.. എന്നിട്ടും ആഫ്രിക്കയെ വികസനത്തിന്റെ പാതയിൽ പുറകോട്ട് വലിക്കുന്നത് എന്താണ്? എന്തുകൊണ്ട് ആണ് ഇത്രയേറെ സംരംഭകർ ഉണ്ടായിട്ടും രാജ്യത്തിൻറെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടാത്തത്?! ഈ ചോദ്യത്തിനുള്ള ഉത്തരം മൂന്ന് 'സ'കളിൽ ആണ് - സമത്വം, സംരംഭകത്വം, സാഹോദര്യം. ലിംഗ, വർഗ്ഗ, സാമൂഹ്യ സമത്വങ്ങളിൽ അടിയുറച്ച സംരംഭങ്ങൾക്ക് സഹോദര്യത്തോടെ വർത്തിക്കാവുന്ന ഒരു നാട് എന്ന നിലയിലേക്ക് ആഫ്രിക്ക ഉയരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതിലേക്കുള്ള ആദ്യ പടി ആണ് 'പ്രോഫിറ്റിങ് ഫ്രം പാരിറ്റി' അഥവാ 'ആദായം സമത്വത്തിൽ നിന്നും' എന്ന പേരിൽ ഉള്ള വേൾഡ് ബാങ്ക് പഠന റിപ്പോർട്ട്. സ്ഥിരവരുമാനം ഉറപ്പ് വരുത്തുന്ന ജോലികൾ ഉപസഹാറൻ ആഫ്രിക്കയിൽ നന്നേ കുറവാണ്. അതുകൊണ്ടാണ് സ്ത്രീ പുരുഷ ഭേദമെന്യേ ജനങ്ങൾ സ്വയംതൊഴിൽ കണ്ടെത്താൻ ഇറങ്ങി തിരിക്കുന്നതും സ്ഥിരവരുമാനം ഉറപ്പ് വരുത്തുന്ന ജോലികൾ ഉപസഹാറൻ ആഫ്രിക്കയിൽ നന്നേ കുറവാണ്. അതുകൊണ്ടാണ് സ്ത്രീ പുരുഷ ഭേദമെന്യേ ജനങ്ങൾ സ്വയംതൊഴിൽ കണ്ടെത്താൻ ഇറങ്ങി തിരിക്കുന്നതും. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സ്ത്രീ സംരംഭകർ കൂടുതൽ ഉള്ള മേഖല ആണിത്. കഴിവോ തൊഴിൽ വൈദഗ്ധ്യമോ ഉണ്ടായിട്ടല്ല, മറിച്ച് വരുമാനമാർഗ്ഗം തേടിയും കുടുംബത്തെ പിന്തുണയ്ക്കാൻ വേണ്ടിയും ആണ് സ്ത്രീകൾ സംരംഭങ്ങൾ തുടങ്ങുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഒരു നഗരത്തിനപ്പുറം, ആ സംരംഭങ്ങൾ വളരാറുമില്ല. കുടുംബം, സാമൂഹ്യ സുരക്ഷ, ശിശു പരിപാലനം എന്നിവ മുൻനിർത്തി ഒരു പരിധിക്ക് അപ്പുറം തങ്ങളുടെ സംരംഭങ്ങൾ വളർത്താൻ സ്ത്രീകൾ ശ്രമിക്കാറില്ല എന്നത് മറ്റൊരു യാഥാർഥ്യം. ഈ വസ്തുതകൾ എല്ലാം ആഫ്രിക്കയിലെ ഏതൊരു മാർക്കറ്റ് കണ്ടാലും എളുപ്പം മനസ്സിലാകും. വ്യാപാര സ്ഥാപനങ്ങൾ കൈകാര്യം ചെയുന്നത് മുതൽ ചന്തയിൽ കച്ചവടം ചെയ്യുന്നതിൽ വരെ സ്ത്രീകൾ ആണ് മുൻപന്തിയിൽ. പുരുഷന്മാരുടെ തൊഴിലുകളെയും സംരംഭങ്ങളെയും അപേക്ഷിച്ച് സ്ത്രീകളുടെ സംരംഭങ്ങൾ ആണ് സമൂഹത്തിൽ സുസ്ഥിരമായി നിലനിൽക്കുകയും ജനങ്ങൾക്ക് പ്രയോജനപ്പെടുകയും ചെയ്യുന്നത് താനും. എന്തുകൊണ്ട് ആണ് ഇത്തരം ഒരു വ്യത്യാസം? ആഫ്രിക്കയിലെ വനിതകളെ സംരംഭകത്വത്തിൽ പുറകോട്ട് വലിക്കുന്ന പ്രധാന കാരണങ്ങൾ ആയി വേൾഡ് ബാങ്ക് പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നവ കൂടുതലും സാമൂഹ്യവും ലിംഗാധിഷ്ഠിതവും ആണ്. പല ആഫ്രിക്കൻ രാജ്യങ്ങളിലും സ്ത്രീകൾക്ക് വ്യാപാര ഉടമ്പടികൾ ഒപ്പ് വയ്ക്കാനോ വ്യാപാര സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം കൈവശപ്പെടാനോ, എന്തിന്- ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാൻ വരെ നിയമം അനുവദിക്കുന്നില്ല. പരമ്പരാഗത സ്വത്ത് അവകാശം പോലും സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് പല ആഫ്രിക്കൻ രാജ്യങ്ങളിലും നില നിൽക്കുന്നത് പരമ്പരാഗത സ്വത്ത് അവകാശം പോലും സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് പല ആഫ്രിക്കൻ രാജ്യങ്ങളിലും നില നിൽക്കുന്നത്. ഭരണഘടന ഉറപ്പ് വരുത്തുന്ന 'തുല്യ അവസരങ്ങൾ' തുല്യ സാമ്പത്തിക അവസരങ്ങൾ എന്ന് തിരുത്തി വായിക്കണം എങ്കിൽ ഈ ഭരണഘടന തന്നെ മാറ്റി എഴുതേണ്ട അവസ്ഥയാണ്. ഔദ്യോഗിക വിവരങ്ങൾ പരിശോധിച്ചാൽ ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെ വെറും മൂന്ന് രാജ്യങ്ങൾക്ക് മാത്രമാണ് ലിംഗ വിവേചനം തടയാനുള്ള നിയമങ്ങൾ പോലും നിലവിൽ ഉള്ളത് എന്ന് മനസ്സിലാക്കാം. സ്ത്രീകൾക്ക് മേലുള്ള അതിക്രമങ്ങൾ ഇന്നും പല ആഫ്രിക്കൻ രാജ്യങ്ങളിലും നിയന്ത്രണാതീതം ആണ്. സാമ്പത്തിക സമത്വത്തെ കുറിച്ച് സംസാരിക്കുമ്പോൾ സാമൂഹ്യ സമത്വം എന്ന അടിസ്ഥാനപരം ആയ കടമ്പ മറന്നു കൂടാ. മത്സരാധിഷ്ഠിതം ആയ വ്യാപാര സാഹചര്യത്തിൽ പൊരുതി നിൽക്കുന്നതിൽ നിന്ന് സ്ത്രീകളെ പിന്നോട്ട് വലിക്കുന്ന പ്രധാന വിഷയം ലിംഗാധിഷ്ഠിത അതിക്രമങ്ങൾ തന്നെയാണ്. ഗാർഹിക പീഡനങ്ങൾ, സാമൂഹ്യ കീഴ്വഴക്കങ്ങൾ തുടങ്ങിയവ സ്ത്രീകളുടെ ശാരീരികവും മാനസികവും ആയ ആരോഗ്യത്തെ പ്രതികൂലം ആയി ബാധിക്കുന്നു. കുടുംബത്തിന്റെ ചട്ടക്കൂടിന് പുറത്തുള്ള എന്തിനെ കുറിച്ചും ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും പോലും പെണ്ണിന് ആർഭാടമാണ് എന്ന തരത്തിൽ സാമൂഹ്യ കെട്ടുപാടുകൾ അവരെ വരിഞ്ഞ് മുറുക്കുന്നു. മലാവിയിൽ പതിനാല് ശതമാനം സ്ത്രീ സംരംഭകർ ആണ് നിലവിൽ ശാരീരികവും മാനസികവും ആയ അതിക്രമങ്ങൾ നേരിട്ടിട്ടുള്ളത്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ കുറയുമ്പോൾ സ്ത്രീകൾ സംരംഭകത്വത്തിൽ നിന്ന് പിറകോട്ട് വലിയുന്നു. സ്ത്രീകൾക്ക് എവിടെയാണ് ബിസിനസിന് സമയം?! ഇരുപത്തിനാല് മണിക്കൂറിൽ വീട് നോക്കലും കുടുംബാംഗങ്ങളുടെ ഭക്ഷണം, ആരോഗ്യം, ദിനചര്യ എന്നിവ നോക്കലും അതിനൊപ്പം പുരുഷന്മാരുടെ ഇഷ്ടാനിഷ്ടങ്ങൾ, മതപരമായ ആചാരങ്ങൾ എന്നിവ പരിപാലിക്കലും എല്ലാം കഴിഞ്ഞ് സ്വന്തമായി ഒരു സംരംഭം ആരംഭിക്കാനും അത് നടത്തി കൊണ്ട് പോകാനും സ്ത്രീകൾക്ക് സമയമില്ല എന്നതാണ് ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രധാന വസ്തുത. ഉഗാണ്ട, മലാവി, ടോഗോ തുടങ്ങിയ രാജ്യങ്ങളിൽ വേൾഡ് ബാങ്ക് നടത്തിയ പഠനങ്ങൾ പ്രകാരം സംരംഭകർ ആയ സ്ത്രീകളിൽ ഭൂരിഭാഗവും കുടുംബത്തെ പരിപാലിക്കാൻ കൂടി സമയം കണ്ടെത്തേണ്ടുന്ന അവസ്ഥയിലാണ്. വിവാഹം എന്ന സാമൂഹ്യ സ്ഥാപനം ലിംഗാധിഷ്ഠിത വിവേചനങ്ങൾ ഇരട്ടി ആക്കുന്നു എന്നാണ് കണ്ടെത്തൽ. വിവാഹം കഴിയുന്നതോടെ സ്ത്രീകൾ കുടുംബപരം ആയ ഉത്തരവാദിത്വങ്ങളിലും ഗർഭധാരണത്തിലും ശിശു പരിപാലനത്തിലും മറ്റും മുഴുകി തങ്ങളുടെ സംരംഭകത്വ സ്വപ്‌നങ്ങൾ മാറ്റി വയ്ക്കുന്നതായി വേൾഡ് ബാങ്ക് നിരീക്ഷിക്കുന്നു വിവാഹം എന്ന സാമൂഹ്യ സ്ഥാപനം ലിംഗാധിഷ്ഠിത വിവേചനങ്ങൾ ഇരട്ടി ആക്കുന്നു എന്നാണ് കണ്ടെത്തൽ. വിവാഹം കഴിയുന്നതോടെ സ്ത്രീകൾ കുടുംബപരം ആയ ഉത്തരവാദിത്വങ്ങളിലും ഗർഭധാരണത്തിലും ശിശു പരിപാലനത്തിലും മറ്റും മുഴുകി തങ്ങളുടെ സംരംഭകത്വ സ്വപ്‌നങ്ങൾ മാറ്റി വയ്ക്കുന്നതായി വേൾഡ് ബാങ്ക് നിരീക്ഷിക്കുന്നു. ആരാണ് ലിംഗവിവേചനം മനസ്സിൽ കുത്തി വയ്ക്കുന്നത്? പുരുഷകേന്ദ്രീകൃതം ആയ സമൂഹത്തിൽ ലിംഗ വിവേചനം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറുന്നതിൽ സ്ത്രീകളും പുരുഷന്മാരും തുല്യ പങ്ക് വഹിക്കുന്നുണ്ട്. പുരുഷനെയും അവന്റെ കുടുംബത്തെയും സേവിക്കുന്നത് ആണ് സ്ത്രീയുടെ പ്രഥമം ആയ ഉത്തരവാദിത്വം എന്ന് അടുത്ത തലമുറയിലെ സ്ത്രീകളെ പഠിപ്പിക്കുന്നതിൽ ഒരു പരിധി വരെ സ്ത്രീകളും വലിയ പങ്ക് വഹിക്കുന്നു. എന്നാൽ ഉയർച്ചയുടെ ഗോവണിയിൽ സ്ത്രീകൾ മറ്റ് സ്ത്രീകളെ ചേർത്ത് നിർത്തുന്നു എന്നതാണ് ആഫ്രിക്കൻ സംരംഭക വ്യവസ്ഥയിലെ പ്രധാന സവിശേഷത. സ്ത്രീകൾ നടത്തുന്ന സംരംഭങ്ങളിൽ ജോലിക്കാർ മുതൽ ഏജന്റുമാർ വരെ സ്ത്രീകളാണ് കൂടുതലും. സാമൂഹ്യ സുരക്ഷയും സൗകര്യവും പരിചയവും നോക്കിയാണ് ഈ നിയമനം നടക്കുന്നത് എങ്കിലും സ്ത്രീ ശാക്തീകരണത്തിൽ ഈ നീക്കം വലിയ പങ്ക് വഹിക്കുന്നു. എന്നാൽ നഗരത്തിന്റെ പരിധി വിട്ട് ദേശീയവും അന്താരാഷ്ട്രവും ആയ തലത്തിലേക്ക് വികസിക്കുന്നത് പലപ്പോഴും പുരുഷന്മാർ നേതൃത്വം വഹിക്കുന്ന സംരംഭങ്ങൾ തന്നെയാണ്. അതിന് അപവാദമായി ചില വിരലിൽ എണ്ണാവുന്ന സംരംഭങ്ങൾ ഉണ്ടെന്ന് മാത്രം. സ്ത്രീ സംരംഭകരെ മുന്നോട്ട് നയിക്കാൻ എന്താണ് മാർഗ്ഗം? ആഫ്രിക്കൻ സംരംഭകത്വ മേഖലയിൽ സ്ത്രീ പ്രാതിനിധ്യം എങ്ങനെ ഉറപ്പ് വരുത്താം എന്ന വിഷയത്തിൽ ലോകോത്തര തലത്തിൽ നിരവധി പഠനങ്ങൾ ആണ് നടന്നിട്ടുള്ളത്. സ്ത്രീ ശാക്തീകരണ യജ്ഞങ്ങളും പരിശീലന പരിപാടികളും സ്ത്രീകൾക്ക് മാത്രം അല്ലാതെ കുടുംബങ്ങൾക്കും പുരുഷന്മാർ അടങ്ങുന്ന കമ്യൂണിറ്റികൾക്കും നൽകുക എന്നതാണ് പഠനങ്ങളുടെ പ്രധാന നിർദ്ദേശം. നിയമ സംവിധാനം സ്ത്രീകൾക്ക് കൂടി ഗുണം ലഭിക്കാവുന്ന രീതിയിൽ മാറ്റിയെടുക്കുക എന്നതും ഒരു പ്രധാന കടമ്പയാണ്. അതിൽ എല്ലാം ഉപരി സ്ത്രീകൾക്ക് സമത്വത്തോടും സമാധാനത്തോടും കൂടെ തങ്ങളുടെ സംരംഭകത്വ സ്വപ്നങ്ങൾക്ക് ചിറക് വിരിപ്പിക്കാവുന്ന ഒരു സാമൂഹ്യ, സാമ്പത്തിക അന്തരീക്ഷം സൃഷ്ടിക്കുക. എങ്കിൽ മാത്രമേ പുരുഷന്മാർക്ക് ഒപ്പം സ്ത്രീകൾക്കും ലോകോത്തര നിലവാരത്തിൽ ഉള്ള സംരംഭകർ ആകാൻ കഴിയൂ. എന്തുകൊണ്ട് ആഫ്രിക്ക, എന്തുകൊണ്ട് സംരംഭകത്വം? തുടക്കത്തിൽ പറഞ്ഞ് വച്ച പോലെ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ സ്ത്രീ സംരംഭകർ ഉള്ള പ്രദേശമാണ് ഉപസഹാറൻ ആഫ്രിക്ക. സ്വയം തൊഴിൽ എന്താണ്, അതിന്റെ ആവശ്യകത എന്താണ് എന്നൊന്നും ആഫ്രിക്കയിലെ സ്ത്രീകളെ പഠിപ്പിക്കേണ്ട കാര്യമില്ല. സ്വന്തമായി അദ്ധ്വാനിക്കാനും സ്വന്തം കാലിൽ നിൽക്കാനും പുരുഷന്മാരേക്കാൾ വൈദഗ്ധ്യം ഉള്ള വിഭാഗമാണ് ആഫ്രിക്കൻ സ്ത്രീകൾ. ഒരു തരത്തിൽ പറഞ്ഞാൽ സമ്പദ് വ്യവസ്ഥയുടെ തന്നെ അടിത്തറ പാവുന്നവർ. എന്നിട്ടും വിഭാഗീയമായ സാമൂഹ്യ അന്തരീക്ഷം സ്ത്രീകളെ വളർച്ചയുടെ പടവുകളിൽ പുറകോട്ട് വലിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ആഫ്രിക്കൻ സംരംഭകത്വ മേഖലയിൽ നിലനിൽക്കുന്ന ആണ്കോയ്മ. അതിനെ ഇല്ലായ്മ ചെയ്യേണ്ടത് സാമൂഹ്യ നീതി ഉറപ്പ് വരുത്തുന്നതിലേക്ക് ഉള്ള സുപ്രധാന ചവിട്ടുപടി തന്നെയാണ്. വിവാഹം, ഗർഭധാരണം, പ്രസവം, കുടുംബ ജീവിതം തുടങ്ങിയവ സ്ത്രീകളെ തളച്ചിടാൻ ഉള്ള കാരണങ്ങൾ ആകരുത്, പകരം അവരുടെ കഴിവുകൾ പ്രകാശിപ്പിക്കാനും അവർക്ക് പിന്തുണ ഏകാനും ഉള്ള പുത്തൻ സപ്പോർട്ട് സിസ്റ്റങ്ങൾ ആയി മാറുന്ന ഒരു കാലമാണ് ആഫ്രിക്കയ്ക്കും അതുപോലെ ലോകജനതയ്ക്ക് മുഴുവനും ആവശ്യം സ്ത്രീകൾക്ക് സ്വത്ത് അവകാശവും പാരമ്പര്യ അവകാശങ്ങളും സാമൂഹ്യ സുരക്ഷയും ഉറപ്പ് വരുത്തുന്നതോട് ഒപ്പം പുരുഷന്മാരെ കുടുംബ പരിപാലത്തിലും പാരന്റിങ്ങിലും മറ്റും ഉൾപ്പെടുത്തുക എന്നത് കൂടി അത്യാവശ്യം ആണ്. ആഫ്രിക്കൻ സ്ത്രീകളെ സംരംഭകത്വ/ സ്വയം തൊഴിൽ മേഖലകളിൽ മുന്നോട്ട് കൊണ്ട് വരാൻ പ്രദേശ കേന്ദ്രീകൃത പഠനങ്ങളും നയങ്ങളും ആവശ്യമായി വരും. അന്താരാഷ്ട്ര തലത്തിൽ സ്ത്രീ സംരംഭങ്ങൾക്ക് മുൻഗണനയും പ്രചോദനവും ലഭിക്കുന്ന ഒരു സ്ഥിതിയിൽ മാത്രമേ പുരുഷകേന്ദ്രീകൃതം ആയ ഏതൊരു സമൂഹത്തേയും സ്ത്രീ തങ്ങളുടെ കഴിവുകൾ ശോഭിപ്പിക്കൂ. വിവാഹം, ഗർഭധാരണം, പ്രസവം, കുടുംബ ജീവിതം തുടങ്ങിയവ സ്ത്രീകളെ തളച്ചിടാൻ ഉള്ള കാരണങ്ങൾ ആകരുത്, പകരം അവരുടെ കഴിവുകൾ പ്രകാശിപ്പിക്കാനും അവർക്ക് പിന്തുണ ഏകാനും ഉള്ള പുത്തൻ സപ്പോർട്ട് സിസ്റ്റങ്ങൾ ആയി മാറുന്ന ഒരു കാലമാണ് ആഫ്രിക്കയ്ക്കും അതുപോലെ ലോകജനതയ്ക്ക് മുഴുവനും ആവശ്യം. അതിലേക്ക് ഉള്ള കൂട്ടായ പരിശ്രമം ലോകം ഒട്ടാകെ തുടങ്ങി കഴിഞ്ഞു എന്നത് സൂചിപ്പിക്കുന്ന പ്രതീക്ഷാ നാളം തന്നെയാണ് വേൾഡ് ബാങ്ക് മുൻകൈ എടുത്ത് നടത്തുന്ന സാമ്പത്തിക പഠനങ്ങളും അപഗ്രഥനങ്ങളും..
Relationships 3 years
0
0
0
09:42

അന്ന് സ്വർണ്ണവള, പി&#336

Episode in She's Equal
അപർണ ലവകുമാർ എന്ന പേര് മലയാളികൾ ആദ്യമായല്ല കേൾക്കുന്നത്. ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷനിൽ സി. പി. ഓ ആയിരുന്ന കാലത്ത് ഔദ്യോഗിക കൃത്യ നിർവഹണത്തിന് ഇടയിൽ ആലംബഹീനർ ആയ ഒരു കുടുംബത്തിന് തന്റെ കൈയിലെ മൂന്ന് സ്വർണ്ണ വളകൾ ഊരി നൽകിയപ്പോൾ ആണ് ആദ്യമായി ഈ പേര് വാർത്തകളിൽ നിറഞ്ഞത്. തൃശ്ശൂരിൽ ഒരു കൊലപാതകത്തിന്റെ ഇൻക്വസ്റ്റ് നടത്താൻ പോയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് മുന്നിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹം വിട്ട് കിട്ടാൻ അറുപതിനായിരം രൂപ ഇല്ലാതെ പരേതയുടെ കുടുംബാംഗങ്ങൾ കരഞ്ഞു. അപ്പോൾ അപർണ്ണയ്ക്ക് മുന്നിൽ പോലീസ് എന്നോ ജനം എന്നോ ഉണ്ടായില്ല. പച്ചയായ ജീവിത യാഥാർഥ്യങ്ങൾ നേരിടുന്ന മനുഷ്യർ - അത്ര മാത്രം. അങ്ങനെ ആണ് അപർണ്ണ തന്റെ കൈയിൽ കിടന്ന മൂന്ന് സ്വർണ്ണ വളകൾ ഊരി അവർക്ക് നൽകുന്നത്. ദൈവം നീട്ടിയ കരുതൽ സ്പർശം പോലെ ആ കുടുംബം ആ ഉപഹാരം സ്വീകരിച്ചു. "കൊടിയ ഗാർഹിക പീഡനം അനുഭവിച്ച് ആണ് ആ സ്ത്രീയുടെ മരണപ്പെട്ടത്. അവരുടെ മക്കൾ അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാൻ കഴിയാതെ കണ്ണീരോടെ നിൽക്കുന്നത് കണ്ട് എനിക്ക് സഹിച്ചില്ല. ഞാനും ഒരു അമ്മയല്ലേ?’’ "കൊടിയ ഗാർഹിക പീഡനം അനുഭവിച്ച് ആണ് ആ സ്ത്രീയുടെ മരണപ്പെട്ടത്. അവരുടെ മക്കൾ അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാൻ കഴിയാതെ കണ്ണീരോടെ നിൽക്കുന്നത് കണ്ട് എനിക്ക് സഹിച്ചില്ല. ഞാനും ഒരു അമ്മയല്ലേ? പതിനൊന്ന് വർഷങ്ങൾക്ക് മുൻപായിരുന്നു അത്," അപർണ്ണ ഓർത്തെടുക്കുന്നു. വർഷങ്ങൾക്ക് ഇപ്പുറം അപർണ്ണ ലവകുമാർ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചു. തന്റെ ഇട തൂർന്ന കാർകൂന്തൽ ക്യാൻസർ രോഗികൾക്ക് വേണ്ടി മുറിച്ച് നൽകി, സ്വയം തല മുണ്ഡനം ചെയ്തപ്പോൾ ആയിരുന്നു അത്. "ട്രാഫിക് നിയമങ്ങളെ കുറിച്ച് ഞാൻ വിദ്യാലയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ എടുക്കാറുണ്ട്. ഒരു ദിവസം ഒരു സ്‌കൂളിൽ ക്ലാസ് എടുക്കവേ സദസ്സിന്റെ ഒരു മൂലയിൽ കൗതുകം തുളുമ്പുന്ന കണ്ണുകളും ആയി ഒരു കുട്ടി ഇരിക്കുന്നത് ശ്രദ്ധിച്ചു. അവന് തലയിൽ തീരെ മുടി ഉണ്ടായിരുന്നില്ല. ക്ലാസ് കഴിഞ്ഞപ്പോൾ അവൻ എന്നെ വന്ന് കണ്ടു. പോലീസിൽ ചേരാൻ എന്താണ് വേണ്ടത് എന്ന് ചോദിച്ചു. അവന്റെ ചോദ്യങ്ങൾക്ക് ഞാൻ മറുപടി പറഞ്ഞെങ്കിലും എന്റെ മനസ്സിൽ അവന്റെ മുടിയില്ലാത്ത തലയും ദയനീയം ആയ നോട്ടവും ആയിരുന്നു. അവന്റെ ടീച്ചറോട് സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായത് അവൻ ഒരു ക്യാൻസർ സർവൈവർ ആണെന്നാണ്. ക്യാൻസറിന്റെ വേദനയേക്കാൾ അവനെ അലട്ടിയത് മുടി നഷ്ടപ്പെട്ടത് ആണ് പോലും. അന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. ക്യാൻസർ രോഗികൾക്ക് വേണ്ടി ഞാൻ എന്തെങ്കിലും ചെയ്യും," അപർണ്ണ പറഞ്ഞു. അപർണ്ണ ചെറുപ്പം മുതലേ നല്ല കട്ടിയുള്ള, ഇട തൂർന്ന മുടിയുടെ ഉടമ ആയിരുന്നു. മുടിയില്ലാതെ അപർണ്ണയെ ആരും കണ്ടിട്ടില്ല. എന്നിട്ടും തന്റെ മുടി അപർണ്ണ ക്യാൻസർ രോഗികൾക്ക് ആയി മുറിച്ച് നൽകി. "എത്രയോ പേര് അവരുടെ അവയവങ്ങൾ ദാനം ചെയ്യുന്നു! അത് വച്ച് നോക്കുമ്പോൾ എന്റെ മുടി അത്ര മാത്രം പ്രധാനം ആണോ? മുടി വരും, പോകും. അല്ലെങ്കിലും ബാഹ്യം ആയ സൗന്ദര്യത്തിൽ എന്താണ് ഉള്ളത്," അവർ ചോദിച്ചു. "എത്രയോ പേര് അവരുടെ അവയവങ്ങൾ ദാനം ചെയ്യുന്നു! അത് വച്ച് നോക്കുമ്പോൾ എന്റെ മുടി അത്ര മാത്രം പ്രധാനം ആണോ? മുടി വരും, പോകും. അല്ലെങ്കിലും ബാഹ്യം ആയ സൗന്ദര്യത്തിൽ എന്താണ് ഉള്ളത്," സമൂഹത്തിന് സ്ത്രീയുടെ മുടിയോട് ഉള്ള സമീപനത്തെ കുറിച്ച് അപർണ്ണ പറയുന്നത് ഇങ്ങനെ: "തലമുടി കുറവുള്ള സ്ത്രീകളെയും തലയിൽ മുടി തന്നെ ഇല്ലാത്ത സ്ത്രീകളെയും അംഗീകരിക്കാൻ സമൂഹത്തിന് ഇന്നും വൈമുഖ്യം ആണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ അലിഖിത നിയമങ്ങൾ ആണ് സൗന്ദര്യത്തിന്റെ കാര്യത്തിൽ നില നിൽക്കുന്നത്. അത് ആദ്യം മാറണം," അപർണ്ണ പറയുന്നു. തൃശ്ശൂർ ജില്ലയിലെ ആമ്പല്ലൂരിൽ ആണ് അപർണ്ണയുടെ വീട്. ചെറുപ്പത്തിൽ തന്നെ ഭർത്താവ് മരണപ്പെട്ടതോടെ രണ്ട് പെൺമക്കളെ ഒറ്റയ്ക്കാണ് ഈ പൊലീസുകാരി നോക്കി വളർത്തിയത്. അമ്മ മുടി മുറിച്ച് ദാനം ചെയ്തത് മക്കൾക്ക് അത്ര ഇഷ്ടമായിരുന്നില്ല. പിന്നീട് സമൂഹ മാധ്യമങ്ങളിൽ അപർണ്ണയ്ക്ക് അഭിനന്ദന പ്രവാഹം വന്നു തുടങ്ങിയപ്പോൾ ആണ് പ്രവൃത്തിയുടെ മഹത്വം മക്കൾ തിരിച്ചറിയുന്നത്. "വള ഊരി നൽകുമ്പോൾ ഞാൻ ഒരു സിംഗിൾ മദർ ആയിരുന്നു. ഒരമ്മ മക്കൾക്ക് എത്രമാത്രം പ്രിയപ്പെട്ടത് ആണെന്ന് എനിക്ക് അറിയാമായിരുന്നു. വേദന അനുഭവിക്കുന്ന കുഞ്ഞുങ്ങൾ എല്ലാം എനിക്ക് എന്റെ സ്വന്തം കുഞ്ഞുങ്ങൾ ആണ്. അതുകൊണ്ട് സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ എനിക്ക് എന്നും പ്രത്യേക ശ്രദ്ധ തന്നെ കാണും," അവർ പറഞ്ഞു. പോലീസ് ഡിപ്പാർട്ട്മെന്റിന്റെ വണ്ടികളും ജീപ്പുകളും എല്ലാം അനായാസം ആയി ഓടിച്ച് നടക്കുന്ന അപർണ്ണ, മനസ്സാന്നിധ്യം കൊണ്ട് പുരുഷന്മാരെ കടത്തി വെട്ടും. അല്ലെങ്കിലും ജീവിതം ഒറ്റയ്ക്ക് പൊരുതി ജയിച്ച ഒരു അമ്മയ്ക്ക് ലോകത്ത് ഇനി ഏത് പ്രതിസന്ധിയെ ആണ് ഭയക്കേണ്ടത്!
Relationships 3 years
0
0
0
05:09

നേട്ടങ്ങളെ 'പരവതാന&#339

Episode in She's Equal
ഒന്നുമില്ലായ്മയിൽ നിന്ന് സ്വന്തമായി സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യർ എന്നും അത്ഭുതങ്ങൾ തന്നെയാണ്. അത് സ്വന്തമായി ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു വീട്ടമ്മ ആണെങ്കിലോ? വീടിന്റെ നാല് ചുവരുകൾക്ക് ഉള്ളിൽ ഒതുങ്ങിയുള്ള ജീവിതത്തിൽ നിന്ന് ചിറക് വിരിച്ച് ആകാശങ്ങൾ കീഴടക്കിയ സ്ത്രീകൾ എല്ലാ തലമുറകൾക്കും ഉദാത്തമായ മാതൃകകൾ ആണ്. കണ്ടും കെട്ടും ശീലിച്ച, സ്ത്രീകളുടേത് എന്ന് മുദ്ര കുത്തപ്പെട്ട പ്രഫഷനുകളിൽ നിന്ന് വ്യത്യസ്തമായ ഒരു തൊഴിൽ മേഖല തന്നെ തെരഞ്ഞെടുക്കുന്ന സ്ത്രീകൾ നമ്മുടെ ഇടയിൽ തന്നെയുണ്ട്. അങ്ങനെ ഒരു സംരംഭകയെ ആണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. ജോസ്‌ലിൻ - പൊന്നമ്മ ദമ്പതികളുടെ മൂന്ന് പെൺമക്കളിൽ മൂത്ത കുട്ടിയായി എറണാകുളത്ത് പിറന്ന ശാലിനി, ഒരു സാധാരണ കെമിസ്ട്രി ബിരുദധാരിയിൽ നിന്നും ഒരു വലിയ ബ്രാൻഡിന്റെ തലപ്പത്ത് എത്തിയ യാത്ര ആരുടേയും കണ്ണഞ്ചിപ്പിക്കുന്നതാണ്. വിവാഹ ശേഷം പഠിച്ച വിഷയം തന്നെ അടിസ്ഥാനം ആക്കി ഒരു മെഡിക്കൽ ട്രാൻസ്‌ക്രിപ്‌ഷൻ കമ്പനിയിൽ അനലിസ്റ്റ് ആയി ജോലി ചെയ്തിരുന്ന ശാലിനി ആദ്യമായി കാർപ്പെറ്റിങ് എന്ന മേഖലയെ കുറിച്ച് ചിന്തിക്കുന്നത് തന്നെ ഒരു കുടുംബ സുഹൃത്തിന്റെ ഗൃഹപ്രവേശത്തിൽ പങ്കെടുത്തപ്പോഴാണ് വിവാഹം, കുടുംബജീവിതം, കുട്ടികൾ.. ഇതിനെല്ലാം ഇടയിൽ തന്റെ മനസ്സിന്റെ കോണിൽ ഉണ്ടായിരുന്ന സംരംഭകത്വം എന്ന സ്വപ്നം കൈവിടാതിരുന്നതിന്റെ ഫലമാണ് ഇന്ന് നമ്മൾ കാണുന്ന ശക്തയായ ശാലിനി. വിവാഹ ശേഷം പഠിച്ച വിഷയം തന്നെ അടിസ്ഥാനം ആക്കി ഒരു മെഡിക്കൽ ട്രാൻസ്‌ക്രിപ്‌ഷൻ കമ്പനിയിൽ അനലിസ്റ്റ് ആയി ജോലി ചെയ്തിരുന്ന ശാലിനി ആദ്യമായി കാർപ്പെറ്റിങ് എന്ന മേഖലയെ കുറിച്ച് ചിന്തിക്കുന്നത് തന്നെ ഒരു കുടുംബ സുഹൃത്തിന്റെ ഗൃഹപ്രവേശത്തിൽ പങ്കെടുത്തപ്പോഴാണ്. മൂന്ന് മക്കളോടൊപ്പം കൊച്ചിയിലേക്ക് താമസം മാറിയ ശേഷമാണ് ഈ മേഖലയുടെ പ്രാധാന്യം അവർ മനസ്സിലാക്കുന്നത് തന്നെ. ശാലിനിയുടെ വാക്കുകൾ ഇങ്ങനെ: "എത്ര നല്ല രീതിയിൽ നിങ്ങൾ ഒരു വീട് ഫർണിഷ് ചെയ്തിട്ടുണ്ടെങ്കിലും എത്ര നല്ല പെയിന്റ് അടിച്ചിട്ടുണ്ടെങ്കിലും കാർപ്പെറ്റിങ്ങും സീലിങ്ങും വൃത്തിയായി ചെയ്തിട്ടില്ലെങ്കിൽ അത് മുഴച്ച് നിൽക്കുക തന്നെ ചെയ്യും. ഒരു ഫ്രണ്ടിന്റെ ഗൃഹപ്രവേശം നടന്നപ്പോൾ ആണ് അത്ര മനം മയക്കുന്ന രീതിയിൽ ഫർണിഷിങ്ങും പെയിന്റിങ്ങും ചെയ്യാൻ സാധിക്കും എന്ന് ഞാൻ മനസ്സിലാക്കിയത്. പക്ഷെ അവർ നിലത്ത് വിരിച്ചിരുന്നത് കീറിയ ചവിട്ടികൾ ആയിരുന്നു. അത് എന്നെ വല്ലാതെ അസ്വസ്ഥയാക്കി. എന്തുകൊണ്ടാണ് തറയുടെ ഭംഗി ആളുകൾക്ക് ഒരു വിഷയം അല്ലാത്തത്?! തുടർന്നുള്ള ദിവസങ്ങളിൽ ഞാൻ അതിനെ കുറിച്ചായി റിസർച്ച്. എങ്ങനെ ഒരു വീടിന്റെ തറ, മുകൾവശം എന്നിവ ഭംഗിയാക്കാം എന്ന് ഞാൻ തല പുകഞ്ഞ് ആലോചിച്ചു. അങ്ങനെയാണ് ഒരു സ്റ്റാർട്ട് അപ്പിനെ കുറിച്ച് ഞാൻ ചിന്തിക്കുന്നത് തന്നെ." കൂടുതൽ അന്വേഷണത്തിൽ, ഉത്തർ പ്രദേശിലെ ബദോഹി എന്ന ജില്ലയിൽ നിന്നുമാണ് കാർപ്പെറ്റുകൾ ഏറ്റവും കൂടുതൽ നാട്ടിൽ ഒഴുകി എത്തുന്നത് എന്ന് അവർ തിരിച്ചറിഞ്ഞു. കൂടുതൽ ഒന്നും ചിന്തിക്കാതെ അവർ കിട്ടിയ ട്രെയിനിന് ടിക്കറ്റ് എടുത്ത് ആ നാട്ടിലേക്ക് യാത്രയായി. തിരിച്ച് എത്തിയപ്പോഴേക്ക് ബദോഹിയിൽ ശാലിനിക്ക് നിരവധി പരിചയക്കാരും അവർ മുഖേന ബിസിനസ് ഡീലുകളും രൂപപ്പെട്ട് കഴിഞ്ഞിരുന്നു! "എന്റെ ജീവിതത്തിലെ ഏറ്റവും ത്രില്ലിംഗ് ആയ ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ കേരളത്തിൽ തിരിച്ചെത്തിയത്. അതൊരു പുതിയ തുടക്കം തന്നെ ആയിരുന്നു," ശാലിനി പറയുന്നു. ആദ്യ ഓർഡർ നൽകിയത് അയൽവാസിയും ഇന്റീരിയർ ഡിസൈനറും ആയ ഒരു സുഹൃത്ത് ആയിരുന്നു. ഒരു ആർക്കിടെക്ടിന് ഒപ്പം ഇരുന്ന് എങ്ങനെ ഓരോ ശൈലിയിൽ ഉള്ള കെട്ടിടത്തിനും യോജിച്ച കാർപ്പെറ്റിങ് ചെയ്യാം എന്ന് ശാലിനി മനസ്സിലാക്കി. അങ്ങനെ ശാലിനിയുടെ കാർപെറ്റ് ബാൺ എന്ന കമ്പനി ഔദ്യോഗികമായി പിറവി എടുത്തു. ആദ്യ ഓർഡർ നൽകിയത് അയൽവാസിയും ഇന്റീരിയർ ഡിസൈനറും ആയ ഒരു സുഹൃത്ത് ആയിരുന്നു. ഒരു ആർക്കിടെക്ടിന് ഒപ്പം ഇരുന്ന് എങ്ങനെ ഓരോ ശൈലിയിൽ ഉള്ള കെട്ടിടത്തിനും യോജിച്ച കാർപ്പെറ്റിങ് ചെയ്യാം എന്ന് ശാലിനി മനസ്സിലാക്കി ഇന്ന്, കൊച്ചിയിലെ അറിയപ്പെടുന്ന കാർപെറ്റിങ് ആൻഡ് ഫാൾസ് സീലിംഗ് കമ്പനിയുടെ ഉടമയാണ് ശാലിനി ജോസ്‌ലിൻ. നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകൾ, സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾ, എലീറ്റ് റെസിഡൻഷ്യൽ കോംപ്ലക്സുകൾ എന്ന് വേണ്ട, കൊച്ചിൻ ഇന്റർനാഷ്ണൽ എയർപോർട്ടിന്റെ വിഐപി ലോഞ്ചിന് വരെ കാർപ്പെറ്റിങ് ചെയ്തത് ശാലിനി എന്ന സംരംഭകയാണ്. "ഒരു വീടിന്റെ ഓരോ ആസ്‌പെക്ടിന് വേണ്ടിയും എത്ര സമയവും എഫർട്ടും ആണ് നമ്മൾ എടുക്കുന്നത്.. പക്ഷെ കാർപ്പെറ്റിങ്ങിനെ കുറിച്ച് കേരളത്തിൽ ആരും ചിന്തിക്കുക പോലും ചെയ്യാത്തത് എന്താണ്? നമ്മുടെ വീടിന് യോജിക്കുന്ന പെയിന്റ് വാങ്ങി അടിക്കുന്നത് പോലെ തന്നെയാണ് യോജിക്കുന്ന കാർപ്പെറ്റിങ്ങും സീലിങ്ങും ചെയ്യുന്നതും. പക്ഷെ ആ ഘട്ടം എത്തുമ്പോൾ മാത്രം നമ്മൾ കടയിൽ ലഭ്യം ആയത് വാങ്ങി നിലത്ത് വിരിക്കുക മാത്രം ചെയ്യും. അതും വെള്ളം ആകാൻ ഇടയുള്ള സ്ഥലങ്ങളിൽ ചവിട്ടികൾ വിരിക്കുക എന്നതിൽ ഉപരി കാർപ്പെറ്റിങ്ങിനെ സൗന്ദര്യപരമായ വശത്തെ കുറിച്ച് ആരും ചിന്തിക്കാറ് പോലുമില്ല. അവിടെയാണ് കാർപെറ്റ് ബാൺ എന്ന എന്റെ കമ്പനിയുടെ പ്രസക്തി. കാർപ്പെറ്റിങ്ങിന്റെ ആവശ്യകത നിങ്ങൾക്ക് മനസ്സിലാകുക ഒരു പക്ഷെ നല്ല രീതിയിൽ കാർപ്പെറ്റിങ് ചെയ്ത് കഴിയുമ്പോൾ മാത്രമാണ്," അവർ പറയുന്നു. തിരിഞ്ഞ് നോക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത പാതകളിലൂടെ കടന്ന് വന്ന ഒരാൾ ആയാണ് ശാലിനി സ്വയം കാണുന്നത്. ഒരു കമ്പനിയിലെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥ എന്നത്തിൽ നിന്നും ഉയർന്ന്, മറ്റൊരു മേഖലയിലെ പ്രശസ്തമായ ഒരു കമ്പനിയുടെ ഉടമസ്ഥ എന്ന തലത്തിലേക്ക് അവർ സ്വയം ഉയർന്ന് വന്നിരിക്കുന്നു. കഠിനാദ്ധ്വാനവും നിശ്ചയദാർഢ്യവും ആത്മാർത്ഥമായ ആഗ്രഹവും ആണ് ഈ ഉയർച്ചയുടെ കാരണമായി ശാലിനി ചൂണ്ടി കാട്ടുന്നത്. "കോവിഡ് പടർന്ന് പിടിച്ചപ്പോൾ എല്ലാ മേഖലകളും ഒരു പോലെ ബാധിക്കപ്പെട്ടു. അതിൽ എന്റെ കമ്പനിയും ഉൾപ്പെട്ടു. പക്ഷെ കൃത്യമായ മാർക്കറ്റ് റിസേർച്ചുകളും ട്രെൻഡ് ചെക്കുകളും വഴി അധിക നഷ്ടങ്ങൾ ഇല്ലാതെ, വളരെ വിജയകരമായി തന്നെ ഈ ഘട്ടവും നമ്മൾ തരണം ചെയ്തു. അത് വലിയ ഭാഗ്യം തന്നെയാണ്," അവർ പറയുന്നു. "ഒരു വിഷയത്തെ കുറിച്ച് പഠിക്കാനും ആഴത്തിൽ അറിയാനും നിങ്ങൾക്ക് ആത്മാർത്ഥമായി ആഗ്രഹം തോന്നുന്നു എങ്കിൽ ഒട്ടും മടി കൂടാതെ നിങ്ങൾ അതിനായി ഏതറ്റം വരെയും യാത്ര ചെയ്യണം. അങ്ങനെ ഒരു യാത്ര ഞാൻ ചെയ്തില്ലായിരുന്നു എങ്കിൽ ഇന്ന് ഈ കാണുന്ന സാമ്രാജ്യം എനിക്ക് സ്വന്തം ആകില്ലായിരുന്നു. എനിക്ക് വേണമെങ്കിൽ നമ്മുടെ നാട്ടിൽ ഇരുന്ന് കൊണ്ട് സെക്കൻഡ് ഹാൻഡ് ഡാറ്റ വച്ച് പഠനങ്ങൾ നടത്തി, റിസോഴ്സുകൾ മാത്രം വിശ്വസിച്ച് ബിസിനസ് തുടങ്ങാമായിരുന്നു. പക്ഷെ അതിന്റെ കൃത്യത നമുക്ക് അളക്കാൻ സാധിക്കില്ല. നമ്മൾ നേരിട്ട് കണ്ട് മനസ്സിലാക്കിയ ഒരു പ്രക്രിയ നമ്മൾ പ്രാവർത്തികം ആക്കാൻ ശ്രമിച്ചാൽ നമുക്ക് നമ്മുടെ സംശയങ്ങൾക്ക് മാത്രമേ പിന്നെ ഉത്തരങ്ങൾ തേടേണ്ടി വരികയുള്ളൂ. ആ ഉത്തരങ്ങളിലൂടെ നമ്മൾ വളരുകയും ചെയ്യും," ശാലിനി ആത്മവിശ്വാസത്തോടെ പറയുന്നു. സ്വന്തം സ്വപ്‌നങ്ങൾ പൂർത്തിയാക്കുക അവനവന്റെ മാത്രം ഉത്തരവാദിത്വം ആണെന്ന് തിരിച്ചറിഞ്ഞ് അതിനായി ഇറങ്ങി തിരിക്കുക എന്നത് തന്നെയാണ് ഒരു വിജയ യാത്രയുടെ ഏറ്റവും ആദ്യത്തേതും അതേ സമയം ഏറ്റവും കഠിനവും ആയ പടി വിവാഹം കഴിഞ്ഞു എന്നോ കുട്ടികൾ കുഞ്ഞാണ് എന്നോ പറഞ്ഞ് സ്വപ്ന പദ്ധതികൾ നാളേക്ക് മാറ്റി വയ്ക്കുന്ന സ്ത്രീകൾക്ക്, കുടുംബിനികൾക്ക്, ഉത്തമമായ മാതൃകയാണ് ശാലിനി ജോസ്ലിൻ. പ്രതിബന്ധങ്ങൾ എന്ത് തന്നെ ആയാലും അത് തരണം ചെയ്യാൻ തയ്യാറായി മുന്നോട്ട് പോകുന്നവർക്കേ ജീവിത വിജയം സാധ്യം ആകൂ എന്നവർ സ്വന്തം ജീവിതം കൊണ്ട് അടിവര ഇടുന്നു. ഒരു സ്ത്രീ ഒരു സംരംഭം തുടങ്ങുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കാൻ എന്ന പോലെ തന്നെ നിരുത്സാഹപ്പെടുത്താനും ചുറ്റിലും ആളുകൾ കാണും. എന്നാൽ അതിനെ എല്ലാം ഉറച്ച മനസ്സോടെ തരണം ചെയ്താണ് ഓരോ സ്ത്രീ സംരംഭകയും നമ്മുടെ സമൂഹത്തിൽ സ്വന്തം കയ്യൊപ്പ് പതിപ്പിക്കുന്നത്. സ്വന്തം സ്വപ്‌നങ്ങൾ പൂർത്തിയാക്കുക അവനവന്റെ മാത്രം ഉത്തരവാദിത്വം ആണെന്ന് തിരിച്ചറിഞ്ഞ് അതിനായി ഇറങ്ങി തിരിക്കുക എന്നത് തന്നെയാണ് ഒരു വിജയ യാത്രയുടെ ഏറ്റവും ആദ്യത്തേതും അതേ സമയം ഏറ്റവും കഠിനവും ആയ പടി. അത് കടന്ന് കിട്ടിയാൽ നിങ്ങളുടെ പ്രചോദനം നിങ്ങൾ തന്നെ ആയിരിക്കും. സ്ത്രീ സംരംഭകർ ദിനം പ്രതി കൂടി വരുന്ന കാഴ്ച ആണ് കേരള സമൂഹം കണ്ടു കൊണ്ടിരിക്കുന്നത്. സമഗ്രം ആയ സാമൂഹ്യ മാറ്റത്തിന്റെ പ്രതീകം ആയി തന്നെ ഇതിനെ കാണാൻ നമുക്ക് സാധിച്ചാൽ മനസ്സിൽ ആഴത്തിൽ വേരോടുന്ന മുൻവിധികൾ തനിയെ വഴി മാറുക തന്നെ ചെയ്യും, തീർച്ച.
Relationships 3 years
0
0
0
07:54

മധുരം അതിമധുരം; പക്&#338

Episode in She's Equal
അഹമ്മദ് കബീർ എഴുതി സംവിധാനം ചെയ്ത് ജോജു ജോർജ്ജ് നായകൻ ആയ 'മധുരം' മലയാളികൾക്ക് പ്രണയത്തിന്റെ പുത്തൻ അനുഭവം ആണ് സമ്മാനിക്കുന്നത്. ഇന്ദ്രൻസ്, അർജുൻ അശോകൻ, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ, ജാഫർ ഇടുക്കി തുടങ്ങി മികച്ച അഭിനേതാക്കളുടെ ഒരു നീണ്ട നിര തന്നെ ഒന്നിച്ച ചിത്രം, എറണാകുളം ജനറൽ ആശുപത്രിയുടെ പശ്ചാത്തലത്തിൽ മനുഷ്യ ബന്ധങ്ങളുടെയും പ്രണയത്തിന്റെയും അതിതീവ്രം ആയ ആവിഷ്കാരം ആണ് ഒരുക്കിയിരിക്കുന്നത്. നായകൻ സാബുവിന് ചിത്രയോടുള്ള പ്രണയം കണ്ട് കണ്ണ് നിറഞ്ഞ പ്രേക്ഷകർ ഒന്നും നോക്കാതെ വിധി എഴുതി: മറക്കുന്നത് വരെ പ്രണയിക്കുന്നത് അല്ല, മരിക്കുന്നത് വരെ പ്രണയിക്കുന്നത് ആണ് യഥാർത്ഥ പ്രണയം. ഇതെല്ലാം നില നിൽക്കുമ്പോഴും ചിത്രം കാണികളോടും കഥാപാത്രങ്ങളോടും സിനിമയോട് മൊത്തത്തിലും നീതി പുലർത്തിയിട്ടുണ്ടോ എന്ന് വിലയിരുത്താൻ ചില വിശകലനങ്ങൾ കൂടിയേ തീരൂ. ചിത്ര എങ്ങനെയാണ് കിടപ്പിലായത്? ഉത്തരം ലളിതം ആണ്, സാബുവിന്റെ അശ്രദ്ധ കൊണ്ട്. അടുക്കള ഭാഗത്ത് 'ഒന്ന് വെറുതേ തെന്നി വീണ' ചിത്രയെ നടത്തിക്കൊണ്ട് ആണ് സാബു ആശുപത്രിയിൽ എത്തിക്കുന്നത്. പിന്നീട് സ്കാനിങ്ങിനും എക്സ്-റേ എടുക്കാനും എല്ലാം ദമ്പതിമാർ ഒന്നിച്ച് നടന്നാണ് പോയിട്ടുള്ളത്. അതിന് ശേഷം ആണ് ചിത്ര നടക്കാനും മിണ്ടാനും കഴിയാത്ത വിധത്തിൽ കിടപ്പിൽ ആകുന്നതും. ഹൈസ്‌കൂൾ തലത്തിൽ 'ഫസ്റ്റ് എയ്ഡ്' കൊടുക്കാൻ പഠിക്കുമ്പോൾ മുതൽ കേട്ടിട്ടുള്ള അടിസ്ഥാന കാര്യമാണ്, നടു തല്ലി വീണ ഒരാളെ പരന്ന പ്രതലത്തിൽ നേരെ കിടത്തി മാത്രമേ ആശുപത്രിയിൽ എത്തിക്കാവൂ എന്ന്. ചിത്രയ്ക്ക് സ്‌പൈനൽ ഇഞ്ചുറി സംഭവിച്ചു. സാബു ഇതൊന്നും അറിയാതെ ഭാര്യയെ നടത്തി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പക്ഷെ ചിത്രം കണ്ട് കൊണ്ടിരിക്കുന്ന പ്രേക്ഷകരോട് സംവിധായകന് കാണിക്കാവുന്ന ബേസിക്ക് ആയ എത്തിക്സ് ആണ് എന്തുകൊണ്ട് ചിത്രയ്ക്ക് ഈ ഗതി വന്നു എന്നത് ഒരു വാരിയിലൂടെ എങ്കിലും പറഞ്ഞ് വയ്ക്കുക എന്നത് സ്‌പൈനൽ ഇഞ്ചുറി പറ്റി തളർന്ന് പോയ പല മനുഷ്യർക്കും പരുക്കിനേക്കാൾ ദോഷം ചെയ്തിട്ടുണ്ടാകുക ചികിത്സ വൈകിയതും ട്രാൻസ്പോർട്ടേഷനിലെ പാളിച്ചയും ആയിരിക്കും. അപകടം പറ്റിയ വ്യക്തിയെ ഉടനെ ആശുപത്രിയിൽ എത്തിക്കാനുള്ള തത്രപ്പാടിൽ പലപ്പോഴും അവരെ എടുത്തും തിരുത്തിയും ഓട്ടോറിക്ഷയിൽ കയറ്റിയും എല്ലാം ചുറ്റും നിൽക്കുന്നവർ ആശുപത്രിയിലേക്ക് ഓടും. ഈ ഘട്ടത്തിൽ ആണ് സ്‌പൈനൽ ഇഞ്ചുറി പറ്റിയതിനേക്കാൾ മോശം ആകുന്നത്. ശരി, ചിത്രയ്ക്ക് സ്‌പൈനൽ ഇഞ്ചുറി സംഭവിച്ചു. സാബു ഇതൊന്നും അറിയാതെ ഭാര്യയെ നടത്തി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പക്ഷെ ചിത്രം കണ്ട് കൊണ്ടിരിക്കുന്ന പ്രേക്ഷകരോട് സംവിധായകന് കാണിക്കാവുന്ന ബേസിക്ക് ആയ എത്തിക്സ് ആണ് എന്തുകൊണ്ട് ചിത്രയ്ക്ക് ഈ ഗതി വന്നു എന്നത് ഒരു വാരിയിലൂടെ എങ്കിലും പറഞ്ഞ് വയ്ക്കുക എന്നത്. ഡോക്ടർ രാജാ എന്ന കഥാപാത്രത്തിന് അത് ചെയ്യാവുന്നതും ആയിരുന്നു. സിനിമ കഴിയുമ്പോഴും സാബുവിന് സംഭവിച്ച വലിയ അബദ്ധം കാണികൾ മനസ്സിലാക്കുന്നില്ല എന്നത് തീർത്തും നിർഭാഗ്യകരം ആണ്. ചെറി ഇതിലും മികച്ച ജീവിതം അർഹിക്കുന്നു ഡിവോഴ്സ് എന്ന് കേൾക്കുമ്പോൾ പൊട്ടിത്തെറിക്കുന്ന സാബു ആണ് ചിത്രത്തിലെ നായകൻ. ശരിക്കും കേട്ടാൽ അറയ്ക്കേണ്ട, ഹാലിളകേണ്ട ഒരു വാക്ക് ആണോ ഡിവോഴ്സ്? ആത്മാഭിമാനത്തിന് വില കൊടുക്കുന്ന വയ്ക്തിയുടെ ഏറ്റവും മികച്ച സെല്ഫ് കെയർ മെക്കാനിസം ആണ് ഡിവോഴ്സ്. എന്ത് വിട്ടുവീഴ്ച ചെയ്തും ബന്ധങ്ങൾ നില നിർത്തുക എന്നത് ഒട്ടും ആശാസ്യം ആയ രീതിയല്ല. ഒത്ത് പോകാൻ സാധിക്കാത്തവർക്ക് വേണ്ടി വ്യക്തിത്വം പണയം വച്ച് മനുഷ്യർ കഷ്ടപ്പെടുന്ന കാഴ്ചയേക്കാൾ സങ്കടകരം മറ്റൊന്നല്ല. അതിന് ഉത്തമ ഉദാഹരണം ആണ് നിഖില വിമൽ അവതരിപ്പിച്ച ചെറി എന്ന കഥാപാത്രം. ഒട്ടും യോജിച്ച് പോകാത്ത മനുഷ്യർക്ക് വേണ്ടി താത്പര്യമില്ലാത്ത കാര്യങ്ങൾ ചെയ്ത് ബന്ധം നിലനിർത്താൻ ശ്രമിക്കുന്ന ചെറി ഉത്തമ ഭാര്യ ആയിട്ടാണ് ചിത്രത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഒന്നിച്ച് ഇരുന്നുള്ള സംഭാഷണത്തിൽ സാബു കെവിനോട് പറയുന്നുമുണ്ട്: 'അവൾ നല്ല കുട്ടിയല്ലേ..' എന്ന്. അതേ സാബുവിനോട് ആണ് ചെറി പിന്നീട് പറയുന്നത് 'എനിക്ക് കുക്കിങ് തീരെ താത്പര്യം ഇല്ല, അമ്മയെ ഇമ്പ്രസ് ചെയ്യാൻ വേണ്ടിയാണ് ഇതെല്ലാം ചെയ്ത് കൂട്ടുന്നത്' എന്ന്. ജീവിതത്തിൽ താൻ ഇഷ്ടപ്പെടുന്ന ക്രിയേറ്റിവ് ആയ ഇത്രയേറെ കാര്യങ്ങൾ ചെയ്യാവുന്ന ക്വാളിറ്റി ടൈം ആണ് ആ പെൺകുട്ടി അമ്മായിയമ്മയെ സന്തോഷിപ്പിക്കാൻ വേണ്ടി ചെലവഴിക്കുന്നത് എന്നോർത്താൽ ഒരു കാര്യം മനസ്സിലാകും: ചെറി ഇതിലും നല്ലൊരു ജീവിതം അർഹിക്കുന്നുണ്ട്. രവി വെഡ്സ് സുലേഖ - കാണാമറയത്തെ സൗന്ദര്യം 'കണ്ടത് മധുരം; കാണാത്തത് അതിമധുരം' എന്നാണല്ലോ. ഒരേ പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെടുന്ന മൂന്ന് ദമ്പതിമാരിൽ ഒന്നിനെ മാത്രം പാതി വഴിയിൽ ഉപേക്ഷിച്ചത് പ്രേക്ഷകർക്ക് ചില്ലറ സങ്കടം ഉണ്ടാക്കി എന്ന് പറയാതെ വയ്യ. ഇന്ദ്രൻസിന്റെ ഇതുവരെ കാണാത്ത പ്രണയ ഭാവം മനോഹരം ആയി ഒപ്പിയെടുത്തു എങ്കിലും അതിന് പാത്രം ആയ സുലേഖയെ ഒരു നോക്ക് കാണാൻ പോലും പ്രേക്ഷകർക്ക് ഭാഗ്യം ലഭിച്ചില്ല. അതിൽ ഉപരി അവരുടെ ആരോഗ്യ വിവരം പോലും പ്രേക്ഷകർക്ക് അറിയാൻ ആയില്ല എന്നത് തീർത്തും സങ്കടകരം ആയിപ്പോയി. ഒരു കൂട്ടം മനുഷ്യരുടെ സിനിമ ആയി തുടങ്ങി ഏതാനും ഒന്നോ രണ്ടോ കഥാപാത്രങ്ങളിലേക്ക് ചുരുങ്ങുമ്പോൾ സംഭവിക്കുന്ന അപൂർണ്ണതയാണ് ഇവിടെ മുഴച്ച് നിൽക്കുന്നത്. ഭക്ഷണം, ലിംഗം, രാഷ്ട്രീയം ചിത്രത്തിൽ ഉടനീളം ഭക്ഷണത്തിന് ഉയർന്ന പ്രാധാന്യം നൽകി പോരുന്നുണ്ട്. 'എല്ലാ ദിവസവും ചിക്കൻ ബിരിയാണി കഴിക്കാൻ ഹോട്ടലിൽ എത്തുന്ന ശുദ്ധ വെജിറ്റേറിയൻ പെൺകുട്ടി' എന്ന അതിശയോക്തി അവിടെ നിൽക്കട്ടെ, ഭക്ഷണത്തിലൂടെ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന വികാരങ്ങളും പ്രണയവും ചിത്രത്തിൽ കാണാം. സാബു ചിത്രയ്ക്ക് തന്റെ ഹൃദയം കൈമാറുന്നത് ഭക്ഷണത്തിലൂടെ, ചെറി തന്റെ ഭർത്താവിന്റെയും കുടുംബത്തിന്റെയും മനസ്സ് കീഴടക്കാൻ നോക്കുന്നത് ഭക്ഷണത്തിലൂടെ, കുഞ്ഞിക്ക നാട്ടുകാരെ മുഴുവൻ സന്തോഷമായി ഇരുത്തുന്നത് ഭക്ഷണത്തിലൂടെ.. എല്ലാം നല്ലത് തന്നെ, അതിൽ ജൻഡർ റോൾസ് കലരാത്തിടത്തോളം മാത്രം. ചിത്രയ്ക്ക് വേണ്ടി വീട്ടുജോലികൾ മുഴുവൻ ചെയ്ത് കുടുംബസ്ഥൻ ആകാൻ സാബു ഒരുക്കം ആണ് എന്ന് പറയുന്ന അതേ ചിത്രത്തിൽ ആണ് വീട്ടുജോലിയും ഓഫീസ് ജോലിയും എല്ലാം ഒരുമിച്ച് ചെയ്ത് വീട്ടുകാരെ കൈയിൽ എടുക്കാൻ ശ്രമിക്കുന്നത് ന്യായീകരിക്കപ്പെടുന്നത്. അതും അമ്മയ്ക്ക് ഇഷ്ടം ഇല്ലാത്തത് കൊണ്ട് ഭാര്യയെ ഉപേക്ഷിക്കാൻ ശ്രമിക്കുന്ന ഭർത്താവിന് വേണ്ടി! പാചകത്തിലൂടെ പ്രണയവും സ്‌ട്രെസ് റിലീഫും സന്തോഷവും കണ്ടെത്തുന്നത് ന്യായം, അത് ഉത്തരവാദിത്വം ആകുന്നത് ശുദ്ധ അന്യായമാണ്. ഫുഡ് ഷെയ്മിങ് എന്ന കൺസെപ്റ്റ് കേരളത്തിൽ പലർക്കും പരിചിതം അല്ല. ചിലർ തുടർന്ന് പോരുന്ന ഭക്ഷണരീതിയെ, തത്വശാസ്ത്രത്തെ, ശീലത്തെ അടച്ച് ആക്ഷേപിക്കുന്ന തീർത്തും മോശം ആയ പ്രവണത ആണ് നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരോട് 'ജീവികളെ കൊന്ന് തിന്നാൻ മനസ്സാക്ഷിക്കുത്ത് ഇല്ലേ' എന്ന് ചോദിക്കുന്നത് പോലെ തന്നെ അനീതി ആണ് വെജിറ്റേറിയൻ മനുഷ്യരോട് നിങ്ങൾ കഴിക്കുന്നത് ഭക്ഷണം തന്നെ ആണോ എന്ന് ആക്ഷേപിക്കുന്നതും. പക്ഷെ രണ്ടാമത് പറഞ്ഞത് നമ്മുടെ സമൂഹത്തിൽ അല്പം പോപ്പുലർ ആണ്. അതിൽ നിന്ന് ഉടലെടുത്തത് ആണ് 'വെജ് ബിരിയാണി ബിരിയാണി അല്ല, പുലാവ് മാത്രമാണ്' എന്ന പരിഹാസവും. ഏത് ഭക്ഷണത്തിന്റെയും ക്രോസ് കുസീൻ വകഭേദങ്ങൾ മാനിക്കപ്പെടുന്ന ലോകത്താണ് ആരും തിരിച്ചറിയപ്പെടാതെ ഫുഡ് ഷെയ്മിങ് മുഖ്യധാരാ മാധ്യമത്തിൽ പോലും നടന്ന് പോരുന്നത്. മധുരം ജീവിതം ഇതൊക്കെ ആയിരുന്നാലും ഒരുപിടി പച്ചയായ ജീവിതങ്ങൾ വെള്ളിത്തിരയിൽ ഒപ്പി എടുക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കൂട്ടം ജീവിതങ്ങളെ തികഞ്ഞ യാഥാർഥ്യ ബോധത്തോടെ ചിത്രീകരിച്ചിട്ടും ഉണ്ട്. എല്ലാ വ്യക്തിബന്ധങ്ങൾക്കും അതീതമായി സ്നേഹം എന്ന വികാരത്തിന്റെ അധീശത്വം കൃത്യമായി സ്ഥാപിച്ചിട്ടുണ്ട്. ചിത്രം കണ്ട് കഴിയുമ്പോൾ ഓരോ കാണിയും തന്റെ വരങ്ങൾ എണ്ണി തിട്ടപ്പെടുത്തി പ്രപഞ്ചത്തോട് നന്ദി പറയുകയും ചെയ്യും. മധുരം നൽകുന്ന സന്ദേശത്തിൽ ഒരൊറ്റ തിരുത്ത് മാത്രമേ ആവശ്യം ഉള്ളൂ: 'ജീവിതാവസാനം വരെ നീണ്ട് നിൽക്കുന്നത് മാത്രം അല്ല പ്രണയം. മരണം വരെ എന്തും സഹിച്ച് പേറേണ്ടത് അല്ല ബന്ധങ്ങൾ. വിവാഹ ജീവിതത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടത് സ്ത്രീയുടെ കടമ അല്ല. മധുരം നൽകുന്ന സന്ദേശത്തിൽ ഒരൊറ്റ തിരുത്ത് മാത്രമേ ആവശ്യം ഉള്ളൂ: 'ജീവിതാവസാനം വരെ നീണ്ട് നിൽക്കുന്നത് മാത്രം അല്ല പ്രണയം. മരണം വരെ എന്തും സഹിച്ച് പേറേണ്ടത് അല്ല ബന്ധങ്ങൾ. വിവാഹ ജീവിതത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടത് സ്ത്രീയുടെ കടമ അല്ല പാചകം എല്ലാവരുടെയും ഹൃദയത്തിലേക്ക് ഉള്ള വഴിയും അല്ല. മനുഷ്യർക്ക് വലുത് സന്തോഷം തന്നെയാണ്. സന്തോഷം നൽകുന്ന ബന്ധങ്ങൾ മാത്രമേ മുന്നോട്ട് കൊണ്ട് പോകേണ്ടത് ഉള്ളൂ. ആത്യന്തികം ആയി ജീവിതത്തിൽ വേണ്ടത് തൃപ്തിയും സമാധാനവും മാത്രം ആണ്. ചുറ്റും ഒരുപാട് ബന്ധങ്ങൾ ഉണ്ടാകുന്നതും അവയെല്ലാം നില നിർത്തുന്നതും അല്ല ജീവിത വിജയം, മറിച്ച് ഒന്നോ രണ്ടോ ബന്ധങ്ങളെ ഉള്ളൂ എങ്കിലും അവ സന്തോഷകരവും തൃപ്തി ദായകവും ആയിരിക്കുക എന്നതാണ്. വിട്ടുവീഴ്ചകൾ നടത്തി കുടുംബ ബന്ധങ്ങൾ മുന്നോട്ട് കൊണ്ട് പോകണം എന്ന ക്ലിഷേ ആശയത്തിൽ നിന്നും മലയാളം സിനിമ ഏറെ ദൂരം മുന്നോട്ട് പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Relationships 3 years
0
0
0
08:22

വിസർജ്ജിച്ചപ്പോൾ സ

Episode in She's Equal
ഒരു മനുഷ്യായുസിലെ ഏറ്റവും വലിയ വേദന പ്രസവ വേദനയാണ് എന്നാണ് നമ്മൾ പഠിച്ചിട്ടുള്ളത്. ഇരുപത് അസ്ഥികൾ ഒന്നിച്ച് ഒടിയുന്ന വേദന സഹിച്ചാണ് ഓരോ അമ്മയും തന്റെ കുഞ്ഞിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നത് എന്ന് വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ജനനേന്ദ്രിയം കീറി മുറിക്കപ്പെടുകയും വീണ്ടും തുന്നി കെട്ടപ്പെടുകയും ചെയ്യുന്ന വേദന ഒരു അമ്മയ്ക്ക് മാത്രം അവകാശപ്പെട്ടതല്ല. തന്റെ ഉള്ളിലെ യഥാർത്ഥ ലൈംഗിക സ്വത്വം പുറത്ത് കൊണ്ട് വരാനായി ഓരോ ട്രാൻസ്‌ജെൻഡർ വ്യക്തിയും കടന്നുപോകുന്ന വഴികൾ ആണത്. ഒരുപക്ഷെ പ്രസവത്തേക്കാൾ തീവ്രമാണ് ആ വേദന. മാത്രമല്ല, പ്രസവം കഴിഞ്ഞ ഒരു സ്ത്രീക്ക് സാധാരണ ഗതിക്ക് ഈ സമൂഹത്തിൽ ലഭിക്കുന്ന പരിചരണത്തിന്റെ പകുതി പോലും ലിംഗ പുനർനിർണ്ണയ ശസ്ത്രക്രിയയ്ക്ക് വിധേയർ ആകുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ലഭിക്കാറില്ല താനും! സ്വന്തം സ്വത്വത്തെ ഗർഭം ധരിച്ച് ആത്മാവ് കൊണ്ട് പ്രസവിക്കുന്ന ലൈംഗിക വിഭാഗത്തിന്റെ ജീവിതം ആണ് ദയ ഗായത്രി എന്ന ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് സ്വന്തം അനുഭവങ്ങളിലൂടെ തുറന്ന് പറയുന്നത്.. "ഇരുപത്തിരണ്ട് വയസ്സിലാണ് ഞാൻ ലിംഗ പുനർനിർണ്ണയ ശസ്ത്രക്രിയയ്ക്ക് വിധേയ ആകുന്നത്. അതിന് മുൻപുള്ള രണ്ട് വർഷക്കാലം എനിക്ക് ഓർക്കാൻ കൂടി ഇഷ്ടമല്ല. മനുഷ്യൻ എന്ന പരിഗണന പോലും പൊതുസമൂഹം തറാതിരുന്ന നാളുകൾ. തെരുവിലും ലോഡ്ജുകളിലും എന്തിന്, ജയിലിൽ പോലും കിടന്നിട്ടുണ്ട്. അതിനെ കുറിച്ചെല്ലാം ഞാൻ എന്റെ ആത്മകഥയിൽ ഒരുനാൾ തുറന്ന് എഴുതും. പക്ഷെ സംഭവിച്ചത് എല്ലാം നല്ലതിന് എന്നപോലെയാണ് എനിക്ക് സെലിബ്രിറ്റി മെയ്ക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറിനെ പരിചയപ്പെടാൻ സാധിച്ചത്. ഉടുതുണിക്ക് മറുതുണി ഇല്ലാതെ നടന്ന കാലത്ത് എനിക്ക് അടിവസ്ത്രങ്ങൾ അടക്കം വാങ്ങിത്തന്ന് എന്നെ കൂടെക്കൂട്ടിയ സ്ത്രീയാണ് അവർ. 'അമ്മ' എന്നല്ലാതെ ഞാൻ അവരെ വേറെന്ത് വിളിക്കണം? ലിംഗ-ലൈംഗിക സ്വത്വം പുറത്ത് കൊണ്ടുവരാൻ അതിസങ്കീർണ്ണം ആയ ഒരു ശസ്ത്രക്രിയ നേരിടുമ്പോൾ ആരോരും ഇല്ലാതെ, പേരിന് ഒരാളെ ബൈസ്റ്റാൻഡർ ആയി നിർത്തി മരണ വേദന കടിച്ചമർത്തി മണിക്കൂറുകൾ തള്ളി നീക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾ ആണ് ഈ സമൂഹത്തിൽ കൂടുതലും ഹിജഡ സംസ്കാരത്തിൽ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ അംഗം ആകുന്ന നിമിഷം നമ്മൾ അതിലെ ഏതെങ്കിലും കുടുംബത്തിന്റെ ഭാഗം ആകണം. ഒരു മുതിർന്ന ട്രാൻസ്‌ജെൻഡർ വ്യക്തി നമ്മുടെ അമ്മയാകും. ആ അമ്മയുടെ മക്കൾ നമുക്ക് സഹോദരങ്ങൾ ആകും. സ്വന്തം കുടുംബം തള്ളിക്കളയുന്ന മക്കൾക്ക് താങ്ങും തണലും ആകുക പിന്നെ ഈ കുടുംബമാണ്. പക്ഷെ കേരളത്തിൽ എല്ലാ ട്രാൻസ്‌ജെൻഡർ വ്യക്തികളും ഹിജഡ സംസ്കാരം പിന്തുടരുന്നില്ല. സ്വതന്ത്രർ ആയ വ്യക്തികൾ കുറേയുണ്ട്. പക്ഷെ ശാരീരികമായും മാനസികമായും തളർന്ന് ഇരിക്കുന്ന ഘട്ടത്തിൽ ഒരമ്മ ചെയ്തു തരുന്ന എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞ് മറ്റൊരു കമ്മ്യൂണിറ്റി മെമ്പർ ചെയ്ത് തന്നാൽ അവരെ ആരായാലും അറിയാതെ അമ്മേ എന്ന് വിളിച്ച് പോകും. ഇങ്ങനെ മനസ്സ് കൊണ്ട് സ്വീകരിച്ച കുടുംബങ്ങളും കുടുംബാംഗങ്ങളും ആണ് കേരളത്തിലെ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഇടയിൽ കൂടുതലും," ദയ പറയുന്നു. ഇരുപത്തിരണ്ടാം വയസ്സിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടക്കുമ്പോൾ ദയ ഗായത്രിയെ പരിചരിക്കാൻ സ്വന്തം അമ്മയും അച്ഛനും തന്നെയാണ് ആശുപത്രിയിൽ കൂടെ ഉണ്ടായിരുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സാധാരണ ജനങ്ങൾക്ക് ഇതൊരു അതിശയമേ ആകില്ല. ഒരാൾക്ക് വയ്യാതെ വന്നാൽ അയാളുടെ കുടുംബം തന്നെയല്ലേ കൂടെ ഉണ്ടാകുക എന്നായിരിക്കാം ചിന്തിക്കുക. എന്നാൽ, തന്റെ ലിംഗ-ലൈംഗിക സ്വത്വം പുറത്ത് കൊണ്ടുവരാൻ അതിസങ്കീർണ്ണം ആയ ഒരു ശസ്ത്രക്രിയ നേരിടുമ്പോൾ ആരോരും ഇല്ലാതെ, പേരിന് ഒരാളെ ബൈസ്റ്റാൻഡർ ആയി നിർത്തി, അടിസ്ഥാന ആവശ്യങ്ങൾ പോലും അയാളോട് പറയാൻ മടിച്ച് മരണ വേദന കടിച്ചമർത്തി മണിക്കൂറുകൾ തള്ളി നീക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾ ആണ് ഈ സമൂഹത്തിൽ കൂടുതലും. ദയ ഗായത്രിയുടെ വാക്കുകൾ ഇങ്ങനെ: "ശസ്ത്രക്രിയ കഴിഞ്ഞ് ഒൻപത് ദിവസത്തോളം മല വിസർജ്ജനം നടക്കില്ല. അത്ര ദിവസം വേദന ഒഴിവാക്കാൻ ഇഞ്ചക്ഷനും എടുക്കും. കൃത്രിമമായി ഉണ്ടാക്കി എടുത്ത ഒരു ശരീരഭാഗമാണ് കാലുകൾക്ക് ഇടയിൽ. പച്ചമാംസം കൂട്ടി തുന്നി വച്ചിരിക്കുകയാണ്. ഒന്ന് അമർത്തി ശ്വാസം വിട്ടാൽ പോലും സ്റ്റിച്ച് പൊട്ടും. എത്ര ഇഞ്ചക്ഷൻ എടുത്താലും ഞാൻ വേദന കൊണ്ട് ഞരങ്ങുമായിരുന്നു. എന്റെ അമ്മയ്ക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു ആ കാഴ്ച. മൂന്ന് തവണ എന്റെ സ്റ്റിച്ചുകൾ പൊട്ടി കിടക്ക മുഴുവൻ രക്തമായി. ബോധം മറഞ്ഞ് വീണ ഞാൻ പിന്നെ ഉണരുക ഓപ്പറേഷൻ തിയേറ്ററിൽ വീണ്ടും സ്റ്റിച്ച് ഇട്ട ശേഷമാണ്. അങ്ങനെ ഒൻപത് ദുരിതദിവസങ്ങൾ കടന്നുപോയി. ഒൻപത് ദിവസത്തെ മലം കെട്ടി കിടന്നത് ഒരുമിച്ച് പുറത്തേക്ക് വരുന്ന ദിവസമാണ് അടുത്തത്. ‘‘ശസ്ത്രക്രിയ കഴിഞ്ഞ് ഒൻപത് ദിവസത്തോളം മല വിസർജ്ജനം നടക്കില്ല. അത്ര ദിവസം വേദന ഒഴിവാക്കാൻ ഇഞ്ചക്ഷനും എടുക്കും. കൃത്രിമമായി ശൃഷ്ടിച്ച് എടുത്ത ഒരു ശരീരഭാഗമാണ് കാലുകൾക്ക് ഇടയിൽ’’ പ്രസവിക്കാൻ പോകുന്ന സ്ത്രീയേക്കാൾ ഭീതി ആയിരുന്നു മനസ്സിൽ. ഒരു കാരണവശാലും സമ്മർദ്ദം ചെലുത്തരുത്, തനിയെ പുറത്തുവരുന്ന മലം മാത്രമേ പുറം തള്ളാവൂ എന്ന് ഡോക്ടർമാർ പ്രത്യേകം നിർദ്ദേശിച്ചിരുന്നു. വൻകുടലിലും നിന്ന് മലം ഇറങ്ങിവരുന്നത് കമ്മോഡിൽ ഇരുന്ന് ഞാൻ ആകാംക്ഷയോടെ അറിയുന്നുണ്ടായിരുന്നു. മലദ്വാരത്തിന് അടുത്ത് എത്തിയപ്പോൾ ആശ്വാസം ആണ് തോന്നിയത്. ഇനി ഒരൊറ്റ സെക്കൻഡ്! എന്റെ ഭാരം ഞാൻ ഒഴിക്കും - ആ ചിന്തയിൽ ഒരു അണുവിട കൊണ്ട് ഞാൻ പോലും അറിയാതെ ഒരു കുഞ്ഞ് സമ്മർദ്ദം ചെലുത്തിപ്പോയി. സ്റ്റിച്ചുകൾ പൊട്ടിക്കീറി ആ ബാത്റൂം ചോരക്കളം ആയി. ഞാൻ അമ്മേ എന്ന് വിളിച്ച് ബോധം കെട്ട് നിലം പതിച്ചു!" പ്രസവാനന്തരം ഉള്ള ആദ്യ മല വിസർജ്ജനത്തെ കുറിച്ച് ഓരോ സ്ത്രീക്കും ഇതുപോലെ ഉള്ള് നീറ്റുന്ന അനുഭവങ്ങൾ പറയാനുണ്ടാകും. പക്ഷെ സമൂഹം, 'ഇതെല്ലാം ഒരു പെണ്ണ് അനുഭവിക്കേണ്ടത് ആണ്,' അഥവാ 'ഇതെല്ലാം അനുഭവിച്ചാലാണ് പെണ്ണ് പൂർണ്ണയാകുക' എന്നീ നിസ്സാരവത്കരണങ്ങൾ കൊണ്ട് എന്നേ അവളുടെ വായ അടച്ച് വച്ചിരിക്കുകയാണ്. ഇപ്പോൾ ഈ കുറിപ്പ് വായിക്കുന്ന ചിലരെങ്കിലും മനസ്സിൽ കരുതുന്നുണ്ടാവും: "ഹോ! ഇത്രയെല്ലാം സഹിച്ച് എന്തിന് ഇതിനൊക്കെ പുറപ്പെടുന്നു! ദൈവം പടച്ച് വച്ച രൂപത്തിൽ അങ്ങ് ജീവിച്ചാൽ പോരെ?!" അവരോട് ഒന്നേ പറയാനുള്ളൂ: ഒരു കുഞ്ഞിനെ ഭൂമിയിലേക്ക് കൊണ്ട് വരിക എന്നത് ജീവൻ പോലും പണയപ്പെടുത്തി ഒരമ്മ ചെയ്യാൻ തയ്യാറാകുന്നുണ്ട് എങ്കിൽ, തന്റെ ഉള്ളിലെ യഥാർത്ഥ ലൈംഗിക സ്വത്വം പുറത്ത് കൊണ്ടുവരാൻ ഏതൊരു വ്യക്തിക്കും ഈ മരണവേദനയും അനുഭവിക്കാം. പക്ഷെ ഇരുകൂട്ടരെയും ഒരേ കണ്ണോടെ, ഒരേ മനസ്സോടെ സമൂഹം നോക്കി കാണണം എന്ന് മാത്രം. തന്റെ കാലുകൾക്ക് ഇടയിൽ നിന്ന് ലിംഗം എന്ന ഭാരം ഒഴിക്കുക എന്ന സങ്കീർണമായ പ്രക്രിയ കഴിഞ്ഞപ്പോൾ ദയ ഗായത്രിയുടെ മനസ്സ് ശൂന്യം ആയിരുന്നു. തിരിഞ്ഞ് നോക്കുമ്പോൾ നഷ്ടബോധമോ, നേട്ടത്തിന്റെ സുഖമോ ഒന്നുമല്ല അവർക്ക് തോന്നിയത്; മറിച്ച് 'ഒടുക്കം ഞാൻ ഞാനായിരുന്നു' എന്ന നിറവാണ്. "ആത്മാവും ശരീരവും ഒന്നാകുന്ന അവസ്ഥ! അങ്ങനെയാണ് സർജറിക്ക് ശേഷമുള്ള ശാന്തതയെ ഞാൻ വിളിക്കുക. എന്റെ ആത്മാവ്, ഞാൻ ആഗ്രഹിക്കുന്ന ശരീരത്തിന്റെ - സ്ത്രീശരീരത്തിന്റെ - ഭാഗം ആയിരിക്കുന്നു! അതിൽ കൂടുതൽ എന്ത് വേണം എനിക്ക് ആനന്ദിക്കാൻ.." എന്നാൽ ദയയ്ക്ക് തന്റെ ഒത്താശയോടെ മുറിച്ച് കളഞ്ഞ പുരുഷലിംഗത്തോട് ഒട്ടും തന്നെ അറപ്പുണ്ടായിരുന്നില്ല എന്നുവേണം കരുതാൻ. "ഞാൻ ആ ലിംഗത്തെ അനുഭവിച്ചിട്ടുണ്ട്. ആസ്വദിച്ചിട്ടുണ്ട്. ഏതൊരു ആൺകുട്ടിയെയും പോലെ സ്വയംഭോഗം ചെയ്തിട്ടും ഉണ്ട്. ട്രാൻസ്‌ജെൻഡർ ആകുക എന്നാൽ ശാരീരികമായ അവസ്ഥ മാത്രമല്ല, മാനസികമായ അവസ്ഥയാണ്. രതിയിൽ ഏർപ്പെടുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കുന്നു എന്നതിൽ ഉപരി മനസ്സിൽ എന്ത് നടക്കുന്നു എന്നതാണ് അവിടെ പരിഗണിക്കേണ്ടത്," ദയയുടെ വാക്കുകൾ കൃത്യമാണ്; ചിന്തകൾ തെളിമയുള്ളതും. ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് മാസത്തോളം ബ്ളീഡിങ്ങും വജൈനൽ ഡിസ്ചാർജുകളും നിലനിന്നു. പിന്നീട് അത് മാറി. അതിന് ശേഷം ഒരു വർഷത്തോളം കൃസരിയിൽ വേദന അനുഭവപ്പെട്ടു. പിന്നെ അതും മാറി. അപ്പോഴേക്ക് ഹോർമോണാൽ തെറാപ്പികൾ വഴി ദയയുടെ സ്ത്രീശരീരം കൂടുതൽ നിറവുറ്റതായി. അതിനെല്ലാം പുറമെ, ആ പഴയ നാണംകുടുങ്ങി ചെറുക്കൻ ഒരു തന്റേടമുള്ള പെണ്ണായി! തന്റെയും തനിക്ക് ചുറ്റും ഉള്ളവരുടെയും സാമൂഹ്യ പ്രശ്നങ്ങൾ സമൂഹത്തിന് മുന്നിൽ തുറന്ന് പറയുന്ന, ലിംഗസമത്വ വേദികളിൽ മടി കൂടാതെ പ്രസംഗിക്കുന്ന, ക്യാമറയ്ക്ക് മുന്നിൽ നിറചിരിയോടെ മോഡലിംഗ് ചെയ്യുന്ന, മിടുക്കിയായ ദയ ഗായത്രി! നാടകാഭിനയവും കലാസാംസ്കാരിക പ്രവർത്തനങ്ങളും നെഞ്ചോട് ചേർത്ത കലാകാരി.. ഈ മാറ്റത്തിന് ആശുപത്രി കിടക്കയിലെ വേദനകളെക്കാൾ വിലയുണ്ട്, സത്യം! ദയയ്ക്ക് ഇപ്പോൾ ജീവിതപങ്കാളിയായി തന്നെപ്പോലെ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷൻ ആയിത്തീർന്ന ഒരു മിടുക്കനുണ്ട്. അവൾക്ക് ചുറ്റും അവളുടെ കുടുംബവും മാതാപിതാക്കളും എല്ലാമുണ്ട്. എങ്കിലും സ്വന്തം ചെലവിന് അദ്ധ്വാനിച്ച്, തന്നെപ്പോലുള്ള മറ്റ് ട്രാൻസ്‌ജെൻഡർ വ്യക്തികളോടൊപ്പം ചേർന്ന് നിന്ന് കഴിയാനാണ് അവൾക്ക് ഇഷ്ടം. പക്ഷെ ദയയെ പോലെ ഭാഗ്യം ഉള്ളവർ അല്ല കമ്മ്യൂണിറ്റിയിലെ മറ്റ് ട്രാൻസ്‌ജെൻഡർ വ്യക്തികൾ. ഒരു വർഷത്തോളം റെസ്റ്റ് വേണ്ട സങ്കീർണ്ണമായ സർജറി കഴിഞ്ഞ് മാസങ്ങൾ കഴിയുമ്പോൾ അഷ്ടിക്ക് വകയില്ലാതെ വേദന സംഹാരി ഗുളികകൾ കഴിച്ച് സെക്സ് വർക്കിന് ഇറങ്ങുന്നവർ കേരളത്തിൽ ഉണ്ട്. ‘‘ഡോക്ടർമാരുടെ അശ്രദ്ധ മൂലം തെറ്റായ രീതിയിൽ സർജറി നടന്ന്, മൂത്രം ഒഴിക്കാൻ പോലും കഴിയാതെ വിങ്ങിപ്പൊട്ടി നടക്കുന്നവർ കേരളത്തിൽ ഉണ്ട്. "മൂത്രസഞ്ചി വല്ലാതെ നിറയുമ്പോൾ ഞാൻ കാലുകൾക്ക് ഇടയിൽ ഒരു സൂചി എടുത്ത് കുത്തും, അപ്പോൾ തുള്ളി തുള്ളി ആയി രക്തത്തോടൊപ്പം മൂത്രം ഊർന്ന് ഇറങ്ങും" ഒരു രാത്രിയുടെ മരവിപ്പ് മാറുമ്പോൾ ഏതെങ്കിലും ലോഡ്ജ് മുറിയിൽ വേദന കടിച്ചമർത്തി പകൽ മുഴുവൻ മരണത്തെ മുഖാമുഖം കണ്ട് കിടക്കുന്നവർ. ഡോക്ടർമാരുടെ അശ്രദ്ധ മൂലം തെറ്റായ രീതിയിൽ സർജറി നടന്ന്, മൂത്രം ഒഴിക്കാൻ പോലും കഴിയാതെ വിങ്ങിപ്പൊട്ടി നടക്കുന്നവർ കേരളത്തിൽ ഉണ്ട്. "മൂത്രസഞ്ചി വല്ലാതെ നിറയുമ്പോൾ ഞാൻ കാലുകൾക്ക് ഇടയിൽ ഒരു സൂചി എടുത്ത് കുത്തും, അപ്പോൾ തുള്ളി തുള്ളി ആയി രക്തത്തോടൊപ്പം മൂത്രം ഊർന്ന് ഇറങ്ങും" എന്ന് തുറന്ന് പറഞ്ഞ ട്രാൻസ്‌ജെൻഡർ വനിതയും കേരളത്തിൽ തന്നെയാണ് ഉള്ളത്. ഇവരുടെ എല്ലാം ഉന്നമനത്തിനോ നന്മയ്ക്കോ വേണ്ടി ഒന്നും തന്നെ പൊതുസമൂഹം ചെയ്യുന്നില്ല എന്നതാണ് നഗ്നമായ വസ്തുത. ലോക്ക്ഡൗൺ കാലം കേരളത്തിലെ ജനങ്ങൾക്ക് പൊതുവിൽ എന്ന പോലെ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കഷ്ടതകൾ നിറഞ്ഞത് ആയിരുന്നു. ഭിക്ഷാടനവും സെക്സ് വർക്കും നിത്യ തൊഴിൽ ആക്കിയ കമ്മ്യൂണിറ്റികൾ പട്ടിണിയുടെ കയ്പ്പ് അറിഞ്ഞ നാളുകൾ ആണ് ഈ കഴിഞ്ഞ രണ്ട് വർഷങ്ങൾ. ലിംഗവിവേചനം ഒരു മിത്താണ് എന്ന് ഉറക്കെ പറയുന്ന പ്രിവിലേജ്ഡ് മനുഷ്യരുടെ മുന്നിൽ, സ്വന്തം ലിംഗത്തെ പുണരാൻ വേണ്ടി ദുരിതക്കയങ്ങൾ താണ്ടുന്ന ഇവരുടെ ജീവിതങ്ങൾ തുറന്ന് കാട്ടപ്പെടുക തന്നെ വേണം!
Relationships 3 years
0
0
0
10:40

കേരളത്തിന്റെ കളരിമ

Episode in She's Equal
എൺപത്തിരണ്ട്‍ വയസ്സിന്റെ നിറവിൽ മീനാക്ഷിയമ്മ വിശ്രമിക്കുകയല്ല; കൈകളിൽ വാളും കുറുവടിയും ഏന്തി പുത്തൻ തലമുറയെ ആയോധന കലകളുടെ ലോകത്തേക്ക് കൈ പിടിച്ച് കയറ്റുകയാണ്. 2017-ൽ രാജ്യം നാലാമത്തെ പരമോന്നത ബഹുമതി ആയ പത്മശ്രീ നൽകി ആദരിച്ച ഈ മുതുമുത്തശ്ശി ഇന്നും കളരിപ്പയറ്റ് എന്ന പരമ്പരാഗത ആയോധനകലയ്ക്ക് ഇന്നും തളരാതെ ഓജസ്സ് പകരുന്നു. വാൾപയറ്റിൽ ആണ് മീനാക്ഷിയമ്മയ്ക്ക് വൈദഗ്ധ്യം. ഏഴാം വയസ്സിൽ കരണവന്മാരിൽ നിന്ന് അഭ്യസിച്ച് തുടങ്ങിയ കല എൺപത്തിരണ്ടാം വയസ്സിലും അതേ ഊർജ്ജത്തോടെ മീനാക്ഷിയമ്മ പരിപാലിക്കുന്നു. മറ്റേത് ആയോധന കലയിലും വിട്ട് കൈവഴക്കവും മെയ്വഴക്കവും വേണ്ടുന്ന കലയാണ് കളരി. പലപ്പോഴും ചാടി ഉയർന്നും വായുവിൽ തിരിഞ്ഞും മറ്റും ആയുധങ്ങൾ പ്രയോഗിക്കേണ്ട കല. കൈയും മെയ്യും മനസ്സും ഒരേ ലക്ഷ്യത്തോടെ ചടുലമായി പ്രവർത്തിക്കാൻ പ്രായം ഒരു തടസ്സമല്ല എന്നതാണ് മീനാക്ഷിയമ്മ ചൂണ്ടി കാട്ടുന്നത്. എണ്ണം പറഞ്ഞ സ്ത്രീകൾ മാത്രമേ കളരിപ്പയറ്റ് പരിശീലിക്കുകയും അത് ജീവിതമാർഗ്ഗമായി, തപസ്യ ആയി സ്വീകരിക്കുയും ചെയ്തിട്ടുള്ളൂ. സ്ത്രീകളുടെ സ്വയം സുരക്ഷയ്ക്ക് വേണ്ടി സർക്കാരും പൊതുജനവും ആവുന്നത്ര പദ്ധതികൾ ആസൂത്രണം ചെയ്യുന്ന കാലത്ത് മീനാക്ഷിയമ്മ സ്വന്തം ജീവിതം കൊണ്ട് നൽകുന്ന സന്ദേശം ഏറെ പ്രസക്തമാണ്: "പത്രം തുറന്നാൽ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളെ കുറിച്ച് മാത്രമേ വാർത്തകൾ ഉള്ളൂ. സ്ത്രീകൾ ആയോധന കലകൾ അഭ്യസിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണ്. മാനസികമായും ശാരീരികം ആയും അവർ കരുത്ത് ആർജിച്ചാൽ മാത്രമേ അവരുടെ ഈ നിസ്സഹായാവസ്ഥയ്ക്ക് വ്യത്യാസം വരൂ." കളരിമുത്തശ്ശിയുടെ വാക്കുകളിൽ ഇനി വരാനിരിക്കുന്ന തലമുറകൾക്ക് കൂടി ഊർജ്ജം പകരുന്ന ദീർഘവീക്ഷണം ഒളിഞ്ഞിരിപ്പുണ്ട്. ഏഴ് വയസ്സിൽ രാഘവൻ മാസ്റ്ററുടെ കളരിയിൽ അടവുകൾ പഠിച്ച് തുടങ്ങിയ മീനാക്ഷിയമ്മ, പത്ത് വർഷങ്ങൾക്ക് അപ്പുറം പതിനേഴ് വയസ്സിൽ അതേ മാസ്റ്ററെ ജീവന്റെ പാതിയാക്കി ഓരോ വർഷവും നൂറ്റി അറുപതോളം വിദ്യാർത്ഥികൾ ആണ് മീനാക്ഷിയമ്മയുടെ കളരിയിൽ നിന്നും പഠിച്ച് തെളിഞ്ഞ് ഇറങ്ങുന്നത്. കടത്തനാടൻ പാരമ്പര്യമുള്ള മീനാക്ഷിയമ്മയുടെ കളരി സ്ഥാപിച്ചത് അവരുടെ മരിച്ചുപോയ ഭർത്താവ് വി.പി രാഘവൻ മാസ്റ്റർ തന്നെയായിരുന്നു. സ്ത്രീകൾ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് കടന്ന് വരാൻ വിപ്ലവം നടത്തിയിരുന്ന കാലത്ത് കളരിയിൽ പതിനെട്ട് അടവും പയറ്റി തെളിഞ്ഞ മീനാക്ഷിയമ്മ കേരളത്തിൽ ഒരു വിപ്ലവ വനിത തന്നെ ആണ്. ഏഴ് വയസ്സിൽ രാഘവൻ മാസ്റ്ററുടെ കളരിയിൽ അടവുകൾ പഠിച്ച് തുടങ്ങിയ മീനാക്ഷിയമ്മ, പത്ത് വർഷങ്ങൾക്ക് അപ്പുറം പതിനേഴ് വയസ്സിൽ അതേ മാസ്റ്ററെ ജീവന്റെ പാതിയാക്കി. കളരിയിൽ മൊട്ടിട്ട് തളിർത്ത് ചുവടുറച്ച് ആകാശത്തോളം ഉയർന്ന് പൊങ്ങിയ പ്രണയം..! മൂവായിരത്തോളം വർഷം പഴക്കം ഉള്ള കളരിപ്പയറ്റ് എന്ന ആയോധന കല ബ്രിട്ടീഷ് ഭരണകൂടം പതിറ്റാണ്ടുകളോളം നിരോധിച്ചിരുന്നു. വടക്കൻ കേരളത്തിന്റെ ആത്മാവിൽ അലിഞ്ഞു ചേർന്ന കളരി പാരമ്പര്യം വർഷങ്ങൾക്ക് ശേഷം ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പൂർവാധികം ശക്തിയോടെ ഉയിർത്ത് എഴുന്നേൽക്കുകയായിരുന്നു. ഇന്ന്, ലക്ഷണം ഒത്ത കായിക ഇനങ്ങളിൽ ഒന്നായി ദേശീയ തലത്തിൽ കളരിപ്പയറ്റ് അംഗീകരിക്കപ്പെടുന്നു. മീനാക്ഷിയമ്മയുടെ മക്കളിൽ ആൺപെൺ വ്യത്യാസം ഇല്ലാതെ ഏവരും കളരി അഭ്യാസിമാർ ആണ്. സഞ്ജീവ്കുമാർ എന്ന മകൻ പയറ്റിത്തെളിഞ്ഞ കളരി ഗുരുക്കൾ കൂടിയാണ്. കളരിയിൽ ഉപയോഗിക്കുന്ന എണ്ണയ്ക്കും തുച്ഛമായ ദക്ഷിണയ്ക്കും പുറമെ യാതൊരു ഫീസും ഈ വിദ്യാഭ്യാസ സ്ഥാപനം കുട്ടികളിൽ നിന്ന് ഈടാക്കുന്നില്ല എന്നതാണ് രസകരമായ വസ്തുത. കളരിപ്പയറ്റ് പരിശീലനം ഒരു സാമൂഹ്യ സേവനം തന്നെ ആയി കണ്ടാണ് മീനാക്ഷിയമ്മയും കുടുംബവും ഇന്നും അത് പിന്തുടർന്ന് പോരുന്നത്. ഇന്ന് മക്കൾക്ക് പുറമെ മീനാക്ഷിയമ്മയുടെ എട്ട് പേരക്കുട്ടികളും ഇതേ കളരിയിൽ പയറ്റ് അഭ്യസിക്കുന്നുണ്ട്. കുറുവടി മുതൽ ഉറുമി വരെ ഉള്ള ആയുധങ്ങൾ എല്ലാം മീനാക്ഷിയമ്മയ്ക്ക് സ്വന്തം ശരീരാവയവങ്ങൾ പോലെ വഴങ്ങും. അഞ്ചാം വയസ്സിൽ അയൽപക്കത്ത് നടന്ന കളരിപ്പയറ്റ് കാണാൻ അച്ഛന്റെ കൈ പിടിച്ച് പോയ മീനാക്ഷി തിരിച്ചെത്തിയത് മനസ്സിൽ മുഴുക്കെ കളരിമോഹവും ആയാണ്. കൊച്ച് പെണ്ണിന്റെ വ്യാമോഹം എന്ന് ചിന്തിച്ച് അതിനെ തള്ളി കളഞ്ഞില്ല എന്നതാണ് മീനാക്ഷിയമ്മയുടെ അച്ഛൻ അക്കാലത്ത് ചെയ്ത ഏറ്റവും മഹത്തരമായ കാര്യം. മീനാക്ഷിയോടൊപ്പം സഹോദരിയെയും കളരിപ്പയറ്റ് അഭ്യസിപ്പിക്കാൻ അച്ഛൻ താത്പര്യം കാട്ടി. അന്ന് ആ അച്ഛൻ കാണിച്ച ധീരതയുടെ ഫലമാണ് ഇന്ന് വടകര ദേശത്തിന് സ്വന്തമായ പത്മശ്രീ പുരസ്കാരം! മണ്ണ് പൊതിയ ചുവരുകളും ഓടും ഓലയും മേഞ്ഞ മച്ചും ഉള്ള, പരമ്പരാഗത രീതിയിൽ പണി കഴിപ്പിച്ചിരിക്കുന്ന കളരിപ്പുരയിൽ നഗ്നപാദർ ആയാണ് വിദ്യാർഥികൾ പരിശീലനം നേടുന്നത്. ഭർത്താവ് സ്ഥാപിച്ച കളരിയുടെ മേൽനോട്ടം മാത്രം നടത്തി പോന്നിരുന്ന മീനാക്ഷിയമ്മ, 2009-ൽ രാഘവൻ മാസ്റ്റർ മരിച്ചതോടെയാണ് കളരി സ്വന്തമായി ഏറ്റെടുത്ത് നടത്താൻ തുടങ്ങിയത്. കളരിയുടെ അറുപതാം വാർഷികം കെങ്കേമം ആയി ആഘോഷിക്കാൻ കാത്തിരുന്ന മാസ്റ്റർക്ക് ആ കാഴ്ച കാണാനുള്ള ഭാഗ്യം സിദ്ധിച്ചില്ല. കളരിപ്പയറ്റ് ഒരു കച്ചവടം ആകില്ല എന്ന ഉറച്ച തീരുമാനത്തോടെ ആണ് ഇന്നും ഫീസോ ഡൊണേഷനോ കൂടാതെ ദക്ഷിണയുടെ അടിസ്ഥാനത്തിൽ ഈ സ്ഥാപനം പ്രവർത്തിക്കുന്നത് പക്ഷെ മാസ്റ്റർ മരിച്ച് നാല്പത്തിമൂന്നാം ദിവസം അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ഗംഭീരമായി മീനാക്ഷിയമ്മ ആ ആഘോഷം നടത്തി. അതോട് കൂടി അവർ കടത്തനാട്ട് പാരമ്പര്യമുള്ള ഈ കളരി കുടുംബത്തിന്റെ കാരണവരും ആയി. ആറ് മുതൽ 27 വയസ്സ് വരെ പ്രായം ഉള്ള നൂറ്റി അറുപതോളം കുട്ടികൾ ആണ് ഇന്ന് മീനാക്ഷിയമ്മയുടെ കളരിയിൽ വിദ്യ അഭ്യസിക്കുന്നത്. ഒരു വർഷം നാല്പതോളം അന്യരാജ്യക്കാരും ഈ കളരിയിൽ വിദ്യ അഭ്യസിക്കാൻ എത്തും. കളരിപ്പയറ്റ് ഒരു കച്ചവടം ആകില്ല എന്ന ഉറച്ച തീരുമാനത്തോടെ ആണ് ഇന്നും ഫീസോ ഡൊണേഷനോ കൂടാതെ ദക്ഷിണയുടെ അടിസ്ഥാനത്തിൽ ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ദിനവും വെളുപ്പിന് അഞ്ചരയോട് കൂടി മീനാക്ഷിയമ്മയുടെ കളരി ഉണരും. മനസ്സും ശരീരവും ഒന്നായി, ഏകാഗ്രതയോടെ കളരിപ്പയറ്റ് പരിശീലിച്ചാൽ മുന്നിൽ നിൽക്കുന്ന എതിരാളി പോലും ഒരു നിമിഷം അപ്രത്യക്ഷം ആകും എന്നാണ് മീനാക്ഷിയമ്മയുടെ തത്വശാസ്ത്രം. വിവാഹത്തിന് ശേഷം വീട്ടകങ്ങളിൽ മാത്രം ചുവട് മറക്കാതിരിക്കാൻ വേണ്ടി കളരി അഭ്യസിച്ച് തൃപ്തിപ്പെട്ട ഒരു കാലഘട്ടം അവർക്കും ഉണ്ടായിരുന്നു കേൾക്കുന്ന പോലെ അത്ര എളുപ്പം ആയിരുന്നില്ല ഒരു കളരി ഗുരുക്കൾ എന്ന നിലയിലേക്ക് ഉള്ള മീനാക്ഷിയമ്മയുടെ വളർച്ച. വിവാഹത്തിന് ശേഷം വീട്ടകങ്ങളിൽ മാത്രം ചുവട് മറക്കാതിരിക്കാൻ വേണ്ടി കളരി അഭ്യസിച്ച് തൃപ്തിപ്പെട്ട ഒരു കാലഘട്ടം അവർക്കും ഉണ്ടായിരുന്നു. "ഒരു സ്ത്രീ ആയോധനകല അഭ്യസിക്കുന്നു എന്ന് പറഞ്ഞാൽ അക്കാലത്ത് നാട്ടുകാർക്കും ബന്ധുക്കൾക്കും അത്ര ദഹിക്കുമായിരുന്നില്ല. സ്വജനങ്ങളുടെ അതൃപ്തി നേടാതിരിക്കാൻ ഞാൻ എന്റെ ജീവൻ ആയ കലയെ ഏറെ നാൾ മാറ്റി നിർത്തി എന്ന് പറഞ്ഞാൽ ഇന്നത്തെ തലമുറ വിശ്വസിക്കില്ല," അവർ പറയുന്നു. കാലം മാറി, ഇന്ന് പെൺകുട്ടികൾ ആണ് മീനാക്ഷിയമ്മയുടെ കളരിയിൽ ആൺകുട്ടികളേക്കാൾ കൂടുതൽ. മുറിപ്പെട്ടും മുറിപ്പാടുകൾ സൂക്ഷിച്ചും മാത്രമേ ആർക്കും കളരിയിൽ പയറ്റി തെളിയാൻ കഴിയൂ. ഇടത്തെ കണ്ണിന് താഴെ ആഴത്തിൽ ഉള്ള മുറിപ്പാട് ചൂണ്ടിക്കാട്ടി മീനാക്ഷിയമ്മ അനുഭവങ്ങൾ പങ്കിടുമ്പോൾ രോമാഞ്ചം കൊള്ളുന്നത് ആ വാക്കുകൾക്ക് ചെവി കൊടുക്കുന്നവർക്ക് തന്നെയാകും. "മുറിയും. ദേഹം മുറിയാതെ, നോവാതെ കളരി പഠിച്ച ആരുമില്ല," അവർ ഉറച്ച ശബ്ദത്തോടെ പറയുന്നു. കളരിപ്പയറ്റ് ജാതിമതലിംഗ ഭേദമെന്യേ എല്ലാ മനുഷ്യർക്കും അഭ്യസിക്കാൻ അവസരം ഒരുക്കുക എന്നത് ആണ് മീനാക്ഷിയമ്മയുടെ ജീവിത ലക്‌ഷ്യം. "എന്റെ ഭർത്താവിന്റെയും ഏറ്റവും വലിയ സ്വപ്നം അത് തന്നെ ആയിരുന്നു. സമൂഹതിന്റെ പല തട്ടുകളിലും പെട്ടവർക്ക് കളരി പരിശീലനം നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇതൊരു ആയോധന കലയാണ്. ആത്മസുരക്ഷയ്ക്ക് വേണ്ടി ഉള്ളതാണ്. ഇതിന് ജാതിയോ ലിംഗമോ ഒന്നുമില്ല. ഇത് പഠിക്കുന്നവർക്കും അതൊന്നും ബാധകം ആകരുത്," മീനാക്ഷിയമ്മയുടെ വാക്കുകൾ ഇങ്ങനെ. പെൺകുട്ടികളെ ആത്മരക്ഷയ്ക്ക് ആയി മോട്ടിവേഷൻ ക്ലാസുകളും സെല്ഫ് ഡിഫൻസ് ടെക്ക്നിക്കുകളും അഭ്യസിപ്പിക്കുന്ന ഈ കാലത്ത്, പതിറ്റാണ്ടുകൾക്ക് മുൻപേ മുതൽ ആത്മരക്ഷയുടെ സ്വന്തം മോഡൽ ജീവിച്ച് കാണിച്ച മീനാക്ഷിയമ്മ ലിംഗ സമത്വത്തിന്റെ വലിയ സന്ദേശം ആണ് മുന്നോട്ട് വയ്ക്കുന്നത് പെൺകുട്ടികളെ ആത്മരക്ഷയ്ക്ക് ആയി മോട്ടിവേഷൻ ക്ലാസുകളും സെല്ഫ് ഡിഫൻസ് ടെക്ക്നിക്കുകളും അഭ്യസിപ്പിക്കുന്ന ഈ കാലത്ത്, പതിറ്റാണ്ടുകൾക്ക് മുൻപേ മുതൽ ആത്മരക്ഷയുടെ സ്വന്തം മോഡൽ ജീവിച്ച് കാണിച്ച മീനാക്ഷിയമ്മ ലിംഗ സമത്വത്തിന്റെ വലിയ സന്ദേശം ആണ് മുന്നോട്ട് വയ്ക്കുന്നത്. സ്ത്രീകളെ ശാരീരികം ആയും മാനസികം ആയും ഏത് അക്രമത്തെയും ചെറുക്കാൻ തെയ്യാർ എടുപ്പിക്കുന്ന ഈ കളരിമുത്തശ്ശി തീർച്ചയായും ആധുനിക കേരളത്തിന് ഒരു റോൾ മോഡൽ തന്നെയാണ്..
Relationships 3 years
0
0
0
09:00

പൂജ്യത്തിൽ നിന്ന് &#3384

Episode in She's Equal
ഓൺലൈൻ ബുട്ടീക്കുകളുടെ കാലം ആണിത്. സോഷ്യൽ മീഡിയ തുറന്നാൽ ഫാഷൻ ലോകത്തേക്ക് യൂസർമാരെ മാടി വിളിക്കുന്ന ഓൺലൈൻ ബിസിനസ്സുകളുടെ നീണ്ട നിരയാണ്. മത്സരം മുറ്റി നിൽക്കുന്ന ഈ മേഖലയിൽ പുതിയതായി ഒരു സംരംഭം തുടങ്ങാൻ ചില്ലറ ധൈര്യം തന്നെ വേണം. എന്നാൽ തുടക്കം മുതൽ സ്വന്തം കൈയൊപ്പ് പതിപ്പിച്ച വിപണന രീതിയിലൂടെ സൈബർ മലയാളികളുടെ പ്രിയങ്കരി ആയി മാറിയ ഒരു യുവസംരംഭകയെ നിങ്ങൾക്ക് പരിചയപ്പെടണോ? മാനസി പി കെ.യുടെ ജീവിതയാത്രയിലേക്ക്.. കണ്ണൂർ ജില്ലയിലെ ശിവപുരത്ത് ഒരു ദരിദ്ര കുടുംബത്തിൽ പിറന്ന മാനസി, ഇന്ന് കോഴിക്കോട് അടിസ്ഥാനമാക്കിയ ട്രെൻഡിങ് ബുട്ടീക്കിനെ മാസ്റ്റർമൈൻഡ് ആയത് അധികം ആർക്കും അറിയാത്ത ജീവിത സമരങ്ങളിലൂടെ ആണ്. ഭക്ഷണം കഴിക്കാൻ പോലും പണം തികയാതെ കലാലയത്തിൽ വിശന്നിരുന്ന പഴയ തോറ്റാവാടിയിൽ നിന്ന് ഇന്നത്തെ സംരംഭക രൂപം കൊണ്ട കഥ അവർ തന്നെ പറയുന്നു. "ബാല്യത്തെ കുറിച്ച് ആദ്യം മനസ്സിൽ വരിക ദാരിദ്ര്യം തന്നെയാണ്. വിശപ്പും ദുരിതവും നിറഞ്ഞതായിരുന്നു സ്‌കൂൾ കാലഘട്ടം. പ്ലസ് ടൂ കഴിഞ്ഞ് ഒരു സർക്കാർ എജുക്കേഷൻ പ്രോഗ്രാം ആണ് ചെയ്തത്. അത് കഴിഞ്ഞ് മൾട്ടിമീഡിയ കോഴ്സ് ചെയ്തു. പഠനകാലത്ത് ഓരോ ദിവസവും തള്ളി നീക്കിയത് ഒട്ടേറെ കഷ്ടപ്പാടുകൾ താണ്ടിയാണ്. ആകെ പറയാനുള്ളത് അക്കാലത്ത് ഞാൻ എഴുതിക്കൂട്ടിയ രചനകൾ ആണ്. പ്രബന്ധങ്ങൾ എഴുതാനും പ്രസംഗിക്കാനും സാഹിത്യ രചന നടത്താനും എല്ലാം എനിക്ക് ചെറുപ്പത്തിലേ വലിയ ഇഷ്ടം ആയിരുന്നു. ഇസ്ലാം കുടുംബത്തിൽ പിറന്ന എനിക്ക് സ്വന്തം പേരിൽ എഴുതാനും പ്രസിദ്ധീകരിക്കാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതുകൊണ്ട് കുറച്ച് നാൾ മാനസി എന്ന പേരിൽ രചന നടത്തി. പിന്നെ ജീവിതത്തിന്റെ തിരക്കിൽ പെട്ട് അതെല്ലാം കൈവിട്ടുപോയി.." ആത്മാഭിമാനം ഉയർത്തിപ്പിടിച്ച് കുഞ്ഞിക്കൈയിൽ കശുവണ്ടികളുമായി അങ്ങാടിയിലെ കടയിൽ വരി നിന്ന് വളർന്ന മാനസി, പ്ലസ്-ടൂവിന് ചേരാൻ ആയിരം രൂപ വീട്ടിൽ ഇല്ലാതെ വന്നപ്പോൾ മുറ്റത്തെ മാവ് തന്നെ മുറിച്ച് വിറ്റു - അതും ഉമ്മയുടെ പൂർണ്ണ പിന്തുണയോടെ കളിച്ച് നടക്കുന്ന പ്രായത്തിൽ കശുവണ്ടി പെറുക്കി വിറ്റുകൊണ്ട് ആയിരിക്കണം കേരളത്തിൽ ഒരുവിധം കുട്ടികൾ എല്ലാം സ്വയം പര്യാപ്തതയുടെ ബാലപാഠങ്ങൾ പഠിച്ചിട്ടുണ്ടാകുക. ആത്മാഭിമാനം ഉയർത്തിപ്പിടിച്ച് കുഞ്ഞിക്കൈയിൽ കശുവണ്ടികളുമായി അങ്ങാടിയിലെ കടയിൽ വരി നിന്ന് വളർന്ന മാനസി, പ്ലസ്-ടൂവിന് ചേരാൻ ആയിരം രൂപ വീട്ടിൽ ഇല്ലാതെ വന്നപ്പോൾ മുറ്റത്തെ മാവ് തന്നെ മുറിച്ച് വിറ്റു - അതും ഉമ്മയുടെ പൂർണ്ണ പിന്തുണയോടെ! പിന്നീട് ഒരിക്കലും വീട്ടിലെ ദാരിദ്ര്യം ഈ ചുണക്കുട്ടിയുടെ പഠനത്തെ ബാധിച്ചിട്ടില്ല. ടിടിസി കഴിയുന്നതിന് മുൻപേ തന്നെ സ്‌കൂളിൽ ടീച്ചർ ആയി ജോലി ചെയ്തും മൾട്ടി മീഡിയ പഠിക്കുമ്പോൾ അതിനൊപ്പം പ്രൈവറ്റ് ബാങ്കിൽ അഡ്വൈസ് പാർട്ടണർ ആയി ജോലി ചെയ്തുമെല്ലാം തനിക്ക് പണിക്കാനുള്ള പണം മാനസി സ്വയം കണ്ടെത്തി. "പത്താം ക്ലാസിൽ നല്ല മാർക്ക് ഉണ്ടായിരുന്നു. പക്ഷെ എന്താകണം എന്നൊന്നും എനിക്ക് ഊഹം ഉണ്ടായില്ല. ഇനി അങ്ങനെ ആഗ്രഹം ഉണ്ടെങ്കിൽ തന്നെ അത് നടക്കുമോ എന്നും ഉറപ്പുണ്ടായിരുന്നില്ല. ജീവിക്കാൻ പണം വേണം എന്ന് മാത്രമാണ് എന്റെ മനസ്സിൽ പതിരിഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ സ്‌കൂളിൽ എഴുത്തും പ്രസംഗവും സ്കൗട്ടും ഒക്കെ ആയി ആക്റ്റീവ് ആയിരുന്നിട്ട് കൂടി അതെല്ലാം ഉപേക്ഷിച്ച് സ്വപ്‌നങ്ങൾ ഒന്നുമില്ലാതെ കിട്ടിയ ജോലി ചെയ്തുകൊണ്ട് പഠിക്കാൻ എനിക്ക് മടിയും ഉണ്ടായിരുന്നില്ല" - അവർ പറയുന്നു. കൂടെ കളിച്ച് നടന്നവർ പതിനാറും പതിനേഴും വയസ്സിൽ വിവാഹം കഴിഞ്ഞ് പോയി. ജോലിയും പഠനവും മറ്റുമായി മാനസി ഇരുപത്തിയൊന്ന് വയസ്സ് വരെ നിന്നു. ഇരുപത്തിയൊന്ന് വയസ്സ് കണ്ണൂരിലെ ഉൾഗ്രാമങ്ങളിൽ ഉള്ള മുസ്ലിം യുവതികളെ സംബന്ധിച്ച് വലിയൊരു പ്രായമാണ് എന്ന് ആരറിഞ്ഞു! പഠനത്തിന് വകയുണ്ടോ, പട്ടിണി മാറിയോ എന്ന് പോലും അന്വേഷിക്കാതെ നാട്ടുകാർ ഇരുപത്തിയൊന്ന് വയസ്സ് ആയിട്ടും വിവാഹം കഴിക്കാത്ത പെണ്ണ് ആരോടെല്ലാം മിണ്ടുന്നു, ആണുങ്ങളോട് ചിരിക്കുന്നോ എന്നെല്ലാം നോക്കി നടന്നാൽ കേരളത്തിലെ യാഥാർഥ്യങ്ങൾ അനുസരിച്ച് അത്ഭുതമില്ല. പഠനം കഴിയുന്നതിന് മുൻപേ മാനസി വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോയി. അധികം വൈകാതെ കുഞ്ഞും പിറന്നു. ഗർഭിണി ആയിരിക്കുമ്പോൾ ഡോക്ടർ വിധിച്ച ബെഡ് റെസ്റ്റ് വായിക്കാനും എഴുത്ത് പുനരാരംഭിക്കാനും ആണ് മാനസി പ്രയോജനപ്പെടുത്തിയത്. ഫെയ്‌സ്ബുക്കിൽ മാനസി എന്ന പേരിൽ അക്കൗണ്ട് തുടങ്ങി. എഴുത്തിന്റെ ലോകത്ത് നിന്ന് മാൻസി പരസ്യ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത് വീണ്ടും മൂന്ന് വർഷം കഴിഞ്ഞാണ്. കോഴിക്കോട് ഒരു സ്വകാര്യ പരസ്യ സ്ഥാപനത്തിൽ ജോലി തേടി എങ്കിലും പ്രളയത്തെ തുടർന്ന് ആ ജോലിയും നഷ്ടപ്പെട്ടു കഥകളും കവിതകളും ലേഖനങ്ങളും തുറന്ന അഭിപ്രായങ്ങളും എല്ലാം മാനസി മടി കൂടാതെ ഫെയ്‌സ്ബുക്കിൽ കുറിച്ചു. അതോടൊപ്പം സ്വന്തന്ത്രമായി പുസ്തകങ്ങൾ എഡിറ്റ് ചെയ്യാനും ആരംഭിച്ചു. കഷ്ടപ്പാട് നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ നിന്ന് ഉയർന്ന് വന്ന യുവതി എന്ന നിലയ്ക്ക് ഫെയ്‌സ്ബുക്ക് മാനസിക്ക് സമ്മാനിച്ചത് ഏറെ ആഗ്രഹിച്ച ഒരു ഉയിർത്തെഴുന്നേൽപ്പ് ആണ്. എഴുത്തിന്റെ ലോകത്ത് നിന്ന് മാൻസി പരസ്യ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത് വീണ്ടും മൂന്ന് വർഷം കഴിഞ്ഞാണ്. കോഴിക്കോട് ഒരു സ്വകാര്യ പരസ്യ സ്ഥാപനത്തിൽ ജോലി തേടി എങ്കിലും പ്രളയത്തെ തുടർന്ന് ആ ജോലിയും നഷ്ടപ്പെട്ടു. വ്യക്തിജീവിതത്തിലും തൊഴിൽരംഗത്തും പ്രതിസന്ധികൾ മാത്രം നേരിട്ട് കൊണ്ടിരുന്ന സമയം. ആ സമയത്തെ കുറിച്ച് മാനസി പറയുന്നത് ഇങ്ങനെ: "കാലിനടിയിലെ മണ്ണ് ഒലിച്ച് പോകുന്നത് കണ്ട് നിസ്സഹായ ആയി നിന്ന സമയമാണ് അത്. മോന് മൂന്ന് വയസ്സ് പ്രായം. പല ജോലികൾ ചെയ്ത് ജീവിതം ഒരു കരയ്ക്ക് അടുപ്പിച്ച് തുടങ്ങിയ കാലത്താണ് കോവിഡ് വന്നത്. അതുവരെ സ്വരുക്കൂട്ടിയത് എല്ലാം ലോക്ക്ഡൗൺ കാലത്ത് നഷ്ടപ്പെട്ടു. എന്തെങ്കിലും ചെയ്യണം. എഡിറ്റിങ് വർക്ക് ചെയ്ത് കിട്ടുന്ന പണം കൊണ്ട് മാത്രം പിടിച്ച് നിൽക്കാൻ കഴിയില്ല. അങ്ങനെ, ഒരു എക്സ്ട്രാ വരുമാനം എന്ന നിലയ്ക്ക് കുറച്ച് സാരികൾ കൊണ്ട് വച്ച് മാർക്കറ്റ് ചെയ്യാൻ തീരുമാനിച്ചു. പക്ഷെ വെറുതെ മാർക്കറ്റ് ചെയ്‌താൽ പോരല്ലോ.. അതിലൊരു കൈയൊപ്പ് വേണ്ടേ?" സ്വന്തം വസ്ത്രധാരണത്തിൽ മാനസി എന്നും ശ്രദ്ധ ചെലുത്തിയിരുന്നു. വളരെ കുറച്ച് വസ്ത്രങ്ങൾ ഉള്ള കാലത്തും ഉള്ള വസ്ത്രങ്ങൾ വ്യത്യസ്തമാണ് എന്ന് മാനസി ഉറപ്പ് വരുത്തിയിരുന്നു. വർണ്ണങ്ങൾ ഒന്നുമില്ലാത്ത കോട്ടൺ വസ്ത്രങ്ങൾ ആയാലും മാനസി ധരിച്ച് കണ്ടാൽ 'ഇത് എവിടെ നിന്നാണ്?' എന്ന് സുഹൃത്തുക്കൾ പോലും ആശ്ചര്യത്തോടെ ചോദിക്കുമായിരുന്നു. ഈ ചോദ്യങ്ങളിൽ നിന്നാണ് തനിക്ക് വസ്ത്രങ്ങളുടെ കാര്യത്തിൽ യുണീക്ക് ആയ ചോയ്‌സ് ഉണ്ടെന്ന് അവർ തിരിച്ചറിഞ്ഞത്. അങ്ങനെ താൻ വിപണിയിൽ എത്തിക്കാൻ പോകുന്ന സാരികൾ തന്റെ സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ച് മാനസി ഹാൻഡ്പിക്ക് ചെയ്തു. ഫെയ്‌സ്ബുക്ക് സൗഹൃദത്തിന്റെ പുറത്ത് അധ്യാപികയും എഴുത്തുകാരിയും ആയ ദീപ നിഷാന്ത് അടക്കം നിരവധി പേർ നൽകിയ ക്രിയേറ്റിവ് വർക്കുകൾ ചെയ്താണ് അക്കാലത്ത് മാനസി പിടിച്ച് നിന്നത് ഉടുക്കാൻ നല്ല വസ്ത്രം, ജീവിക്കാൻ വൃത്തിയുള്ള ഇടം, ദാരിദ്ര്യത്തിൽ നിന്നൊരു കരകയറ്റം. - ഇത്രയും മാത്രമായിരുന്നു മനസിയുടെ ലക്‌ഷ്യം. "പിടിച്ച് നിൽക്കാനായി ഞാൻ കോഴിക്കോട് ഒരു ലേഡീസ് ഹോസ്റ്റൽ വരെ തുടങ്ങി. പക്ഷെ അതും അവസാനിപ്പിക്കേണ്ടി വന്നു. മാനസിക നില തന്നെ തകർന്ന സമയം. എന്തെല്ലാമോ നേടി എന്ന ചിന്തയിൽ നിന്ന് പൂജ്യത്തിലേക്ക് എത്തുന്ന അവസ്ഥ പറഞ്ഞ് അറിയിക്കാൻ കഴിയില്ല. മൂന്ന് ലക്ഷം രൂപയോളം നഷ്ടം വന്നു. ഉമ്മയുടെ സ്വർണ്ണം പോലും നഷ്ടമായി." ഫെയ്‌സ്ബുക്ക് സൗഹൃദത്തിന്റെ പുറത്ത് അധ്യാപികയും എഴുത്തുകാരിയും ആയ ദീപ നിഷാന്ത് അടക്കം നിരവധി പേർ നൽകിയ ക്രിയേറ്റിവ് വർക്കുകൾ ചെയ്താണ് അക്കാലത്ത് മാനസി പിടിച്ച് നിന്നത്. തനിക്ക് ഇഷ്ടപെട്ട വസ്ത്രങ്ങളുടെ വിപണനം എന്ന നിലയ്ക്ക് മാനസി തുടങ്ങിയ ബുട്ടീക്ക് ശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയത് കൊറോണക്കാലത്ത് തന്നെയാണ്. വെസ്റ്റേൺ വസ്ത്രങ്ങളും സാരികളും എല്ലാമുള്ള കളക്ഷൻ ആയിരുന്നു ആദ്യം. പിന്നീട് ഡിമാൻഡ് അനുസരിച്ച് സാരികൾ മാത്രമായി. മാനസിയുടെ സാരി കളക്ഷൻ മലയാളികളെ ഒന്നടങ്കം വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അത്ര നാൾ എങ്ങനെ ജീവിക്കും എന്ന് അമ്പരന്ന് നിന്ന ഒരാൾ തിരക്കുള്ള ഡിസൈനറും ബിസിനസ്സുകാരിയും ആയി ഉയിർത്തെഴുന്നേറ്റു! കോട്ടൺ സാരികളുടെ കളക്ഷൻ കൊണ്ട് ഏവരെയും ഞെട്ടിച്ച മാനസി, പതിയെ പതിയെ തന്റെ ബുട്ടീക്ക് പച്ച പിടിപ്പിച്ചു. പൂജ്യത്തിൽ നിന്ന് ജീവിതം പുനരാരംഭിച്ച ഒരു ചുണക്കുട്ടിയുടെ നിശ്ചയദാർഢ്യം ആയിരുന്നു അത്. ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥകൾ കണ്ട ഒരു വ്യക്തിക്ക് പിന്നെ എന്തിനെ തരണം ചെയ്യാൻ ആണ് മടി കാണുക! ഇപ്പോൾ മാനസി ബുട്ടീക്ക് ഒരു വിജയകരമായ സംരംഭമാണ്. അതിലുപരി ഒരു യുവസംരംഭകയുടെ ജീവിതമണമുള്ള കൈയൊപ്പ് ആണ്. "കുഞ്ഞ് ഉണ്ടായ ശേഷം ഞാൻ വെറുതെ ഇരുന്നിട്ടില്ല. എന്റെ പണം ഞാൻ തന്നെ കണ്ടെത്തും. വിവാഹം അതിനൊരു മാറ്റവും വരുത്തിയിട്ടില്ല. മനക്കരുത്ത് ഉണ്ടെങ്കിൽ ജീവിതത്തിൽ ഏത് പ്രതിസന്ധിയും തരണം ചെയ്യാം. എന്നാണെങ്കിലും നമുക്ക് എല്ലാവര്ക്കും ഒരു നല്ല നാളെ ഉണ്ട്. അതിന് ഞാൻ ഉദാഹരണമാണ്," മാനസി പറഞ്ഞ് നിർത്തി.
Relationships 3 years
0
0
0
08:37

നിബിഢ വനത്തിൽ ഒറ്റ&#3375

Episode in She's Equal
ഫിസിക്സിൽ ഗവേഷണ വിദ്യാർത്ഥി ആയിരുന്ന അപർണ്ണയ്ക്ക് ചെറുപ്പം മുതലേ ക്യാമറകളോട് കമ്പമായിരുന്നു. സ്വന്തമായൊരു ക്യാമറ എന്ന സ്വപ്നം സഫലം ആക്കുന്നത് ആകട്ടെ, പ്രിയതമൻ അശോക് കുമാർ, അതും ഒന്നാം വിവാഹ വാർഷിക ദിനത്തിൽ! അവിടം മുതൽ, മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർക്ക് ഉള്ള നാഷണൽ ബയോഡൈവേഴ്‌സിറ്റി അതോറിറ്റി അവാർഡ്, സഹ്യാദ്രി പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ വാരിക്കൂട്ടിയ മികവുറ്റ വന്യജീവി ഫോട്ടോഗ്രാഫർ എന്ന നിലയിലേക്ക് ഉള്ള അപർണയുടെ വളർച്ച ഓരോ മലയാളിയും വായിച്ച് അറിയേണ്ടതാണ്. കോട്ടയം ജില്ലയിൽ ജില്ലയിൽ ഒരു സാധാരണ കുടുംബത്തിൽ മൂന്ന് സഹോദരങ്ങളിൽ മൂത്തയാൾ ആയിട്ടായിരുന്നു അപർണയുടെ ജനനം. അപർണയുടെ വാക്കുകൾ ഇങ്ങനെ: "അച്ഛനും അമ്മയും സർക്കാർ ഉദ്യോഗസ്ഥർ ആയിരുന്നു. എനിക്ക് അനിയത്തിയും അനിയനും ഉണ്ട്. അന്നൊക്കെ വിനോദയാത്ര പോകുമ്പോൾ മാത്രം ആണ് ക്യാമറ കാണാൻ കിട്ടുക. അച്ഛന്റെ കൈവശം പഴയ ഫിലിം ഇടുന്ന ടൈപ്പ് ഒരു ക്യാമറ ഉണ്ടായിരുന്നു. യാത്ര പോകുമ്പോൾ ഞങ്ങൾ അതിൽ മാറി മാറി ചിത്രം എടുക്കും. പിന്നെ ഫോട്ടോസ് വാഷ് ചെയ്ത് കിട്ടാൻ വേണ്ടി ഒരു കാത്തിരിപ്പാണ്.. അതൊക്കെ ഒരു കാലം." ഗവേഷണ പഠനം തകൃതി ആയി പുരോഗമിക്കുമ്പോൾ ആയിരുന്നു വിവാഹം. കെഎസ്ഇബിയിൽ അസിസ്റ്റന്റ് എഞ്ചിനിയർ ആയ അശോക് കുമാർ അപർണയെ ജീവിതസഖി ആക്കി പിന്നീട് മൊബൈൽ ക്യാമറ വ്യാപകം ആയപ്പോഴും അപർണയ്ക്ക് അത് പ്രാപ്യം ആയിരുന്നില്ല. അത്യാവശ്യം അടിച്ചുപൊളി ഒക്കെയുള്ള അനിയൻ ഒരെണ്ണം സ്വന്തമാക്കി എങ്കിലും മൊബൈൽ നിലത്ത് വച്ചാൽ അല്ലെ ചേച്ചിക്ക് ക്യാമറ നോക്കാൻ പറ്റൂ. അങ്ങനെ കാത്തിരുന്ന് അച്ഛന് സമ്മാനം ആയി ഒരു ഡിജിറ്റൽ സ്റ്റിൽ ക്യാമറ കിട്ടി. അതാകട്ടെ, സഹോദരങ്ങൾ ഉടൻ തന്നെ കൈവശപ്പെടുത്തുകയും ചെയ്തു! അതോടെ അപർണ തൽക്കാലം ക്യാമറ മോഹം ഒക്കെ വെടിഞ്ഞ് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഫിസിക്സിൽ ബിരുദാനന്തര ബിരുദവും ബി.എഡും എം ഫിലും കഴിഞ്ഞ് എംജി യൂണിവേഴ്‌സിറ്റിയിൽ പി.എച്.ഡി ചെയ്യാൻ തുടങ്ങി. പ്രോത്സാഹനം മുഖമുദ്ര ആക്കിയ 'അശോകേട്ടൻ' ഗവേഷണ പഠനം തകൃതി ആയി പുരോഗമിക്കുമ്പോൾ ആയിരുന്നു വിവാഹം. കെഎസ്ഇബിയിൽ അസിസ്റ്റന്റ് എഞ്ചിനിയർ ആയ അശോക് കുമാർ അപർണയെ ജീവിതസഖി ആക്കി. ആദ്യ ദിവസം മുതൽ പ്രിയതമയുടെ കഴിവുകൾ തേടിപ്പിടിച്ച് പ്രോത്സാഹിപ്പിക്കൽ ആയിരുന്നു 'അശോകേട്ടന്റെ' പണി. പണ്ടെങ്ങോ അപർണ ചെയ്തുവച്ച ഗ്ലാസ് പെയിന്റിങ്ങുകൾ കണ്ട് അശോക് ഓയിൽ പെയിന്റുകളും കാൻവാസുകളും വാങ്ങി സമ്മാനിച്ചു. കൂടാതെ, ഷോളയാർ പവർ ഹൗസിൽ ജോലി ചെയ്യുന്ന താൻ അടുത്ത ലീവിന് വരുമ്പോഴേക്ക് മനോഹരം ആയ ചിത്രങ്ങൾ വരച്ച് വയ്ക്കണം എന്ന ടാസ്‌കും അപർണ്ണയ്ക്ക് കൊടുത്തു. ഓയിൽ പെയിന്റ് ആദ്യമായി കാണുന്ന അപർണ ഒരുവിധത്തിൽ പണിപ്പെട്ട് ഇന്റർനെറ്റ് നോക്കി ചിത്രങ്ങൾ വരച്ച് അശോകേട്ടനെ സമാധാനിപ്പിച്ചു. അങ്ങനെ ഇരിക്കെ ആണ്, തന്റെ പങ്കാളി 'യുണീക്ക്' ആയ പെയ്റ്റിംഗുകൾ വരയ്ക്കണം എന്ന മോഹം അശോകേട്ടന് മൊട്ടിട്ടത്. അതിനായി കാണുന്ന കാഴ്ചകൾ പകർത്തി വയ്ക്കാൻ ഒരു സ്റ്റിൽ ക്യാമറ വാങ്ങി നൽകുകയും ചെയ്തു. ഒരു പ്രഫഷണൽ ചിത്രകാരി ആകുക എന്ന വലിയ ഉത്തരവാദിത്വത്തേക്കാൾ അപർണയെ ത്രില്ലടിപ്പിച്ചത് തനിക്ക് കൈയിൽ കിട്ടിയ ക്യാമറ ആയിരുന്നു! എത്ര നാളത്തെ സ്വപ്നമാണ്.. എത്ര കൊതിച്ചതാണ്.. സ്വന്തമായി ഒരു ക്യാമറ! അന്ന് അപർണ മനസ്സിൽ ഉറപ്പിച്ചു, താൻ അശോകേട്ടൻ ആഗ്രഹിക്കുന്നത് പോലെ 'എന്തെങ്കിലും ഒക്കെ ആകും!' വഴിത്തിരിവ് ആയി ബുൾബുൾ കുടുംബം.. അപർണ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിക്ക് തുടക്കം കുറിച്ചത് തന്റെ ഗവേഷണ ലബോറട്ടറിക്ക് പുറത്തുള്ള കൊച്ച് പൂന്തോട്ടത്തിൽ നിന്നും ആയിരുന്നു. അവിടെ കൂട് കൂട്ടി മുട്ടയിട്ട് കുടുംബം നയിച്ച ബുൾബുൾ കുടുംബം ആയിരുന്നു അപർണയുടെ ആദ്യ സബ്ജക്ട്. ഗവേഷണതിനിടെ ഒഴിവ് സമയങ്ങളിൽ പൂന്തോട്ടത്തിൽ ചുറ്റിനടന്ന അപർണ്ണ ഒരു ദിവസം ഒരു രസകരമായ കാഴ്ച കണ്ടു: പഞ്ഞിയും നൂലും മറ്റും വച്ച് കൂട് കൂട്ടുന്ന ബുൾബുൾ ദമ്പതികൾ. "എനിക്ക് അത് അത്ഭുത കാഴ്ചയായിരുന്നു. ഞാൻ എന്റെ കുഞ്ഞ് ക്യാമറയിൽ അതിന്റെ ഓരോ ഘട്ടവും പകർത്തി. അപർണ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിക്ക് തുടക്കം കുറിച്ചത് തന്റെ ഗവേഷണ ലബോറട്ടറിക്ക് പുറത്തുള്ള കൊച്ച് പൂന്തോട്ടത്തിൽ നിന്നും ആയിരുന്നു പിന്നെ ആ പെണ്കിളി അതിൽ രണ്ട് മുട്ടകൾ ഇട്ടു. അതിന്മേൽ അടയിരിക്കാൻ തുടങ്ങി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ രണ്ട് കുഞ്ഞിക്കിളികൾ പിറന്നു. ഞാൻ ആദ്യമായാണ് ദേഹത്ത് ഒരു തൂവൽ പോലും ഇല്ലാത്ത കിളിക്കുഞ്ഞുങ്ങളെ കാണുന്നത്. അങ്ങനെ അവയ്ക്ക് അച്ഛനും അമ്മയും ഒന്നിച്ച് തീറ്റ കൊടുത്തു, അവ ചിറക് മുളച്ച് പറന്ന് താഴെയിരുന്നു, പറക്കാൻ പഠിച്ചു.. ഞാൻ അതെല്ലാം അതിസൂക്ഷ്മമായി എന്റെ ക്യാമറയിൽ പകർത്തി. അടുത്ത ലീവിന് അശോകേട്ടൻ വന്നപ്പോൾ അവയെല്ലാം ഒരു കഥ പോലെ കോർത്തിണക്കി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു. അതിന് വലിയ പ്രതികരണം ആണ് ലഭിച്ചത്," അപർണ ഓർത്തെടുത്തു. യുറീക്ക എന്ന ബാലസാഹിത്യ മാസിക ഈ ആൽബം ഒരു കഥയായി പ്രസിദ്ധീകരിച്ചു. അതിന് വിവരങ്ങൾ കൊടുക്കാനായി അപർണ ആ പക്ഷിയെ കുറിച്ചും അതിന്റെ രീതികളെ കുറിച്ചും ആഴത്തിൽ പഠിച്ചു. പിന്നെ പ്രകൃതി പഠനം അപർണ്ണയ്ക്ക് ഹരമായി. ഫെയ്മസ് ആക്കിയ മരനായ അങ്ങനെയിരിക്കുമ്പോൾ ആണ് വെക്കേഷനിൽ അശോക് കുമാറിന്റെ ഷോളയാറിൽ ഉള്ള പവർഹൗസ് ക്വാട്ടേഴ്‌സിലേക്ക് അപർണ സന്ദർശനത്തിന് എത്തുന്നത്. "വേവ് കൂടിയ ഒരു തരം റേഷൻ അരി മാത്രമേ അവിടെ കിട്ടൂ. അത് അടുപ്പത്ത് ഇട്ട് ഞാൻ ക്യാമറയുമായി ഇറങ്ങും. മലയണ്ണാനെയും കോഴിവേഴാമ്പലിനെയും അങ്ങനെ കാണുന്ന ജീവികളെ മുഴുവൻ ചിത്രമാക്കി മടങ്ങി വരുമ്പോഴേക്ക് ചോറും റെഡി, ഉണ്ണാൻ ആളും റെഡി. രാവിലെയുള്ള ഈ സഞ്ചാരത്തിന് പുറമെ വൈകീട്ടും നടക്കാൻ ഇറങ്ങണം എന്ന് ഞാൻ പറഞ്ഞത് പ്രകാരം ആണ് ജോലിക്ക് ഇടയിൽ സമയം ഉണ്ടാക്കി അശോകേട്ടൻ എന്നോടൊപ്പം കാട് ചുറ്റാൻ തുടങ്ങിയത്. ഒരിക്കൽ ഒരു സന്ധ്യ നേരത്ത് ഞങ്ങൾ നടന്ന് വരുമ്പോൾ മരത്തിൽ കീരി പോലൊരു ജീവി അള്ളിപ്പിടിച്ച് ഇരിക്കുന്നു! വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിക്ക് പാഷൻ എന്നതിൽ ഉപരി സാമൂഹ്യ പ്രതിബദ്ധത എന്നൊരു വശം കൂടിയുണ്ട് സമയം കളയാതെ ഞാൻ രണ്ടുമൂന്ന് ചിത്രങ്ങൾ എടുത്തു. ഇരുട്ടായത് കൊണ്ടും ക്യാമറയുടെ പരിമിതികൾ കൊണ്ടും ചിത്രങ്ങൾ അത്ര ക്വാളിറ്റി പോരായിരുന്നു. തിരികെ നാട്ടിൽ എത്തിയ ശേഷം ഇതെന്ത് ജീവി ആണെന്ന് അറിയാൻ നിരവധി പേർക്ക് മെസേജ് ചെയ്തു. ആർക്കും അറിയുമായിരുന്നില്ല. ഒടുക്കം ഒരു സീനിയർ ഫോട്ടോഗ്രാഫർ ആണ്, ഇത് മരനായ എന്നൊരു ജീവി ആണെന്നും ഷോളയാറിൽ ആദ്യമായാണ് അതിനെ കണ്ടെത്തുന്നത് എന്നും അറിയിച്ചത്. അന്ന് പത്രങ്ങളിൽ എല്ലാം എന്റെ പേര് അടക്കം വാർത്ത വന്നു. അന്നാണ് ഞാൻ ഒരു കാര്യം തിരിച്ചറിഞ്ഞത് - വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിക്ക് പാഷൻ എന്നതിൽ ഉപരി സാമൂഹ്യ പ്രതിബദ്ധത എന്നൊരു വശം കൂടിയുണ്ട്. നമ്മുടെ ഒരൊറ്റ ക്ലിക്ക് ചിലപ്പോൾ ആ ജീവിയുടെ സംരക്ഷണത്തിന് ആയിരിക്കും കാരണം ആകുക എന്ന്.." അപർണ പറഞ്ഞു. കാത്തിരുന്ന് ദർശനം തന്ന മലമുഴക്കി എന്തായാലും ആ സംഭവത്തോടെ അപർണ തന്റെ ക്യാമറ അപ്പ്ഗ്രെയ്ഡ് ചെയ്തു. അതും അശോകേട്ടന്റെ ആനിവേഴ്‌സറി ഗിഫ്റ്റ്! പക്ഷെ വൈകാതെ അശോക് കുമാറിന് ഷോളയാറിൽ നിന്നും ട്രാൻസ്ഫർ ആയി. "വീട് ഒഴിയാൻ ഞാനും പോയി. മൂന്നാല് ദിവസം ലീവെടുത്ത് അവിടെ താമസിച്ചു. ഒരൊറ്റ സങ്കടമേ ഉണ്ടായിരുന്നുള്ളൂ - ഒരു മലമുഴക്കി വേഴാമ്പലിന്റെ ചിത്രം എടുക്കാൻ സാധിച്ചില്ല. പോരുന്ന ദിവസം രാവിലെ എനിക്ക് അറിയാവുന്ന ഭാഷയിൽ കാടിനോട് യാത്രാമൊഴിയും പരിഭവവും സങ്കടവും മറ്റും പറഞ്ഞ് ജീപ്പിന് അടുത്തേക്ക് നടക്കുമ്പോൾ കാടിളക്കുന്ന ഒച്ചയോടെ ചിറകടിച്ച് ഒരു മലമുഴക്കി വേഴാമ്പൽ ഞങ്ങൾക്ക് മുകളിലൂടെ പറന്നു. പെട്ടെന്ന് ഉദിച്ച ബുദ്ധിക്ക് ഞാൻ ചിത്രങ്ങളും എടുത്തു! കാടിനും പ്രകൃതിക്കും ജീവനുണ്ട് എന്ന് തോന്നിപ്പോയ നിമിഷങ്ങൾ ആയിരുന്നു അത്.." - അപർണ ഓർത്തെടുക്കുന്നു. ഇങ്ങനെ ഓരോരോ അനുഭവങ്ങളിലൂടെ അപർണ പുരുഷോത്തമൻ തഴക്കം ചെന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആയി വരികയായിരുന്നു. ഷോളയാറിലെ അനുഭവങ്ങളും അവിടെ നിന്ന് പകർത്തിയ ചിത്രങ്ങളും കോർത്തിണക്കി കോട്ടയം ലളിതകലാ അക്കാദമി ഹാളിൽ അപർണ തന്റെ ആദ്യ ചിത്ര പ്രദർശനം നടത്തിയപ്പോൾ വിദൂര ജില്ലകളിൽ നിന്ന് പോലും നിരവധി കാഴ്ചക്കാർ ആണ് അണിനിരന്നത്. അപ്പോഴേക്കും കേരളത്തിന്റെ സ്വതം വനിതാ വന്യജീവി ഫോട്ടോഗ്രാഫർ മാധ്യമങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റാൻ തുടങ്ങിയിരുന്നു. പ്ലസ് ടൂ അധ്യാപിക ആയി ജോലി നേടിയ ശേഷം ഒറ്റയ്ക്ക് കാട് കയറാൻ തുടങ്ങിയ അപർണ, കടുവകളുടെയും ആനക്കൂട്ടത്തിന്റെയും പിന്നെ എണ്ണിയാൽ ഒടുങ്ങാത്ത ഒട്ടനവധി ജീവജാലങ്ങളുടെയുംഹൃദ്യമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തി. എന്നാൽ ഒരു സ്ത്രീ എന്ന നിലയിൽ ഈ രംഗത്ത് താൻ നേരിട്ട, നേരിട്ട് കൊണ്ടിരിക്കുന്ന ഒരുപിടി പ്രശ്നങ്ങൾ തുറന്നുപറയുകയാണ് അപർണ്ണ ഇനി. വായിക്കാം, അടുത്ത ഭാഗത്തിൽ...
Relationships 3 years
0
0
0
08:53

"ഇതെല്ലാം സഹിച്ചാൽ

Episode in She's Equal
പകരം വയ്ക്കാനില്ലാത്ത വന്യജീവി ചിത്രങ്ങൾ പകർത്തി ദേശീയ തലത്തിൽ അംഗീകാരങ്ങൾ ഏറ്റു വാങ്ങിയ അപർണ പുരുഷോത്തമൻ എന്ന മലയാളി വനിത തന്റെ ജീവിതവും കരിയറും നമ്മോട് തുറന്ന്പറയുകയാണ്. സ്ത്രീകൾ അധികം നടന്നിട്ടില്ലാത്ത വഴികളിലൂടെ ധൈര്യസമേതം നടന്ന് തനിക്കായി പുതിയ ആകാശങ്ങൾ വെട്ടിത്തുറന്ന അപർണയുടെ കാഴ്ചപ്പാടിൽ കാട് വളരെ കംഫർട്ടബിൾ ആയ സ്ഥലമാണ്. അവിടെ സ്ത്രീ എന്നോ പുരുഷൻ എന്നോ ഇല്ല, മനുഷ്യനും പ്രകൃതിയും - അത്ര മാത്രം! മികവ് തെളിയിച്ചാലും സംശയങ്ങൾ ഒടുങ്ങില്ല ഒരു സ്ത്രീ എന്ന നിലയിൽ വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫി രംഗത്ത് അപർണ നേരിട്ടുള്ള ഏറ്റവും വലിയ പ്രതിസന്ധി, 'ഒരു സ്ത്രീ ഇത് ചെയ്തു' എന്ന് അംഗീകരിക്കാൻ ചിലർ കാണിക്കുന്ന മടി ആണ്. അപർണയുടെ വാക്കുകൾ ഇങ്ങനെ: "ഒരിക്കൽ ഞാനൊരു വെബിനാറിൽ സംസാരിക്കുകയായിരുന്നു. അതിനൊപ്പം സ്‌ക്രീനിൽ ഞാൻ എടുത്ത കുറച്ച് ചിത്രങ്ങൾ ഒരു സീക്വൻസ് പോലെ സ്ലൈഡ് ഷോ ആയി അവതരിപ്പിച്ചു. ചിത്രങ്ങൾ കോർത്തിണക്കുമ്പോൾ അതിന് ഒരു ജീവൻ കൈവരണം എന്നത് ആയിരുന്നു എന്റെ ലക്‌ഷ്യം. എന്തായാലും വെബിനാറിൽ പങ്കെടുത്തവർക്ക് എല്ലാം എന്റെ അവതരണം ഇഷ്ടമായി. അവസാനം ചോദ്യോത്തര വേളയിൽ ഒരാൾ എന്നോട് ചോദിച്ചു: 'ഈ ഫ്രെയിം സെറ്റ് ചെയ്യാനും ചിത്രങ്ങൾ എഡിറ്റ് ചെയ്യാനും എല്ലാം പുരുഷന്മാർ സഹായിക്കാറില്ലേ?' എനിക്ക് ആ ചോദ്യം കേട്ടപ്പോൾ വല്ലാത്ത നിസ്സംഗത ആണ് അനുഭവപ്പെട്ടത്. ഇത്രയേറെ വെല്ലുവിളികൾ നേരിട്ടുകൊണ്ട് പുരുഷന്മാർ കാഴ്ച വയ്ക്കുന്ന അതേ മികവോടെ ഒരു സ്ത്രീ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി ഒറ്റയ്ക്ക് ചെയ്യില്ല എന്ന ഉറച്ച മിഥ്യാ പൊതുബോധം ആണ് മനുഷ്യരെ കൊണ്ട് ഇത്തരം ചോദ്യങ്ങൾ ചോദിപ്പിക്കുന്നത്. ഞാൻ എന്റെ ഭാഗം വ്യക്തമാക്കി: ഞാൻ ഇന്നേ വരെ ഫ്രെയിം സെറ്റ് ചെയ്യാനോ ചിത്രങ്ങൾ എഡിറ്റ് ചെയ്യാനോ ആരുടേയും സഹായം തേടിയിട്ടില്ല. തേടിയാൽ എനിക്ക് തൃപ്തി വരില്ല എന്നതാണ് കാര്യം. എന്റെ ഫ്രേമുകളിൽ സബ്ജക്ടിന് ഒപ്പം തന്നെ അത് ഇരിക്കുന്ന പശ്ചാത്തലത്തിനും തൊട്ടടുത്ത് ഉള്ള വള്ളിയോ കരിയിലയോ അങ്ങനെ ഏതൊരു പ്രോപ്പർട്ടിക്കും പ്രാധാന്യം കാണും. വെല്ലുവിളികൾ നേരിട്ടുകൊണ്ട് പുരുഷന്മാർ കാഴ്ച വയ്ക്കുന്ന അതേ മികവോടെ ഒരു സ്ത്രീ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി ഒറ്റയ്ക്ക് ചെയ്യില്ല എന്ന ഉറച്ച മിഥ്യാ പൊതുബോധം ആണ് മനുഷ്യരെ കൊണ്ട് ഇത്തരം ചോദ്യങ്ങൾ ചോദിപ്പിക്കുന്നത് ഞാൻ കൂടുതലും സബ്ജക്ടിനെ ഫ്രയ്മിന്റെ നടുക്ക് പ്ലെയ്‌സ് ചെയ്യാറില്ല. അത് എങ്ങോട്ട് നോക്കുന്നോ ആ സ്ഥലത്തേക്ക് കുറച്ച് സ്‌പെയ്‌സ് വിടാറുണ്ട്. അങ്ങനെ ഒക്കെയാണ് ഞാൻ എന്റെ ഫ്രേയ്മുകളിൽ ജീവിതം പകർത്തുന്നത്. എഡിറ്റ് ചെയ്യുമ്പോഴും അധികം നിറങ്ങൾ വാരിപ്പൂശി ചിത്രത്തിന്റെ സ്വാഭാവികത നശിപ്പിക്കാൻ എനിക്ക് ഇഷ്ടമല്ല. പിന്നെ ഇതെല്ലാം ഞാൻ സ്വയം വർഷങ്ങൾ കൊണ്ട് ഇന്റർനെറ്റ് നോക്കിയും പ്രമുഖരുടെ ചിത്രങ്ങൾ നിരീക്ഷിച്ചും ചിന്തിച്ചും പഠിച്ച് എടുത്തതാണ്. ഇതിൽ എന്താണ് ഒരു സ്ത്രീക്ക് അസാധ്യമായി ഉള്ളത്?!" - അപർണ്ണ ചോദിക്കുന്നു. ഒറ്റയ്ക്ക് സഞ്ചരിക്കാൻ കഴിയണം, ഏത് സാഹചര്യത്തിലും ഹയർ സെക്കണ്ടറി തല ഫിസിക്സ് അധ്യാപിക കൂടിയായ അപർണയ്ക്ക് സ്ത്രീകളോട് പറയാനുള്ളത് ഒറ്റ കാര്യമാണ്: സ്വന്തമായി സഞ്ചരിക്കാൻ ധൈര്യവും ഉപാധികളും ഉണ്ടായിരിക്കണം. അത് നൽകുന്ന ആത്മധൈര്യം ചെറുതല്ല. സ്ത്രീകൾക്ക് ഡ്രൈവിങ് അറിയാമെങ്കിൽ തന്നെ പകുതിയോളം ആശ്രിതത്വം കുറയും എന്നാണ് ടീച്ചർ അഭിപ്രായപ്പെടുന്നത്. അതിനെ സാധൂകരിക്കാൻ സ്വന്തം അനുഭവവും അപർണ്ണ ചൂണ്ടി കാട്ടുന്നു: "കൊല്ലത്തെ ഒരു ഉൾഗ്രാമത്തിൽ ആയിരുന്നു ടീച്ചർ ആയി എന്റെ ആദ്യത്തെ പോസ്റ്റിങ്ങ്. അവിടെ നിന്നും കർണാടക അതിർത്തിയിൽ ഉള്ള നാഗർഹൊളെ റിസർവ് ഫോറസ്റ്റിലേക്ക് ഞാൻ ഒരു യാത്ര പുറപ്പെട്ടു. വെളുപ്പിന് നാല് മണിക്ക് എന്റെ കാറിലാണ് ഞാൻ പുറപ്പെട്ടത്. എനിക്കൊപ്പം മാനന്തവാടിയിൽ നിന്ന് ഒരു ഗൈഡ് കൂടി ഉണ്ടായിരുന്നു. ഫോറസ്ററ് ഡിപ്പാർട്ട്മെന്റിന്റെ പ്രത്യേക അനുമതിയോടെ, അവർക്കൊപ്പം ഓപ്പൺ ബസ്സിൽ ആയിരുന്നു കാട്ടിലെ യാത്ര. കടുവകളെയും പുള്ളിപ്പുലിയെയും മറ്റും കണ്ട് അതിസാഹസികമായി ചിത്രങ്ങൾ പകർത്തി, മനസ്സും മെമ്മറി കാർഡും നിറഞ്ഞ് ആയിരുന്നു തിരിച്ചുള്ള യാത്ര. അവിടെ നിന്ന് യാത്ര തിരിച്ചപ്പോൾ തന്നെ ഏറെ വൈകി. അതിന് പുറമെ ഗൈഡിനെ മാനന്തവാടിയിൽ ഇറക്കി വിട്ട ശേഷം എന്റെ കാറിന്റെ ടയറും പഞ്ചർ ആയി. ഒരു വിധത്തിൽ അടുത്തുള്ള ഒരു വർക്ക്‌ഷോപ്പിൽ അറിയിച്ച് ഓട്ടയായ ടയർ മാറ്റി കാറ്റ് കുറവുള്ള സ്റ്റെപ്പിനി ടയർ ഫിറ്റ് ചെയ്ത് ഞാൻ രണ്ടും കല്പിച്ച് കൊല്ലത്തേക്ക് തിരിച്ചു. അത്ര നാൾ എനിക്ക് തോന്നാത്ത ഭയം അപ്പോൾ എന്നെ പൊതിയുന്നുണ്ടായിരുന്നു. എന്തും സംഭവിക്കാം. പാതിവഴിയിൽ സ്റ്റെപ്പിനിയിലെ കാറ്റ് തീരാം. ആരെങ്കിലും തടഞ്ഞ് നിർത്താം. വന്യമൃഗങ്ങൾ ആക്രമിക്കാം പക്ഷെ രാത്രി പത്ത് മണി കഴിഞ്ഞതോടെ ഫോറസ്റ്റ് റെയ്ഞ്ചിന് ഉള്ളിലൂടെ ഉള്ള റോഡിൽ തീരെ വെളിച്ചം ഇല്ലാതെയായി. നിബിഢവനത്തിൽ ദിശ പോലും അറിയാതെ ഞാൻ രണ്ടും കല്പിച്ച് മുന്നോട്ട് നീങ്ങി. അത്ര നാൾ എനിക്ക് തോന്നാത്ത ഭയം അപ്പോൾ എന്നെ പൊതിയുന്നുണ്ടായിരുന്നു. എന്തും സംഭവിക്കാം. പാതിവഴിയിൽ സ്റ്റെപ്പിനിയിലെ കാറ്റ് തീരാം. ആരെങ്കിലും തടഞ്ഞ് നിർത്താം. വന്യമൃഗങ്ങൾ ആക്രമിക്കാം.. ഭർത്താവിന്റെ ഫോൺ ഞാൻ എടുത്തില്ല. എന്തിനാണ് ഒരാളെ കൂടി ടെൻഷൻ ആക്കുന്നത്?! ഞാൻ മുന്നോട്ട് തന്നെ നീങ്ങി. അങ്ങനെ ഒരു വിധത്തിൽ അടുത്തുള്ള ടൗണിൽ എത്തിച്ചേർന്നപ്പോൾ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചു: 'ഇതിൽ കൂടുതൽ ഒന്നും ഇനി വരാനില്ല!' ഇത്രയും ആത്മസംയമനം ഉണ്ടെങ്കിൽ ഇനി ഏത് യാത്രയും ഒറ്റയ്ക്ക് ചെയ്യാൻ കഴിയും. പിന്നീട് ഞാൻ തുടർച്ചയായി യാത്രകൾ ചെയ്തു. അന്തർസംസ്ഥാന യാത്രകളും ഫോറസ്റ്റ് റെയ്ഞ്ചുകളിലൂടെ ഉള്ള യാത്രകളും എല്ലാം.. ധൈര്യം തനിയെ ഉണ്ടാകുന്നതല്ല, അത് അനുഭവങ്ങൾ ഉണ്ടാക്കുന്നതാണ്. അതിനുള്ള അവസരം നമ്മൾ തന്നെ സൃഷ്ടിക്കണം." എന്തായാലും തന്റെ ആദ്യ കാർ യാത്രയിൽ പോലീസ് കൈ കാണിച്ച് ബുക്കും പേപ്പറും ചോദിച്ചപ്പോൾ ഡാഷ് ബോർഡിൽ ഇരുന്ന പുസ്തകങ്ങളും മനോരമ പത്രവും അടക്കം എടുത്ത് കൊടുത്തു എന്നത് ഒഴിച്ചാൽ വലിയ അപകടം ഒന്നും അപർണ്ണയ്ക്ക് ഒറ്റയ്ക്കുള്ള യാത്രകൾ സമ്മാനിച്ചിട്ടില്ല. സ്ത്രീകൾക്ക് ഹോബി ഒരു ലക്ഷ്വറി ആണ് അപർണയെ പോലെ നിരവധി സ്ത്രീകൾ സഞ്ചരിക്കാനും ചിത്രങ്ങൾ പകർത്താനും സ്വന്തമായി ഹോബികൾ സൂക്ഷിക്കാനും താത്പര്യപ്പെടുന്നുണ്ടാകും. അവർക്ക് അതിന് കഴിയാത്തത് ഒരു പക്ഷെ പ്രതികൂലം ആയ ജീവിത സാഹചര്യങ്ങൾ കൊണ്ടും പ്രോത്സാഹനത്തിന്റെ കുറവ് കൊണ്ടും ആയിരിക്കും. ചെറുപ്രായത്തിൽ വിവാഹം കഴിഞ്ഞ് കുടുംബ ജീവിതത്തിലേക്ക് കാൽ വെയ്ക്കുന്ന ഒരു പെൺകുട്ടിക്ക് സ്വന്തമായി ഒരു ഹോബി ഉണ്ടാകുക എന്നത് ചിലപ്പോൾ ഒരു ലക്ഷ്വറി ആയി തോന്നാം. വീട്ടിൽ ഇത്രയേറെ കാര്യങ്ങൾ കിടക്കുമ്പോൾ കാട്ടിൽ പോയി പടമെടുക്കാൻ എവിടെയാണ് സമയം എന്ന് ചിന്തിക്കുന്നവർ ആയിരിക്കും ഭൂരിഭാഗവും വീട്ടിൽ ഇത്രയേറെ കാര്യങ്ങൾ കിടക്കുമ്പോൾ കാട്ടിൽ പോയി പടമെടുക്കാൻ എവിടെയാണ് സമയം എന്ന് ചിന്തിക്കുന്നവർ ആയിരിക്കും ഭൂരിഭാഗവും. അല്ലെങ്കിൽ മൊബൈൽ ഫോണിലെ ക്യാമറയ്ക്ക് അപ്പുറത്തേക്ക് തന്റെ ടൂൾ അപ്ഗ്രെയ്ഡ് ചെയ്യാൻ തന്നെ സാധിക്കാത്തവരും ഉണ്ടായിരിക്കും. മികച്ച പ്രോത്സാഹനവും സാഹചര്യങ്ങളും ഉറപ്പ് വരുത്തിയാൽ അവരവർ ഇഷ്ടപ്പെടുന്ന രംഗങ്ങളിൽ ശോഭിക്കാൻ ഏതൊരു സ്ത്രീക്കും സാധിക്കും എന്നതിന്റെ തെളിവാണ് അപർണ്ണ പുരുഷോത്തമൻ. അശോക് കുമാർ എന്ന പങ്കാളിയുടെ കൂടി വിജയമാണ് ഇവർക്ക് ലഭിച്ച ദേശീയ അംഗീകാരങ്ങൾ. "പ്രോത്സാഹനം ഇല്ലാതെ ഇന്ന് നിങ്ങൾ കാണുന്ന ഞാൻ ഇല്ല. എന്റെ കഴിവുകൾ ഒന്നൊന്നായി കണ്ടെത്തി പ്രോത്സാഹിപ്പിച്ച ഒരു പങ്കാളി ഉണ്ടായത് കൊണ്ട് മാത്രമാണ് ഞാൻ ഓരോ നേട്ടവും എത്തിപ്പിടിച്ചത്. ഓരോ സ്ത്രീയും, ഓരോ മനുഷ്യനും ഈ തരത്തിൽ പ്രോത്സാഹനം അർഹിക്കുന്നുണ്ട്. ഉപാധികൾ ഇല്ലാത്ത സ്നേഹം എന്നാൽ പിടിച്ച് വയ്ക്കൽ അല്ല, സ്വതന്ത്രർ ആക്കൽ ആണ്," അപർണ്ണ സ്വന്തം ജീവിതത്തിൽ നിന്ന് പറയുന്നു.. ഇന്ന്, സമകാലിക മലയാളം മാസിക ദേശീയ തലത്തിൽ തെരഞ്ഞെടുത്ത 100 ശക്തരായ വനിതകളിൽ ഒരാൾ അപർണ പുരുഷോത്തമൻ ആണ്. കാനൺ ക്ലബ്ബിൽ നിന്ന് ഒരു വിലയേറിയ ബഹുമതി അപർണയെ തേടി എത്തിയിരിക്കുകയാണ്. ലീവാരസ് ടെക്‌നോളജീസിന്റെ സൂപ്പർവുമൺ പ്രോഗ്രാമിലും 2020-ൽ നടന്ന വൈൽഡ് ആംഗിൾ എന്ന സോളോ വൈൽഡ്‌ലൈഫ് എക്സിബിഷനിലും എല്ലാം താരം അപർണ ആയിരുന്നു. പ്രശസ്തിയുടെ തിളക്കത്തിൽ നിൽക്കുമ്പോഴും അപർണ ഉറ്റുനോക്കുന്നത് കാട്ടിലേക്കാണ് - "ഇനി എന്തെല്ലാം അത്ഭുതങ്ങളാണ് വനം തനിക്കായി കാത്തുവച്ചിരിക്കുന്നത്..
Relationships 3 years
0
0
0
07:42
You may also like View more
Qué falló en lo vuestro En Cadena Dial queremos tu testimonio. Con Álvaro Díaz Updated
Radio HombreAlfa.top Radio HombreAlfa.top es el programa de Podcast sobre Dinámicas Sociales, Seducción y Red Pill más completo de habla hispana. Analizamos al detalle todos los conceptos que te ayudarán a convertirte en un experto en psicología femenina para seducir y ligar con las mujeres más atractivas. Además, respondemos preguntas de la audiencia sobre seducción, relaciones y dinámicas sociales. ¿Quieres aprender cómo atraer y mantener mujeres en tu vida? ¿Quieres aprender a desarrollar una personalidad masculina y magnética? Este es tu Podcast. Updated
Hablar por Hablar Un tiempo de radio hecho por y para los oyentes, con Macarena Berlín Updated
Go to Relationships